Image

അമിത്ഷായുടെ ബന്ധവെന്ന് പറഞ്ഞു ; വിമാനത്താവളത്തില്‍ നല്‍കിയത് വിഐപി ട്രീറ്റ്

Published on 31 July, 2021
 അമിത്ഷായുടെ ബന്ധവെന്ന് പറഞ്ഞു ; വിമാനത്താവളത്തില്‍ നല്‍കിയത് വിഐപി ട്രീറ്റ്

ന്യൂഡല്‍ഹി: അമിത്ഷായുടെ ബന്ധു എന്ന വ്യാജേനെ ആള്‍മാറാട്ടം നടത്തി വിമാനത്താവളത്തിലെ വിഐപി സൗകര്യങ്ങള്‍ ആസ്വദിച്ച് യുവാവിനെതിരേ ?കേസെടുത്ത് പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ബന്ധുവാണെന്ന് പറഞ്ഞ് ഇ?ന്‍ഡോര്‍ വിമാനത്താളവത്തിലെ അധികൃതരെ ഒരു മാസങ്ങളോളം കബളിപ്പിച്ച പുനീത് ഷാ എന്നയാള്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മഹാരാഷ്ട്ര സ്വദേശിയായ പുനീത് ഷാ വിമാനത്താവള അധികൃതരെ കബളിപ്പച്ച് വിഐപി സുരക്ഷയും പരിഗണനയുമെല്ലാം നേടിയെടുക്കുകയായിരുന്നു. വിഐപി ലോഞ്ചിലേക്കുള്ള പ്രവേശനം, വിമാനത്താവളത്തിലെ വാഹനങ്ങളിലുള്ള യാത്ര, പ്രത്യേക സുരക്ഷയും മറ്റു സൗകര്യങ്ങളുമെല്ലാം അനുവദിച്ചിരുന്നു. ഏഴു മാസത്തോളമാണ് ഇയാള്‍  വിഐപി പരിചരണത്തില്‍ ഈ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചത്. 

ദിവസങ്ങള്‍ക്കുമുന്‍പ് ഇയാളുടെ നീക്കത്തില്‍ സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ്  പൊളിഞ്ഞത്. വിമാനത്താവളം അധികൃതര്‍ ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചപ്പോള്‍ ഒരു ബന്ധവുമില്ല എന്ന് കണ്ടെത്തി. സംഭവത്തില്‍ ഇന്‍ഡോര്‍ രാജ്യാന്തര വിമാനത്താവളം അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക