Image

ബവ്‌കോ പ്രതിസന്ധിയില്‍; അതിലൂടെ സര്‍ക്കാരും

ജോബിന്‍സ് Published on 31 July, 2021
ബവ്‌കോ പ്രതിസന്ധിയില്‍; അതിലൂടെ സര്‍ക്കാരും
സംസ്ഥാനത്തെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ബവ്‌കോ വീണ്ടും പ്രതിസന്ധിയിലേയ്ക്ക്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട ശേഷം കടുത്ത പ്രതിസന്ധിയിലേയ്ക്ക് വന്നതോടയൊണ് വീണ്ടും തുറന്നത്. എന്നാല്‍ വീണ്ടും കോവിഡ് വ്യാപനം കൂടുമ്പോള്‍ ഔട്ടലെറ്റുകല്‍ അടച്ചിടേണ്ടി വന്നതോടെ വിഷമത്തിലാവുകയാണ് ബവ്‌കോ. 147 ഔട്ട്‌ലെറ്റുകളാണ് നിലവില്‍ അടച്ചിട്ടിരിക്കുന്നത്. ഇത്രയും സ്ഥലങ്ങളില്‍ നിന്നുള്ള വരുമാനം നിലയ്ക്കുമ്പോള്‍ അത് ജീവനക്കാരുടെ ശമ്പളം കട വാടക എന്നിവയെ ബാധിക്കും. 

സംസ്ഥാനത്ത് ഇപ്പോള്‍ എ, ബി, സി, ഡി എന്നീ കാറ്റഗറികളില്‍ പെടുത്തിയാണ് കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്. ഇതില്‍ എ,ബി വിഭാഗങ്ങളില്‍ മാത്രമാണ് ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ആകെ 265 ഔട്ട്‌ലെറ്റുകളാണ് ബവ്‌കോയ്ക്ക് സംസ്ഥാനത്തുള്ളത്. ഇതില്‍ 147 എണ്ണം അടച്ചിടുമ്പോള്‍ വന്‍ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. 

ഇപ്പോള്‍ കോവിഡ് വ്യാപനം കൂടുന്ന കാര്യം പരിഗണിച്ചാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടേണ്ടിവരും. ഇത് ബവ്‌കോയെയും സര്‍ക്കാരിനേയും ഒരു പേലെ ബാധിക്കും. കോവിഡ് കാലത്ത് സാമൂഹ്യരക്ഷാ പദ്ധതികള്‍ക്കായി വലിയ തുകയാണ് സര്‍ക്കാര്‍ നല്‍കേണ്ടി വരുന്നത്. നികുതികളില്‍ നിന്നുള്ള വരുമാനവും ഇപ്പോള്‍ കുറവാണ്. ഇതോടെയാണ് ബവ്‌കോ പ്രതസന്ധിയിലാകുന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക