Image

കേന്ദ്രമന്ത്രി പദം നിഷേധിച്ചതില്‍ അമര്‍ഷം; ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

Published on 01 August, 2021
കേന്ദ്രമന്ത്രി പദം നിഷേധിച്ചതില്‍ അമര്‍ഷം; ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു
കൊല്‍ക്കത്ത: മുന്‍ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചു.രണ്ട് തവണ പാര്‍ലമെന്‍റ് അംഗമായ സുപ്രിയോക്ക് ജൂലൈ 7ന് മോദി മന്ത്രി സഭ പുനസംഘടിപ്പിച്ചപ്പോഴാണ് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായത്. സുപ്രിയോ അമര്‍ഷത്തിലാണെന്ന് പലകുറി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ലോക്‌സഭ എം.പിയായ സുപ്രിയോ എം.പി സ്ഥാനവും രാജിവെക്കും.

''തൃണമൂല്‍ കോണ്‍ഗ്രസിലേക്കോ, കോണ്‍ഗ്രസിലേക്കോ, സി.പി.എമ്മിലേക്കോ ഞാനില്ല. എന്നെ ആരും വിളിച്ചില്ല. ഞാന്‍ എവിടെയും പോകുന്നുമില്ല. ഞാന്‍ ഒരു ടീമിന്‍റെ കളിക്കാരനാണ്. ഞാന്‍ ഒരു ടീമിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ. മോഹന്‍ ബഗാന്‍. ഒരു പാര്‍ട്ടിക്കൊപ്പമേ നിന്നിട്ടുള്ളൂ. ബി.ജെ.പി. അത്രതന്നെ. ഞാന്‍ കുറേനാളായി പാര്‍ട്ടിയിലുണ്ട്. ഞാന്‍ കുറച്ചുപേരെ സഹായിച്ചു. കുറച്ചുപേരെ നിരാശപ്പെടുത്തി'' സുപ്രിയോ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക