Image

കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്

Published on 30 July, 2021
  കോവിഡിന്‍റെ ഡെല്‍റ്റ വ​കഭേദം ചിക്കന്‍പോക്​സ്​ പോലെ പടരുമെന്ന്​ സി.ഡി.സി റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ : കോവിഡിന്റെ ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗം. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കന്‍ പോക്സ് പോലെ പടരുമെന്നും സി.ഡി.സി ഡയറക്​ടര്‍ ഡോ.റോഷെല്ല പി വാലെന്‍സ്​കി മുന്നറിയിപ്പ്​ നല്‍കുന്നു. വാക്സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. മെര്‍സ്, സാര്‍സ്, എബോള തുടങ്ങിയ രോഗങ്ങളെക്കാള്‍ രോഗവ്യാപന ശേഷി ഡെല്‍റ്റ വകഭേദത്തിനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഴ്‌ചതോറും അമേരിക്കയിലെ വാക്സിനെടുത്ത 35,000 പേരില്‍ രോഗലക്ഷണങ്ങളോടെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥ രോഗബാധ ഇതിലും കൂടുതലാകാനാണ് സാധ്യത. എന്നാലും വാക്സിനുകള്‍ ഗുരുതര രോഗബാധ ഒഴിവാക്കാന്‍ സഹായിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക