Image

'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജീമോന്‍ റാന്നി Published on 30 July, 2021
'മാഗ് 'ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ശനിയാഴ്ച മുതല്‍ - ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഹൂസ്റ്റണ്‍:  മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ്  ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍ ടൂര്‍ണമെന്റ്  ജൂലൈ 31 (ശനി), ഓഗസ്റ്റ് 1 (ഞായര്‍) തീയതികളിലാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച രാവിലെ 9 മുതല്‍ രാത്രി 9 വരെയും ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മുതല്‍ 7 വരെയാണ് കളികള്‍ ക്രമീകരിച്ചിരിയ്ക്കുന്നത്.
 
ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററിലാണ് നടത്തപെടുന്ന ടൂര്‍ണമെന്റില്‍ . ഹൂസ്റ്റണിലെ പ്രമുഖ മലയാളി ബാഡ്മിന്റണ്‍ കളിക്കാരടങ്ങുന്ന 24 ടീമുകളാണ്  മാറ്റുരയ്ക്കുന്നത്. 50 വയസ്സിനു മുകളിലുള്ളവര്‍ക്കായി നടത്തുന്ന ടൂര്‍ണമെന്റില്‍ 8 ടീമുകളും 50 വയസ്സിനു മുകളിലുള്ളവര്‍ക്കായി നടത്തുന്ന ടൂര്‍ണമെന്റില്‍ 16
ടീമുകളുമാണ് മത്സരിക്കുന്നത്.

അലക്‌സ് പാപ്പച്ചന്‍ (എംഐഎച്ച് റിയല്‍റ്റി) മെഗാ സ്‌പോണ്‍സറും രഞ്ജു രാജ് (പ്രൈം ചോയ്‌സ് ലെന്‍ഡിങ് ) ഗ്രാന്‍ഡ് സ്‌പോണ്‌സറും റജി.വി.കുര്യന്‍ (ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വാല്‍വ്) ഡയമണ്ട് സ്‌പോണ്‌സറുമായിരിക്കും.

ജോര്‍ജ് ജേക്കബ് (മാസ്റ്റര്‍ പ്ലാനറ്റ് യുഎസ്എ),ഷാജു തോമസ് (ലോണ്‍ ഓഫീസര്‍)ചാണ്ടപിള്ള മാത്യൂസ് ഇന്‍ഷുറന്‍സ്,ആഷാ റേഡിയോ, ഓഷ്യനോസ് ലിമോസിന്‍ റെന്റല്‍സ്, ചെട്ടിനാട് ഇന്ത്യന്‍ റെസ്റ്റോറന്റ്, മല്ലു കഫേ റേഡിയോ, അപ്ന ബസാര്‍ മിസോറി സിറ്റി എന്നിവരാണ് മറ്റു സ്പോണ്‍സര്‍മാര്‍.      

മല്‍സര വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളൊടൊപ്പം ക്യാഷ് പ്രൈസുകളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

വിനോദ് വാസുദേവന്‍ (പ്രസിഡണ്ട്) - 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) -   713 515 8432
മാത്യു കൂട്ടാലില്‍ (ട്രഷറര്‍) - 832 468 3322  
റജി കോട്ടയം (കണ്‍വീനര്‍ ) - 832 723 7995

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക