Image

കുതിരാന്‍ തുരങ്കം ചെറിയ സംഭവമല്ല

ജോബിന്‍സ് Published on 01 August, 2021
കുതിരാന്‍ തുരങ്കം ചെറിയ സംഭവമല്ല
ഏറെ നാളായി കേരളം ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു കുതിരാന്‍ തുരങ്കം പൂര്‍ത്തിയായി യാത്രകള്‍ക്ക് തുറന്ന് കൊടുക്കുക എന്നത്. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി അത് സംഭവിച്ചു. കേരള സര്‍ക്കാര്‍ ഇന്ന് തുരങ്കം തുറക്കാനാണ് തീരുമാനിച്ചതെങ്കിലും ഇന്നലെ കേന്ദ്രം തുറന്ന് നല്‍കി. 

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമാണ് തുറക്കലിലെ ഈ കണ്‍ഫ്യൂഷനുകളെങ്കിലും തുരങ്കം തുറന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. വടക്കാഞ്ചേരി - മണ്ണൂത്തി ആറുവരി പാതയില്‍ പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേയ്ക്കുള്ള തുരങ്കമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. മറുഭാഗത്തേയ്ക്കുള്ള തുരങ്കവും ഉടന്‍ തുറക്കും.

തുരങ്കത്തിന്റെ നീളം 964 മീറ്ററാണ്.14 മീറ്ററാണ് വീതി,10 മീറ്റയര്‍ ഉയരമാണുള്ളത്. നിര്‍മ്മാണ ചെലവാകട്ടെ 200 കോടി രൂപ. ഇതുവരെ ഇത്രയും ഭാഗം കടന്നു പോകാന്‍ മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കണമായിരുന്നു. അതായത് ട്രാഫിക് ബ്ലോക്ക് കൂടി പരിഗണിക്കുമ്പോള്‍ അരമണിക്കൂര്‍ മുതല്‍ മുകളിലേയ്ക്കാണ് സമയമെടുക്കുക. 

എന്നാല്‍ 964 മീറ്റര്‍ മാത്രമുള്ള തുരങ്കം വഴി പോകുമ്പോള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ പോലും ഒരു മിനിറ്റില്‍ താഴെയെ ഈ ദൂരം പിന്നിടാന്‍ വേണ്ടി വരൂ. ഈ 964 മീറ്റര്‍ തുരങ്കത്തില്‍ 500 ലൈറ്റുകളാണ് ഉള്ളത്. പത്ത് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിഷവായുവിനെ തുരത്താന്‍ ബ്ലോവറുകള്‍ ഉണ്ട്. അഞ്ചിടത്ത് വയര്‍ലസ് ഫോണ്‍ സംവിധാനവും തീയണയ്ക്കാന്‍ പത്തിടത്ത് സ്ഥിരം സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക