Image

കരുവന്നൂരില്‍ നേരറിയാന്‍ സിബിഐ വേണമെന്ന് പ്രതിപക്ഷ നേതാവ്

ജോബിന്‍സ് Published on 31 July, 2021
കരുവന്നൂരില്‍ നേരറിയാന്‍ സിബിഐ വേണമെന്ന് പ്രതിപക്ഷ നേതാവ്
കരുവന്നൂരില്‍ 100 കോടിയില്‍ പരം രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്ന സംഭവത്തില്‍ കേരളാ പോലീസിന്റെ അന്വേഷണം തൃപ്തികരമോ നിക്ഷ്പക്ഷമോ അല്ലെന്നും ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. 

പ്രതികളെ പോലീസ് ഭയപ്പെടുത്തുകയാണെന്നും പ്രതികളെക്കുറിച്ച് അവ്യക്തതയുണ്ടെന്നും പ്രതികളെ പോലീസ് പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉത്തരവാദിത്വം പറയേണ്ടതെ സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. 

ടിപിആര്‍ അനുസരിച്ചുള്ള ലോക്ഡൗണ്‍ അശാസ്ത്രീയമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവരണമെന്നും പറഞ്ഞ അദ്ദേഹം സര്‍ക്കാര്‍ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റിവയ്ക്കുന്നില്ലെന്നും ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക