Image

വാര്‍ത്തകള്‍ തടയാനാവില്ലെന്ന് ശില്‍പ്പ ഷെട്ടിയോട് കോടതി

ജോബിന്‍സ് തോമസ് Published on 31 July, 2021
വാര്‍ത്തകള്‍ തടയാനാവില്ലെന്ന് ശില്‍പ്പ ഷെട്ടിയോട് കോടതി
പ്രമുഖ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്ക് കോടതിയില്‍ തിരിച്ചടി. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് ശില്‍പ്പ നില്‍കിയ ഹര്‍ജിയിലാണ് തിരിച്ചടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ചെങ്കിലും വാര്‍ത്തകള്‍ വിലക്കാന്‍ ഇടക്കാല ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. 

ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അശ്ലീല വീഡീയോ നിര്‍മ്മാണത്തിന് അറസ്റ്റിലാണ്. ഇതിനുശേഷം തനിക്കെതിരെ തീര്‍ത്തും അപകീര്‍ത്തികരമായ വാര്‍ത്തകളാണ് വരുന്നതെന്നും ഇതു വിലക്കണമെന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ശില്‍പ്പയുടെ ആവശ്യം.

എന്നാല്‍ പോലീസിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും പറഞ്ഞ കോടതി പബ്ലിക് ലൈഫ് നിങ്ങള്‍ തന്നെ തെരഞ്ഞെടുത്തതല്ലേയെന്നും അപ്പോള്‍ മൈക്രോസ്‌ക്കോപ്പിലൂടെയന്നപോലെ സമൂഹത്തിന്റെ  നിരീക്ഷണമുണ്ടാകുമെന്നും പറഞ്ഞു.


രാജീവ് കുന്ദ്രയെ തെളിവെടുപ്പിനായി വീട്ടില്‍ എത്തിച്ചപ്പോള്‍ ശില്‍പ്പ കരഞ്ഞതായും പൊട്ടിത്തെറിച്ചതായും വാര്‍ത്തകള്‍ വന്നെന്നും ഇത് ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള സ്വകാര്യകാര്യമാണെന്നും അതുപോലും വാര്‍ത്തയായെന്നും ഇതംഗീകരിക്കാനാവില്ലെന്നും ശില്‍പ്പയുടെ അഭിഭാഷകന്‍ പറഞ്ഞു. 

എന്നാല്‍ അത് സംഭവിച്ചത് പോലീസിന് മുന്നില്‍വെച്ചാണെന്നും കരയുകയും പൊ്ട്ടിത്തെറിക്കുകയും ചെയ്തത് അവര്‍ ഒരു സ്ത്രീയായതുകൊണ്ടാണെന്നും അത്തരം വാര്‍ത്തകള്‍ വന്നതില്‍ തെറ്റ് കാണാനാവില്ലെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക