Image

മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ; ​വീ​ണ്ടും വിമര്‍ശനവുമായി ഹൈ​ക്കോ​ട​തി

Published on 30 July, 2021
മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ക്യൂ; ​വീ​ണ്ടും വിമര്‍ശനവുമായി ഹൈ​ക്കോ​ട​തി
കൊ​ച്ചി: മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ല്‍ ആ​ളു​ക​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി വ​രി നി​ല്‍​ക്കു​ന്ന സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന​ സര്‍ക്കാരിനെതിരെ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലൂ​ടെ ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​നന്നായിരുന്നു കോ​ട​തിയുടെ നിരീക്ഷണം. 

തൃ​ശൂ​ര്‍ കു​റു​പ്പം റോ​ഡി​ലെ മ​ദ്യ​ശാ​ല​യ്ക്ക് മു​ന്നി​ലെ ആ​ള്‍​ക്കു​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​നാ​ണ് വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.മ​ദ്യ​ശാ​ല​ക​ള്‍ പ​രി​ഷ്കൃ​ത​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്. തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഓ​ഗ​സ്റ്റ് 11-ന​കം അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക