Image

ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)

Published on 31 July, 2021
ആത്മതത്ത്വവും പുനര്‍ജന്മവും രാമായണത്തില്‍ (രാമായണം - 5: വാസുദേവ് പുളിക്കല്‍)
ജീവശരീരികള്‍ക്കെല്ലാം ഭൂതഭൗതികമായ ശരീരമുണ്ട്. ശരീരത്തില്‍ചേതനയായിരിക്കുന്ന ആത്മവുണ്ട്.ഈ ആത്മാവ് അനുഭവസീമയില്‍ ഉണര്‍വ്വുള്ള അറിവായി എല്ലാറ്റിനേയും ഒരു സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നു. സ്വപ്നത്തിലും ജാഗ്രത്തിലും സുഷുപ്തിയിലും സമാധിയില്‍പോലും കടന്നുപോകുന്ന നിമിഷങ്ങള്‍ക്ക്പ്രകാശം നല്‍കുന്ന ആത്മാവുതന്നെയാണ് അന്വേഷണത്തിന് വിഷയീഭവിക്കുന്നത്.എത്ര അറിഞ്ഞാലും അറിഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത ആത്മാവുതന്നെയായിരുന്നു എന്നും മനുഷ്യന്റെ പ്രിയപ്പെട്ട അന്വേഷണവിഷയം.ആത്മാവിനെപ്പറ്റിയുള്ള അന്വേഷണം എവിടെയിരുന്നു ആരുചെയ്താലും അതിന്റെ അന്വേഷണപരിധിബോധമായിരിക്കും. അന്വേഷകന്റെബോധം സ്വയമേപ്രകാശിക്കുന്നതായ ആന്തരികബോധത്തെ ആത്മാവ് എന്നുവിളിക്കുമ്പോള്‍ അത് എസ്കിമോയിലും വള്ളക്കാരനിലും നീഗ്രോയിലും ചീനരിലും ഇന്‍ഡ്യാക്കാരിലും വ്യത്യസ്ഥമായിരിക്കുകയില്ല. ബോധത്തെശാസ്ര്തീയമായി അനേഷിച്ചുപഠിക്കുന്നതിന്ദൂരെയൊന്നും പോകേണ്ടതിക്ല. ഈ വിഷയത്തില്‍ ഇന്ത്യാക്കാര്‍നടത്തിയിട്ടുള്ളതിലും ആഴത്തിലും പരപ്പിലും വേണ്ടത്ര പഠനം വേറെ എവിടേയും ഉണ്ടായിട്ടില്ല.ആത്മസത്തയെ കരു എന്നുമനസ്സിലാക്കികരുവിനെ "കണ്ണുകളഞ്ചുമുള്ളടക്കിതെരുതെരെവീണുവണങ്ങിയോതിടേണം'' (നാരായണഗുരു). ആത്മസത്ത എന്നാല്‍ നമ്മുടെ ശരിയായ ഉത്മ എന്നേ അര്‍ത്ഥമുള്ളു.അറിയുന്നവന്റെ അകത്തും പുറത്തും സാധരണ അറിവുകള്‍ക്കതീതമായിപ്രകാശിച്ചുനില്‍ക്കുന്ന കരു-അതാണ് ആത്മസത്ത.ആ കരുവിന്റെസ്വാധ്യായം ചെയ്യണം.ആആത്മസത്തയായ കരുവിനെ ആനുഭൂതികമായി അനുഭവിച്ചറിയാന്‍ ആദ്യമായി'കണ്ണുകളഞ്ചുമുള്ളടക്കണം'.അതായത്ഇന്ദ്രിയങ്ങളിലെതാല്പര്യങ്ങളെ  ഉള്‍വലിക്കണം.ആ താല്പര്യങ്ങളെ കരുവിന്റെ ദിശയിലേക്ക് തിരിച്ചുവയ്ക്കണം.അപ്പോള്‍ വിഷയാഭിമുഖമായുണ്ടായിരുന്ന പ്രവൃത്തികള്‍ ആത്മാഭിമുഖമായിത്തീരും. ഈ പ്രക്രിയനിരന്തരമായിനടന്നുകൊണ്ടിരിക്കണം. അപ്പോഴേ ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി എന്നുപറയാന്‍ കഴിയുകയുള്ളൂ ആത്മാവിനെവണങ്ങിയാല്‍ മത്രം പോരാ. ഒരാള്‍ക്കു ദുഃഖം വരുത്തുന്നപ്രവൃത്തികള്‍ ആത്മാവിനുചേരുന്നതല്ല എന്നും മനസ്സിലാക്കണം. കലഹം ആത്മാവിന്റെസ്വഭാവമല്ല. അതുകൊണ്ട് ആത്മജ്ഞാനിയായ ഒരാളുടെ പ്രവൃത്തികള്‍സകലര്‍ക്കും ഹിതകരമായിരിക്കും. ഒരാള്‍ക്ക് നന്മയും വേറൊരാള്‍ക്ക്തിന്മയും വരുത്തുന്ന കര്‍മ്മങ്ങള്‍ ആത്മാവിന്റെ സ്വഭാവത്തിന്‌നിരക്കുന്നതല്ലാത്തതുകൊണ്ട് അതിനെ ആത്മവിരോധി എന്നുപറയുന്നു,"ഒരുവനു നല്ലതുമന്യനല്ലലും ചേര്‍പ്പൊരുതൊഴില്‍ ആത്മവിരോധിയോര്‍ത്തിടേണം''
ആത്മാവിനെപ്പറ്റിയുള്ള ഉപദേശം രാമന്‍മാതാവിന്‌നല്‍കുന്നതായിരാമായണത്തില്‍വായിക്കുന്നു,

"അച്ഛനങ്ങെന്തുള്ളിലിച്ഛയെന്നാലതി-
ങ്ങിച്ഛയെന്നങ്ങുറല്ലീടേണമമ്മയും,
ആത്മവിനേതുമേപീഡയുണ്ടാക്കരു-
താത്മാവിനെയറിയാതവരെപ്പോലെ''

എന്ന്കൗസല്യാമാതാവിനെരാമന്‍ ഉപദേശിക്കുന്നതില്‍നിന്ന് ആത്മാവിനെ അറിയാതിരുന്നാല്‍ ആത്മവിരോധിയായപ്രവൃത്തികളില്‍ ഏര്‍പ്പെടും എന്നുഅനുമാനിക്കാം.തന്നില്‍നിന്ന് അന്യമായിയാതൊന്നുമില്ലെന്നും സ്വത്മാവുതന്നെയാണ്‌നിത്യവും നിരാമയവുമായസത്യമെന്നും മനസ്സിലാക്കണം. അങ്ങനെമനസ്സിലാക്കുമ്പോള്‍ ഗീതാസന്ദര്‍ഭം മനസ്സില്‍ക്കണ്ട് ധാര്‍ത്തരാഷ്ട്രാദികളില്‍ ഇരിക്കുന്ന ആത്മാവും സ്വന്തം ആത്മാവുതന്നെയാണെന്നറിഞ്ഞാല്‍പിന്നെ അര്‍ജ്ജുനന് യുദ്ധം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമായിപറയാവുന്നത് ആത്മാവ്‌നിത്യനാണ്,
ആത്മാവിന്മരണമില്ലെന്നും, അര്‍ജ്ജുനന്‍ ഇല്ലാതാക്കുന്നത് ആത്മാവിനെയല്ല, ആത്മവിനെവഹിക്കുന്ന ശരീത്തെയാണ്, അതുകൊണ്ട്‌യുദ്ധത്തില്‍നിന്നും പിന്മാറുകയോദുഃഖിക്കുകയോചെയ്യേണ്ടതില്ല എന്നുമാണ.്ആയുധങ്ങള്‍ ആത്മാവിനെവെട്ടിമുറിക്കുന്നില്ല, അഗ്നിദഹിപ്പിക്കുന്നില്ല, ജലം നനക്കുന്നില്ല, ഛേദിക്കപ്പെടുന്നില്ല, വായുശോഷിപ്പിക്കുന്നുമില്ല. ആത്മാവ്‌നിത്യനും എങ്ങും വ്യാപിച്ചിരിക്കുന്നവനും സ്ഥിരസ്വഭാവമുള്ളവനും ചലിക്കാത്തവനും അനാദിയായവനുമാണ്.ആത്മാവ് ആത്മാവില്‍തന്നെസന്തുഷ്ടമായിത്തിരണം.ആത്മാവിനെ ഉദ്ധരിക്കേണ്ടതുണ്ട്. യുദ്ധക്കളത്തില്‍ തേര്‍ത്തട്ടില്‍നിഷ്ക്രിയനായിരിക്കുന്ന അര്‍ജുജുനന്റെ ആത്മാവിനെ കൃഷ്ണന്‍ ഉദ്ധരിക്കുന്നതായി കാണാം. ആത്മോദ്ധാരണം സ്വയം നിര്‍വ്വഹിക്കാവുന്നതാണ്.

മൃത്യുവില്‍നിന്ന ്മൃത്യുവിലേക്ക്‌പോകുന്നു എന്ന് ഉപനിഷത്തുകളില്‍ ആവര്‍ത്തിച്ചുപറയുന്നതു ഒരുദുരന്തമായിവേണം കരുതാന്‍.വീണ്ടും ജന്മമെടുക്കേണ്ടി വരുന്നത് കാമ്യമായിവിലമതിക്കേണ്ടതില്ല. പുനരാവര്‍ത്തി ഉണ്ടാകാതിരിക്കുക എന്നതാണ്‌ലക്ഷ്യമാക്കേണ്ടത്.പുനര്‍ജ്ജന്മത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട്‌ദേഹിയും ദേഹവും തമ്മിലുള്ളബന്ധത്തെപ്പറ്റിരാമായണത്തില്‍പറയുന്നു,

പ്രാപ്തമാം ദേഹിക്കുദേഹം പുനരപി,
ജീര്‍ണ്ണവസ്ര്തങ്ങളുപേക്ഷിക്ലുദേഹികള്‍,
പൂര്‍ണ്ണശോഭം നവവസ്ര്തങ്ങല്‍കൊള്ളുന്നു,
ജീര്‍ണ്ണദേഹങ്ങളവ്വണ്ണമുപേക്ഷിച്ചു
പൂര്‍ണ്ണശോഭം നവദേഹങ്ങള്‍കൊള്ളുന്നു
ആത്മവിനില്ല ജനനം മരണവു-
മാത്മിനി ചിന്തിക്ക ഷഡ്ഭാവവുമില്ല'.

മനുഷ്യര്‍ പഴയ വസ്ര്തങ്ങള്‍ ഉപേക്ഷിക്ല്പുതിയവസ്ര്തങ്ങള്‍ധരിക്കുന്നതുപോലെയാണ് ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയശരീരത്തെ സ്വീകരിക്കുന്നത്. ദേഹവും ദേഹിയും ജീവാത്മ പരമാത്മ എന്ന അവസ്ഥയിലെത്തുന്നു.രാമ-സീത-ലക്ഷ്മണന്മാര്‍ കാട്ടിലൂടെ നടക്കുമ്പോള്‍ഈആത്മതത്ത്വം വെളിപ്പെടുന്നുണ്ട്. ലക്ഷ്മണന്‍മുമ്പിലും പിന്നാലെസീതയും ഏറ്റവും പിറകെ രാമനും നടക്കുന്നു.രാമന്‍ലക്ഷ്മണനോടുപറയുന്നു, "മുന്നില്‍നീ നടക്കണം വഴിയേവൈദേഹിയും, പിന്നാലേ ഞാനും നടന്നീടുവന്‍ ഗതഭയം, ജീവാത്മപരമാത്മക്കള്‍ക്കു മധ്യസ്ഥയാകും ദേവിയാം മഹാശക്തിയെന്നതുപോലെ''

ശരീരത്തില്‍നിന്നും ഭിന്നമായ ആത്മാവ് അക്ഷയമായി എന്നും നിലനില്‍ക്കുന്നുവെന്നുള്ളത് വാസ്തവമാണെങ്കിലും നാം അന്യോന്യം അറിയുകയും സ്‌നേഹിക്കുകയും എല്ലാം ചെയ്യുന്നത് ശരീരധാരണം ചെയ്തിരിക്കുന്ന ജീവനെയാണക്ലോ.അതുകൊണ്ട്ശരീരനാശം സംഭവിക്കുമ്പോള്‍ അതുവരെസ്‌നേഹിക്കുകയും വ്യവഹാരങ്ങള്‍കൈമാറുകയും ചെയ്ത പ്രിയമിത്രത്തെയോ ബന്ധുവിനേയോയാണ്‌നഷ്ടപ്പെടുന്നത്.കാണാനും കേള്‍ക്കാനും അറിയാനും കഴിയാത്ത ഒരു അജ്ഞാതതലത്തില്‍ അമേയമായി ആ മിത്രമോബന്ധുവോവിലയം പ്രാപ്രിച്ചിരിക്കുന്നു. പരിഹാരമില്ലാത്തതിനുശോകം സമാധാനമായിരിക്കുകയില്ല എന്നുമാത്രമല്ല അതുബാലിശമായിരിക്കിയും ചെയ്യും എന്നതുകൊണ്ടാണ് ഒന്നിനെക്കുറിച്ചും വിലപിക്കരുതെന്ന് പറയുന്നത്.
ആത്മാവിനെപലരും പല വിധത്തിലാണ്‌സമീപിക്കുന്നത്.

ആശ്ചര്യവത്പശ്യതികശ്ചിദേന
മാശ്ചര്യപദ്വദതിതഥൈവ ചന്യ
ആശ്ചര്യവല്ലൈനമന്യഃ ശൃണോതി,
ശ്രുത്വാപ്യേനം വേദചൈവ കശ്ചിത് (ഗീത 2-29)

ഒരുവന്‍ ആത്മാവിനെ ആശ്ചര്യവസ്തുവായിട്ടു കാണുന്നു.അപ്രകാരം തന്നെമറ്റൊരുവന്‍ ആത്മാവിനെ ആശ്ചര്യവസ്തുപോലെ കാണുന്നു.വേറൊരുവന്‍ ആത്മാവിനെ ആശ്ചര്യവസ്തുപോലെകേള്‍ക്കുകയും ചെയ്യുന്നു. കേട്ടാലും കണ്ടാലും ആരും ആത്മാവിനെ അറിയുന്നില്ല .മനുഷ്യന്റെ ബോധത്തെമലിനീകരിക്കുന്നവിക്ഷേപങ്ങളെവ്യക്തമായിക്കണ്ട് ഒഴിവാക്കാനും അറിവിന്റെപ്രകാശത്തെവര്‍ദ്ധിപ്പിച്ച് അതിനെ ആവുന്നത്രനിര്‍മ്മലമാക്കാനും ആ അറിവ് ജീവിതത്തില്‍ താളക്രമവും സ്വരലയവും ഉണ്ടാക്കാന്‍ പോരുന്നമാതിരി അതിനുലക്ഷ്യമുണ്ടാക്കിക്കൊടുക്കാനും ആത്മാവിനെപ്പറ്റിയുള്ളശാസ്ര്തപഠനം പ്രയോജനപ്പെടും. സര്‍വ്വദുഃഖങ്ങളും ദുഃഖകാരണങ്ങളും ഒഴിവാക്കാന്‍ ഉല്‍കൃഷ്ടവും സമ്യക്കുമായസുഖം കണ്ടെത്താന്‍സാധിക്കുമെന്നു ചുരുക്കം. ആത്മസത്യം നിത്യം തന്നെ. എന്നാല്‍, ജലാശയത്തില്‍ പ്രതിഫലിക്കുന്ന ആകാശം എപ്രകാരമാണോ ജലത്തിലുണ്ടാകുന്ന ചലനങ്ങള്‍കൊണ്ട് പ്രകമ്പിതമായി കാണപ്പെടുന്നത്, അതുപോലെ ഭൂതഭൗതികശരീരത്തില്‍ ആഭാസിതമായിമാത്രം ആത്മാവുനിഴലിക്കുന്നതിനാല്‍ശരീരത്തില്‍വരുന്ന എക്ലാഭാവഭേങ്ങളും വികാരങ്ങളും ആത്മാവിന് അനുഭവമാകുന്നതുപോലെതോന്നും. ശരീരത്തില്‍  കര്‍മ്മം, കര്‍മ്മഫലം, മോഹം, സുഖം, ദുഃഖം, മരണം, മമത ഇവയെല്ലാം പ്രതിഷ്ഠിതമായിരിക്കുന്നതുപോലെ കാണപ്പെടുന്നു.

സുഖവിഷയങ്ങള്‍ക്ക്പിന്നാലെപരക്കം പായന്നവര്‍ ആത്മതത്ത്വമൊ ആത്മശാന്തിയൊ എന്തെന്നറിയുന്നില്ല.ഒരു സുഖത്തില്‍നിന്ന ്മറ്റൊരുസുഖത്തിലേക്ക്.അതാണ് അവരുടെ മുദ്രാവാക്യം. കൂടുതല്‍സുഖം വേണമെന്ന് എപ്പോഴും പറയുന്നതുകാരണം ഇത്രയും കാലമായിട്ടും നാം ഏകമായ ആത്മവസ്തു എന്നതറിയുന്നതേയില്ല എന്നതാണ്. എവിടെയാണ്‌നമുക്ക് നമ്മെ അറിയാന്‍നേരം? നാം നമ്മുടെ ആത്മാവിന്റെ ആഴമേറിയ വിഹായസ്സില്‍ഭേദങ്ങളില്ലാതെ ഒരിക്കലെങ്കിലും വിലയിച്ചിട്ടുണ്ടോ? ഇക്ലെന്നുപറയേണ്ടിവരും.എനിക്കെന്നെ അറിയാമെന്ന് നാം വീമ്പുപറയും.എന്നാല്‍, ആത്മസ്വാതന്ത്ര്യം ആനുഭൂതികമാണ്.അനശ്വരമായ ഈ അന്തര്‍ജ്ഞാനം വീണ്ടും വീണ്ടും നാം അറിഞ്ഞുകൊണ്ടിരിക്കണം.ശരീരം മാറ്റത്തിന്‌വിധേയമാണ്. ഉടല്‍തന്നെബാല്യത്തിലൂടെയും കൗമാരത്തിലുടെയും യൗവനത്തിലുടെയും വാര്‍ദ്ധ്യക്യത്തിലുടെയും പരിണമിച്ചുകൊണ്ടിരിക്കുന്നു. ശരീരത്തോട്പ്രിയമുള്ളതുകൊണ്ട.്ശരീരത്തിന്റെ ഈ ചലനസ്വഭാവമായിനാം താദാത്മ്യപ്പെടുന്നു.മാറ്റത്തിന് വിധേയമാകുന്നശരീരത്തോട്താദാത്മ്യമിക്ലാത്തതായ ഒരുവന് തന്റെ ആത്മാവിനേക്കാള്‍ അധികം പ്രിയപ്പെട്ടതായവസ്തുമറ്റെവിടേയുമില്ല എന്നുബോധ്യമാവുകയില്ല. ആത്മാവില്‍പ്രിയം ജനിച്ചാല്‍ മാത്രമെ ഉടലിനോടുള്ളരാഗം അറ്റുപോവുകയുള്ളൂ.ആത്മാവില്‍പ്രിയം ജനിക്ലാല്‍ ഒന്നിനോടും വറുപ്പുതോന്നുകയില്ല.'വിലസിടുമാത്മഗതം പ്രിയം വിടാതീനിലയിലിരിപ്പതുകൊണ്ടുനിത്യമാത്മ''.ആത്മാവിനോടുള്ളപ്രിയം വിട്ടുപോകാതെതുടരുന്നതുകൊണ്ട് ആത്മാവ്‌നിത്യമാണ്.നിന്നെപ്പോലെനിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെങ്കില്‍ അയല്‍ക്കാരനിലും തന്നിലും പരിലസിക്കുന്ന ആത്മാവ് ഒന്നു തന്നെയാണെന്ന ഏകത്വബോധമുണ്ടാവണം.ഈ അയല്‍ക്കാരന്‍നമ്മുടെ ആത്മാവയിരിക്കണം.ജെറുസലേമിലും ജോര്‍ദാന്‍നദീതടങ്ങളിലും യേശുദേവന്‍വിളംബരം ചെയ്തസ്‌നേഹസന്ദേശം ഏകത്വം ഉല്‍ഘോഷിക്കുന്ന അദൈ്വതസിദ്ധാത്തില്‍നിന്നും ഉറവകൊണ്ടതായിരുന്നു. ഞാനും എന്റെപിതാവും രണ്ടല്ല എന്നുയേശുദേവന്‍പറഞ്ഞത്ധിക്കാരത്തോടെയല്ല. എളിയവനില്‍ എളിയവന്റെസ്വരമാണ് അതില്‍ധ്വനിക്കുന്നത്. അദൈ്വതത്തിന്റെലാളിത്വത്തില്‍നിന്ന് ഉയര്‍ന്നു വന്ന സ്വരത്തില്‍ അഹങ്കാരത്തിന്റെ ഭാവം കാണൂന്നത് അജ്ഞതകൊണ്ടാണ.് ആത്മാവിലുള്ളപ്രിയം ഉണര്‍ന്നാലെസ്‌നേഹം സഫലമാവുകയുള്ളൂ. ബൈബിളില്‍യേശുദേവന്‍ദൈവം സ്‌നേഹമാണെന്ന്പറയുന്നു. ആത്മാവിലിരിക്കുന്നപ്രിയം തന്നെയാണ്‌ദൈവാനുഭൂതി.നാം നമ്മേത്തന്നെ (ആത്മാവിനെ) നല്ലവണ്ണം സ്‌നേഹിക്കണം.അപ്പോള്‍ ആനന്ദം സ്വഭാവികമായ ഒരു അവസ്ഥയായിമാറും.അതുകൊണ്ട് ആനന്ദം ആത്മാവുതന്നെയാണ്.ആത്മാവ്‌നിത്യമാണ്.ആത്മാവിനെധ്യാനിക്കുക.

"ഒരു പതിനായിരമാദിതേയരൊന്നായ്‌വരുവതുപോലെവരും വിവേകവൃത്തി'.പതിനായിരം സൂര്യന്മാര്‍ ഒന്നിച്ചുദിച്ചുയര്‍ന്നാലുണ്ടാകുന്ന പ്രഭാപൂരത്തോടെയാണ് ആത്മബോധം ഉണരുന്നത്. ആത്മാവിനെപൊതിഞ്ഞുനില്‍ക്കുന്നനിത്യമക്ലാത്ത അജ്ഞാനമാകുന്ന ഇരുട്ടിനെപിളര്‍ന്നുമാറ്റി ഉദിച്ചുയരുന്ന ആദിസൂര്യനാണ്  ആത്മബോധം. ഒരു സൂര്യന്‍ ഉദിച്ചാല്‍ത്തന്നെലോകം മുഴുവന്‍പ്രകാശിതമാകുന്നു. പിന്നെപതിനായിരും സൂര്യന്മാര്‍ ഒന്നി ഒന്നിക്ല് ഉദിച്ചാലത്തെ അവസ്ഥ എന്തായിരിക്കും?ഇങ്ങനെ ആത്മബോധം ഉദിക്കുന്നതോടെ ആത്മാവിനെപൊതിഞ്ഞുനില്‍ക്കുന്നമായയാകുന്ന അജ്ഞാനം മാഞ്ഞുപോകുന്നു, അന്ധകാരത്തിന്‌നമ്മുടെ ഉള്ളില്‍ ഇടമില്ലാതാകുന്നു. ഭാവുകത്വമൂറുന്നഭാവാത്മകമായ ഈ ചിത്രീകരണം നമ്മുടെ ഓരോരുത്തരുടേയും ഉള്ളിലിരിക്കുന്ന അനന്തസാധ്യതകളെ ദീപ്തമാക്കുന്നു.ഇങ്ങനെ ആത്മതത്ത്വം മനസ്സിലാക്കുന്നവര്‍യാതൊന്നിനെപ്പറ്റിയും ദുഃഖിതരാവുകയില്ല.

(തുടരും)



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക