Image

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു പത്തനംതിട്ട രൂപത

Published on 31 July, 2021
നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു പത്തനംതിട്ട രൂപത

പത്തനംതിട്ട: നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു സിറോ മലബാര്‍ സഭ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍. നാലാമത്തെ കുഞ്ഞിന് ജനനം മുതല്‍ പ്രസവ ചെലവിലേക്കും സഭ സഹായം നല്‍കും. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് പ്രോത്സാഹനം എന്ന് രൂപത അധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് സര്‍ക്കുലറില്‍ പറഞ്ഞു. എഡി 2000ന് ശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികള്‍ വലിയ കുടുംബങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാ പ്രോത്സാഹനവും പിന്തുണയും രൂപത നല്കുന്നതാണ്.

നാലോ അതില്‍ കൂടുതലോ കുഞ്ഞുങ്ങളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ അരമനയില്‍ നിന്ന് കുടുംബപ്രേഷിത കാര്യാലയം വഴി നല്‍കുന്നതാണ്. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ അത് രൂപത നല്കുന്നതാണ്.

ജീവന്റെ മൂല്യത്തെപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണം നല്കുന്നതിനും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനും വേണ്ടി പ്രോ ലൈഫ് മിനിസ്ട്രി കുടുംബപ്രേഷിത കാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്.

രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും ലഭിക്കുക. ഇത്തരം കുടുംബങ്ങളില്‍ നിന്നുളള വ്യക്തികള്‍ക്ക് സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണന നല്കും.വര്‍ഷത്തില്‍ ഒരിക്കല്‍ ഈ കുടുംബങ്ങളെ ഒന്നിച്ച് കൂട്ടി രൂപതാധ്യക്ഷന്‍ അവരോടൊപ്പം സമയം ചെലവഴിക്കുന്നതാണ്.

ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായ ചൈന പോലും തെറ്റായ ജനനനി യന്ത്രണ നയത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനേക്കാള്‍ ആശങ്കാജനകമാണ് പത്തനംതിട്ട ജില്ലയുടെ അവസ്ഥയെന്നും സര്‍ക്കുലറില്‍ പറയുന്നു.

Join WhatsApp News
George Neduveli 2021-07-31 21:44:35
നാലിലധികം കുട്ടികൾക്ക് ജന്മമേകുന്ന ദമ്പതികളെ കാശു കൊടുത്തു പ്രോത്സാഹിപ്പിക്കാൻ പാലാ രൂപതയും മലങ്കര സഭയും മത്സരിക്കുന്നു. ദമ്പതികളെ ഈ വിഷയത്തിൽ പ്രോത്സാഹിപ്പിക്കാൻ കോട്ടൂരാനെയും സ്റ്റെഫിയെയും നിയമിക്കുന്നത് ഫലപ്രദമായിരിക്കും. കേരള കത്തോലിക്കാ സഭയിൽ കുമിഞ്ഞു കൂടിയിരിക്കുന്ന കാശിൻറ്റെ കരുത്തിൽ സഭാപൗരന്മാർക്ക് അഭിമാനിക്കാം. മാത്രമല്ല, അതിലൊരംശം കീശയിലാക്കാൻ ഉറക്കമുറിയെ ഉപയോഗിക്കാനുമുള്ള സുവർണാവസരം കൈവന്നിരിക്കുന്നു. മറ്റു രൂപതകളും മെച്ചപ്പെട്ട വാഗ്‌ദാനങ്ങളുമായി താമസിയാതെ രംഗത്തു വരുമെന്ന് ഉറപ്പായി പ്രതീക്ഷിക്കാം. വളരട്ടങ്ങനെ വളരട്ടെ, കേരളകത്തോലിക്കാസഭ വളരട്ടെ! മെത്രാച്ചന്മാരെ നിങ്ങൾ നീണാൾ വാഴട്ടെ!
കിഴക്കൻ പത്രോസ് 2021-08-01 00:14:51
ഇങ്ങനെ മുന്നോട്ടു പോയാൽ പത്ത് വര്ഷം കഴിയുമ്പോൾ പള്ളികൾ ഓരോന്നായി പൂട്ടികെട്ട്‌മെന്ന് സഭക്ക് ബോധ്യമായി തുടങ്ങി എന്ന് സാരം. ആമേൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക