Image

പെഗാസസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിച്ചപ്പോള്‍ പൊതു ജനത്തിന് നഷ്ടമായത് 133 കോടി

ജോബിന്‍സ് Published on 01 August, 2021
പെഗാസസില്‍ സര്‍ക്കാര്‍ ഒളിച്ചുകളിച്ചപ്പോള്‍ പൊതു ജനത്തിന് നഷ്ടമായത് 133 കോടി
നടന്നു കൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പൊതുജനത്തിന് ഇതുവരെ നഷ്ടം 133 കോടി രൂപ. ഇരു സഭകളിലുമായി 89 മണിക്കൂറാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്തംഭിച്ചത്. ഈ മണിക്കൂറുകളുടെ നഷ്ടം കണക്കാക്കിയതാണ് 133 കോടി രൂപ. 

ലോക്‌സഭ സമ്മേളിക്കേണ്ട 54 മണിക്കൂറില്‍ 7 മണിക്കൂര്‍ മാത്രമാണ്  സമ്മേളിച്ചത് രാജ്യസഭയാകട്ടെ 53 മണിക്കൂറില്‍ 11 മണിക്കൂര്‍ മാത്രമാണ് . പെഗാസസിനെ ചൊല്ലിയായിരുന്നു ഇരു സഭകളും സ്തംഭിച്ചത്. എന്നാല്‍ സഭ കൃത്യമായി നടക്കാതിരിക്കുന്നതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

ഇസ്രായേല്‍ ചാര സോഫ്റ്റ്വയര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കളും സുപ്രീം കോടതി ജഡ്ജിയും ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടത്. വിഷയത്തില്‍ ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. 

എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ആഭ്യന്തര മന്ത്രിയെക്കൊണ്ട് വിശദീകരണം നടത്താനോ ജുഡീഷ്യല്‍ അന്വേഷണം നടത്താനോ തയ്യാറായില്ല. സര്‍ക്കാരിന്റെ ഈ പിടിവാശിയാണ് സഭ എല്ലാ ദിവസവും സ്തംഭിക്കുവാന്‍ കാരണമായതെന്നാണ് പ്രതിപക്ഷ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക