Image

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍

പി.പി. ചെറിയാന്‍ Published on 30 July, 2021
 ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ  ചര്‍ച്ച കണ്‍വെന്‍ഷന്‍ ജൂലൈ30 മുതല്‍
മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച മുപ്പത്തിമൂന്നാമതു വാര്‍ഷീക കണ്‍വെന്‍ഷന്‍ ജൂലൈ 30 മുതല്‍ ആഗസ്‌റ് ഒന്ന് വരെ ബാര്‍ണ്‌നീസ് ബ്രിഡ്ജിലുള്ള സെന്റ് പോള്‍സ് മാര്‍തോമ ചര്‍ച്ചില്‍ വെച്ചു നടക്കുന്നതാണ്.
വെള്ളി ശനി ദിവസങ്ങളില്‍ വൈകീട്ട് 6:30 നും, ആഗസ്‌റ് 1നു വൈകീട്ട് 4നുമായിരിക്കും കണ്‍വെന്‍ഷന്‍ ആരംഭിക്കുകയെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.

മാര്‍ത്തോമാ സഭയിലെ സീനിയര്‍ പട്ടക്കാരന്‍ വെരി  റവ ഡോ ചെറിയാന്‍ തോമസാണ് വചന ശുശ്രുഷ നിര്‍വഹിക്കുന്നത്. യൂട്യൂബ് ചാനലിലും  തത്സമയം കാണാവുന്നതാണ്. കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി റവ തോമസ് മാത്യു സെക്രട്ടറി ഈശോ തോമസ് എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക