Image

സ്വന്തം ടീമംഗത്തിനെതിരേ 'വാള്‍ ചുഴറ്റി' അമേരിക്കന്‍ ടീം; പിങ്ക് മാസ്‌ക് ധരിച്ച് പ്രതിഷേധം

Published on 31 July, 2021
സ്വന്തം ടീമംഗത്തിനെതിരേ 'വാള്‍ ചുഴറ്റി' അമേരിക്കന്‍ ടീം; പിങ്ക് മാസ്‌ക് ധരിച്ച് പ്രതിഷേധം

വാള്‍പ്പയറ്റില്‍ സ്വന്തം ടീമംഗത്തിനെതിരേ വാള്‍ ചുഴറ്റി യു.എസ്.എ ടീം. ടീമംഗമായ അലെക്സ് ഹാദ്സികിനെതിരേയാണ് ടീമിലെ മറ്റു താരങ്ങളായ ജെയ്ക്ക് ഹോയ്ലെയും കുര്‍ട്ടിസ് മക്ഡൊവാല്‍ഡും യെയ്സര്‍ റാമിറസും രംഗത്തെത്തിയത്. ആദ്യ മത്സരം തുടങ്ങുംമുമ്പ് മൂന്നു പേരും പിങ്ക് നിറത്തിലുള്ള മാസ്‌ക്ക് ധരിച്ചാണ് എത്തിയത് അലക്സ് ഹാദ്സിക് അണിഞ്ഞത് കറുപ്പു നിറത്തിലുള്ള മാസ്‌ക്കും. ഇതിന് പിന്നാലെ ഈ ചിത്രം ചര്‍ച്ചയായി. ലൈംഗിക പീഡനാരോപണം നേരിടുന്ന അലക്സ് ഹാദ്സികിനെ ടീമിലെടുത്തതിന് എതിരേയായിരുന്നു മൂന്നു പേരുടേയും വ്യത്യസ്തമായ പ്രതിഷേധം. 2013നും 2015നും ഇടയില്‍ മൂന്നു സ്ത്രീകളാണ് ഹാദ്സികിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന അന്വേഷണം നടക്കുകയും 2014-ല്‍ കൊളംബിയ യൂണിവേഴ്സ്റ്റിയില്‍ നിന്ന് താരത്തെ പുറത്താക്കുകയും ചെയ്തു

അതേവര്‍ഷം വാള്‍പ്പയറ്റ് മത്സരങ്ങളില്‍ നിന്ന് താരത്തെ യുഎസ് സെന്റര്‍ ഫോര്‍ സെയ്ഫ് സ്പോര്‍ട്സ് സസ്പെന്റ് ചെയ്തു. എന്നാല്‍ അപ്പീലില്‍ ഹാദ്സിക് വിജയിച്ചതോടെ സസ്പെന്‍ഷന്‍ റദ്ദാക്കി. ടോക്യോയിലേക്ക് ടീമംഗങ്ങളില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്തെത്തിയ താരം അത്ലറ്റിക് വില്ലേജില്‍ നിന്ന് അകലെയുള്ള ഹോട്ടലിലാണ് താമസിച്ചത്.  പകരക്കാരനായാണ് താരം ടീമിനൊപ്പമുള്ളത്. പ്രധാന താരങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമേ മത്സരത്തിനിറങ്ങാന്‍ അവസരം ലഭിക്കുകയുള്ളൂ. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റ യു.എസ് ടീം പുറത്താകുകയും ചെയ്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക