VARTHA

മാനസയെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്ന്

Published

on


കോതമംഗലത്ത്ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിനിയായ മാനസയെ  കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് സൂചന. 

ജൂലൈ 12ന് സുഹൃത്തിനൊപ്പം രഖില്‍ ബീഹാറിലേക്ക് പോയതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. 7.62 എംഎം പിസ്റ്റളാണ് രഖില്‍ കൊലപാതകത്തിന് ഉപയോഗിച്ചത്. ബീഹാറില്‍ തോക്ക് ലഭിക്കുമെന്ന് രഖില്‍ അറിഞ്ഞത് ഇന്റര്‍നെറ്റിലൂടെയാണെന്നും അന്വേഷണസംഘം അറിയിച്ചു.

മാനസയെ വെടിവച്ച രാഖില്‍ സ്വയം നിറയൊഴിച്ച്‌ മരിക്കുകയായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. മാനസയുടെ മൃതദേഹം ബന്ധുക്കള്‍ കണ്ണൂരിലേക്ക് കൊണ്ടുപോയി.

അതേസമയം, കൊലപാതകത്തിന്റെ മുന്‍ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചിരുന്നെന്ന് രഖിലിന്റെ അടുത്ത സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാനസ അവഗണിച്ചതോടെയാണ് രഖിലിന് പക തോന്നിയതെന്നും രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നെന്നും സുഹൃത്ത് ആദിത്യന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി രഖിലിന്റെ അയല്‍വാസിയും മുന്‍ പഞ്ചായത്ത് മെമ്ബറുമായ സുരേന്ദ്രനും രംഗത്തെത്തി. ദീര്‍ഘകാലമായി രഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടില്‍ നിന്നു വളര്‍ന്ന രഖിലിനെ നാട്ടുകാര്‍ക്ക് പരിചയമുണ്ടായിരുന്നില്ലന്നു സുരേന്ദ്രന്‍ പറഞ്ഞു.

"രഖിലിന്റെ കുടുംബം 23 വര്‍ഷത്തോളമായി എന്റെ അയല്‍വാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രഖിലിന്റെ മാതാപിതാക്കളുടെ വീടായ കണ്ണൂര്‍ പള്ളിയാമലയിലെ വീട്ടിലാണ് യുവാവ് മിക്കവാറും താമസിച്ചിരുന്നത്. അടുത്ത കാലത്താണ് പഴയ ചെറിയ വീട് പുതുക്കി പണിതത് അക്കാലത്ത് യുവാവിന്റെ അച്ഛന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് അമ്മയും സഹോദരനും വന്ന് താമസിക്കുകയായിരുന്നു. ഇതിനുശേഷം വളരെ അപൂര്‍വ്വമായിട്ടാണ് രഖില്‍ മാതാക്കളുടെ കൂടെ താമസിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ രാഖിലിനെ നാട്ടുകാര്‍ക്കൊന്നും അറിയില്ല. മേലൂര്‍ പ്രദേശത്തെ മറ്റ് ചെറുപ്പക്കാരുമായി രഖിലിന് സൗഹൃദമുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ പഠിച്ചതും വളര്‍ന്നതും അവിടെയായിരുന്നതിനാല്‍ തന്നെ പള്ളിയാമലയിലാണ് രഖിലിന് സുഹൃത്തുക്കളും ബന്ധങ്ങളുമുള്ളത്. രഖിലിന്റെ ഇളയ സഹോദരന്‍ മറ്റുള്ളവരുമായി ഇടപെടുന്ന സ്വഭാവമായിരുന്നെങ്കിലും രഖിലിന്റേത് ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു. കാഴ്ചയ്ക്കും പെരുമാറ്റത്തിലും വളരെ സൗമ്യനാണെങ്കിലും യുവാവിന്റെ രീതികളെക്കുറിച്ച്‌ നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു."

"ഇതിനിടെ രഖില്‍ ഏതോ ഒരു പെണ്‍കുട്ടിയുമായിട്ട് സ്നേഹബന്ധത്തിലായിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നെന്നും വീട്ടുകാരില്‍ നിന്ന് സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തില്‍ എന്തെല്ലാമോ പ്രശ്നമുണ്ടായി പിരിഞ്ഞെന്നായിരുന്നു കേട്ടത്. രഖില്‍ ആ കുട്ടിയോട് പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നതാണ് വസ്തുത. പെണ്‍കുട്ടിയോട് രഖില്‍ പറഞ്ഞത് ഇവിടെ വലിയ ബിസിനസ്സുണ്ടെന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിക്കാന്‍ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായി എക്സിക്യൂട്ടീവ് ലുക്കിലായിരുന്നു രഖില്‍ നടന്നിരുന്നത്. എന്നാല്‍ എന്തായിരുന്നു രഖിലിന്റെ തൊഴിലെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഒരിക്കല്‍ ചോദിച്ചപ്പോള്‍ ബംഗളുരുവില്‍ എംബിഎ പഠിക്കുകയാണെന്നും അത് പൂര്‍ത്തിയാതിന് ശേഷം വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും പറഞ്ഞു. പിന്നീട് അത് ശരിയായില്ലെന്നും നാട്ടില്‍തന്നെ ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്യുകയാണെന്നും പറഞ്ഞു. അപൂര്‍വ്വമായിട്ട് വീട്ടിലേക്ക് വരുമ്ബോള്‍ പോലും ഏതെങ്കിലും കാറിലാണ് വന്നിരുന്നത്. വന്നാല്‍ തന്നെ ഒന്നുരണ്ട് ദിവസം നിന്ന് പോകുന്നതായിരുന്നു രീതി." സുരേന്ദ്രന്‍ പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോണ്‍സന്‍ പോലീസുകാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കനയ്യ പാര്‍ട്ടിയെ ചതിച്ചുവെന്ന് സി പി ഐ

രാഹുലിന്റെ കൈ പിടിച്ച്‌ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍

ഉത്തരാഖണ്ഡില്‍ ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ട്

ഇന്‍സമാമിന് ഹൃദയാഘാതം; മുന്‍ പാക് നായകന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ശത്രുത മറന്ന് ഇന്ത്യന്‍ ആരാധകരും

ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

ഡല്‍ഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്: കോടതി

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; അമിത് ഷായെ കാണും

നവ്‌ജ്യോതി സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

കണ്ണൂരിലേയ്ക്ക് മാറ്റണം, കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍

മോന്‍സണ്‍ അയല്‍വാസി മാത്രം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന് നടന്‍ ബാല

മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‌ലിം ആണെന്ന ബോധം മറക്കരുതെന്ന് നൂര്‍ബിന റഷീദ്

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ നേതൃത്വം

മുട്ടില്‍ മരംമുറി ; പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസ്: പ്രതികളെ വീണ്ടും ചോദ്യം ചെയ്തു തുടങ്ങി

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ വനംവകുപ്പിന്റെ പരിശോധന

രക്തസമ്മര്‍ദ്ദം: മോന്‍സന്‍ മാവുങ്കല്‍ ആശുപത്രിയില്‍

വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

മെരുങ്ങാത്ത ഡി.വൈ.എസ്.പിയെ ഫയര്‍ ചെയ്യാന്‍ ഐ.ജിക്ക് നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസ്

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; സജീവ രോഗികളില്‍ 55 % കേരളത്തില്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

മോന്‍സനുമായുള്ള ബന്ധം: നടന്‍ ബാലയും ആരോപണനിഴലില്‍; വിശദീകരണവുമായി ബാല

വീണ്ടും പ്രകോപനവുമായി ചൈന.എട്ടിടങ്ങളില്‍ സൈനിക ടെന്റുകള്‍ നിര്‍മ്മിച്ചു

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

മക്കളെ കെട്ടിത്തൂക്കി കൊന്നു, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച യുവാവ് ജീവനൊടുക്കി

View More