Image

സൈന്യത്തിനഭിമാനിക്കാം ; കൊന്നു തള്ളിയത് 89 ഭികരരെ

ജോബിന്‍സ് Published on 01 August, 2021
സൈന്യത്തിനഭിമാനിക്കാം ;  കൊന്നു തള്ളിയത് 89 ഭികരരെ
പാക് പിന്തുണയോടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന 89 ഭീകരരെയാണ് കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യന്‍ സൈന്യം വധിച്ചത്. കാശ്മീര്‍ താഴവരയില്‍ ഏറ്റുമുട്ടലിലൂടെയായിരുന്നു ഇവരെയെല്ലാം വധിച്ചതെന്നതും ശ്രദ്ധേയമാണ്. ഇതില്‍ ഏഴ് പേര്‍ പാകിസ്ഥാന്‍ പൗരന്‍മാരായിരുന്നു. 

ഈ വര്‍ഷം ഇന്ത്യയിലേയ്ക്ക് നുഴഞ്ഞ് കയറാന്‍ ഭീകരര്‍ നടത്തിയ എല്ലാ ശ്രമങ്ങളും സൈന്യം തകര്‍ത്തിരുന്നു. ഇതും അഭിമാനാര്‍ഹമാണ്. എന്നാല്‍ കാശ്മീരില്‍ നിന്നും യുവാക്കളെ തങ്ങളുടെ സംഘടനയിലേയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ ഭീകരര്‍ ഇപ്പോഴും ശ്രമങ്ങള്‍ നടത്തുണ്ടെന്നാണ് വിവരം. 

ഇവരെ പാകിസ്ഥാനിലെത്തിച്ച് പരിശീലനം നല്‍കിയ ശേഷം തിരികെ ഇന്ത്യയിലെത്തിക്കാനാണ് ഭീകരരുടെ ശ്രമം. ഇതിനായി 225 ഓളം ഭീകരര്‍ താഴ്‌വരയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. 40 യുവാക്കള്‍ പഠനാവശ്യത്തിനെന്നു പറഞ്ഞ് പാകിസ്ഥാനിലേയ്ക്ക് പോയിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ ആയുധങ്ങളുമായി തിരിച്ചെത്തിയ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

കഴിഞ്ഞ ദിവസം വളരെ ആസൂത്രിതമായ നീക്കത്തിലൂടെയായിരുന്നു പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്‍ അബു സെയ്ഫുളളയെ വധിച്ചത.് കരസേനയുടെ വിക്ടര്‍ ഫോഴ്‌സായിരുന്നു ഈ ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയത്. 

രണ്ട് സ്ത്രീകളെ കവചമായി വെച്ച് രക്ഷപെടാനുള്ള ഇയാളുടെ ശ്രമത്തിനിടെ കൃത്യമായി ഇയാള്‍ക്കിട്ട് വെടിയുതിര്‍ത്താണ് വധിച്ചത്. കാശ്മീര്‍ താഴ്വരയില്‍ ഭീകരവിരുദ്ധ വേട്ടയ്ക്കായി പ്രത്യേക പരിശീലനം ലഭിച്ചവരാണ് വിക്ടര്‍ ഫോഴ്‌സിലുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക