Image

മദ്യവില്‍പ്പന ; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

ജോബിന്‍സ് തോമസ് Published on 30 July, 2021
മദ്യവില്‍പ്പന ;  വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി
സംസ്ഥാനത്തെ മദ്യവില്‍പ്പനശാലകളുടെ മുന്നിലെ തിരക്കിന്റെ കാര്യത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. മദ്യവില്‍പ്പനശാലകളുടെ മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാവാത്ത അവസ്ഥയാണെന്ന ഗുരുതരമായ നിരീക്ഷണവും  ഹൈക്കോടതി നടത്തി. ഇവയ്ക്ക് മുന്നിലെ ആള്‍ക്കൂട്ടം സമീപത്ത് താമസിക്കുന്നവര്‍ക്ക് ഭീഷണിയാണെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഗുരുതരമായ നിരീക്ഷണങ്ങള്‍. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കുറച്ചുകൂടി പരിഷ്‌കൃതമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 

ഔട്ട്‌ലെറ്റുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഓഗസ്റ്റ് പതിനൊന്നിനകം അറിയിക്കണമെന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. തൃശൂര്‍ കുറുപ്പം റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റിലെ തിരക്കുമായി ബന്ധപ്പെട്ട കോടതയക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. 

എന്നാല്‍ വില്‍പ്പനശാലകളിലെ തിരക്കൊഴിവാക്കാന്‍ പ്രവര്‍ത്തനസമയം രാവിലെ ഒമ്പത് മണിമുതലാക്കിയതായി സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. തൊണ്ണൂറ്റിയൊമ്പത് വില്പ്പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയെടുത്തെന്നു സര്‍ക്കാര്‍ അഭിഭാകന്‍ പറഞ്ഞപ്പോള്‍ ഇത്രയുംനാള്‍ ഇവ എങ്ങനെ പ്രവര്‍ത്തിച്ചു എന്നു ഹൈക്കോടതി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക