America

കനേഡിയന്‍ നെഹ്രു ട്രോഫി വേര്‍ച്വല്‍ ഫ്‌ളാഗ് ഓഫ് ജൂലൈ 31 നു ഡോ എംഎ യൂസഫലി നിര്‍വഹിക്കുന്നു

Published

on

ബ്രാംപ്ടന്‍: ലോക മലയാളികളുടെ മനസില്‍ ആവേശത്തിര ഇളക്കി പതിനൊന്നാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഈ വരുന്ന ഓഗസ്റ്റ് 21 നു കാനഡായിലെ ബ്രാംപ്ടനിലുള്ള  Professors Lake ല്‍ വെച്ചു കോവിഡ് മാനദന്ധങ്ങളും ഔദ്യോഗിക നിര്‍ദേശങ്ങളും  അനുസരിച്ചു  നടത്തപ്പെടാന്‍  വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു വരുന്നതായി സമാജം പിആര്‍ ഒ  സഞ്ജയ് മോഹന്‍, ന്യൂസ് ടീം  അംഗമായ മുരളീ പണിക്കര്‍  എന്നിവര്‍   അറിയിച്ചു

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രാംപ്ടന്‍ നഗരത്തിനെ ഉത്സവലഹരിയി ലാഴ്ത്തിയിരിക്കയാണെന്ന്  .ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്‍മുളയുടെ പ്രൌഡിയും കോര്‍ത്തിണക്കിയ ഈ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയെന്ന് ന്യൂസ് ടീം  അംഗങളായ  ,ടി വി എസ് തോമസ്, ജിതിന്‍ പുത്തന്‍ വീട്ടില്‍ ,അരുണ്‍ ഓലേടത്ത്   എന്നിവര്‍   അറിയിച്ചു .

പ്രവാസി ലോകത്ത് നടന്നു വരുന്ന ഏറ്റവും വലിയ ജലോത്സവമായ  കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിയുടെ അവസാന വട്ട ഒരുക്കങ്ങലൂടെ ഭാഗമായി  നടത്തപ്പെടുന്ന വേര്‍ച്വല്‍ ഫ്‌ലാഗ് ഓഫ് ജൂലൈ 31 ശനിയാഴ്ച 9:30 AM EST ഇന്‍ഡ്യന്‍ സമയം വൈകീട്ട് എഴുമണിക്ക് നടത്തപ്പെടുന്നു. ലോകമലയാളികളുടെ  അഭിമാനമായ പ്രമുഖവ്യവസായി പത്മശ്രീ എം എ യൂസഫലി  ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുന്ന യോഗത്തില്‍ കേരള ടൂറിസം വകുപ്പ് മന്ത്രി  മുഹമ്മദ് റിയാസ് ചടങ്ങ് ഉത്ഘാടനം നിര്‍വഹിക്കുന്നു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ്വാ ശ്രീവാസ്തവ, ബ്രംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍, സോണിയ സിദ്ദു  എം പി, കമല്‍ ഖേര  എം പി, എ എം അരീഫ് എം പി , ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡെന്‍റ് സര്‍ക്കരിയ , മന്ത്രി അമര്‍ ജോത് സന്ധു , നോര്‍ക റൂട്ട്‌സ് വൈസ് ചെയര്‍ കെ വരദരാജന്‍ , പ്രമുഖ വ്യവസായി ഗോകുലന്‍ ഗോപാലന്‍  തുടങ്ങിയവര്‍ സൂം വഴിയായുള്ള ഈ യോഗത്തില്‍ പങ്കെടുക്കുമെന്നു സമാജം സമാജം ജെനറല്‍ സെക്രട്ടറി ലത മേനോന്‍,സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ എന്നിവര്‍  അറിയിച്ചു.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍  പൂര്‍ണ്ണമായും മത്സരങ്ങള്‍ക്കായി  സമാജം ഏര്‍പ്പെടുത്തുന്ന കോവിഡ് സംബദ്ധമായ മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണെന്ന് സമാജം ഓര്‍ഗണിസിങ് സെക്രട്ടറി ബിനു  ജോഷ്വാ അറിയിച്ചു. മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന്  റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായര്‍ അറിയിച്ചു .

മനോജ് കരാത്തയാണ് കഴിഞ്ഞ പത്തു വര്‍ഷമായി ഈ വള്ളംകളിയുടെ മുഖ്യ സ്‌പോണ്‍സര്‍. ഈ  വര്‍ഷത്തെ വള്ളംകളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരി ഫൈനാന്‍സ് കമ്മറ്റി കോര്‍ഡിനേറ്റര്‍ ഷിബു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു

കോവിഡ് എന്നമഹാമാരി ലോകത്തെ മരവിപ്പിച്ചു നിറുത്തിയപ്പോള്‍ പ്രവാസലോകത്തെ മനുഷ്യമനസില്‍ ആശയും ആവേശയുമായി മാറിയിരിക്കയാണ് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി. മഹാമാരി മനുഷ്യജീവിതത്തെ കീഴടക്കിയ  ശേഷം  നടത്തപ്പെടാന്‍ പോകുന്ന ആദ്യ  വള്ളംകളി എന്ന  വിശേഷണവും ഇപ്പോള്‍ ബ്രാംപ്ടന്‍ ബോട്ട് റേസ് എന്ന ഈ വള്ളംകളിക്കാണെന്നും വൈസ്പ്രസിഡെന്‍റ്  ഉമ്മന്‍ ജോസെഫ് ,സെക്രട്ടറി മായ റേച്ചല്‍ തോമസ്, സണ്ണി കുന്നംപ്പിള്ളി, അഖില്‍ മേനോന്‍ എന്നിവര്‍ അറിയിച്ചു.  

വള്ളംകളിയുടെ ഭംഗിയായ നടത്തിപ്പിന്  മേയര്‍ , മന്ത്രിമാര്‍  എം പി മാര്‍ എന്നിവര്‍ അടങ്ങിയ ഒരു കോര്‍ഡിനേഷന്‍ കമ്മറ്റി സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിനൊപ്പം  നേതൃത്വം വഹിക്കുന്നുവെന്ന് സമാജം ജോയിന്‍റ് ടാഷറര്‍ സെന്‍ ഈപ്പന്‍  കമ്മറ്റി അംഗങ്ങളായ ഷീല പുതുക്കേരില്‍,   ഡേവിസ് ഫെര്‍ണാണ്ടസ് എന്നിവര്‍ അറിയിച്ചു.   
www.malayaleeassociation.com

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ; സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ശോശാമ്മ ചെറിയാന്‍, 91, അന്തരിച്ചു

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ് .

കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍സ്പിരേഷന്‍ 4 ; ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ

Inspiration4: SpaceX's all-civilian mission launches to orbit

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം

'സർഗാരവത്തിൽ ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18 ശനി

ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ഇരുൾ വീണ വഴികളിൽ തിരിനാളമായ് "റൈറ്റ് വേ" ചാരിറ്റബിൾ ഫൗണ്ടേഷൻ

കാതേട്ട് വീട്ടില്‍ കെ.സി.വര്‍ഗീസ്(95) അന്തരിച്ചു

നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

പ്രശ്‌നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി മാറണം ; പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍

ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു

അമേരിക്കന്‍ നുണയന്‍മാര്‍#8(കാര്‍ട്ടൂണ്‍ : സിംസണ്‍)

സന്തോഷത്തോടെ കടന്നു ചെല്ലൂ ചെറിയാന്‍ ഫിലിപ്പ് കാത്തിരിക്കുന്നു!(അഭി: കാര്‍ട്ടൂണ്‍)

വിഭവ് മിത്തല്‍ സുപ്പീരിയര്‍ കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

View More