Image

കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)

Published on 29 July, 2021
കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)

വെർബീന മൂന്നായി തരം തിരിക്കാം. ചട്ടിയിൽ വളർത്തുന്നത് തന്നെ കണ്ണിന് ഇമ്പകരം. ഒരു വര്ഷം മാത്രം വളരുന്ന ( അനുവൽസ് ) രണ്ടിനം. മറ്റൊരിനം എല്ലാവര്ഷവും (പെരനിയൽസ്). രണ്ടിനവും പരിചരിച്ചാൽ അടുത്ത വർഷവും വളർന്നു പുഷിപിക്കും. പക്ഷെ,  സ്‌നോയിൽ  ന്യൂ യോര്കിൽ വളരില്ല. അതിനു ഗ്രീൻ ഹൗസ് വേണ്ടിവരും. എനിക്കതില്ല. അതുള്ളവർ, വെർബീന ചെടികൾ ഗ്രീൻ ഹൗസിൽ സൂക്ഷിച്ചാൽ അടുത്ത വര്ഷം അത് തിരിച്ചുവരും. 

മൂന്നു ഇനം  വെർബീന ചെടികളിൽ, ഒരെണ്ണം കുറ്റിച്ചു നില്കും. മറ്റൊരെണ്ണം ട്രെയ്ലറിങ്, അതായത് ചട്ടിയിൽ പടർന്നു പന്തലിച്ചു വളരും. ഇലകളെക്കാൾ കൂടുതൽ പുഷ്പങ്ങൾ പലനിറങ്ങളിൽ.  പല ഫാമുകളിൽ നിന്നും വാങ്ങിയ വിവിധ ഇനം. വിവിധ നിറങ്ങളിൽ വലിയ ഒരു കളക്ഷൻ തന്നെ. അത് നിങ്ങളിലേക്ക് എത്തിക്കുന്നു. ഒന്ന് രണ്ടു  മാസത്തിനുള്ളിൽ അതിന്റെ പൂർണ വളർച്ചയിൽ എത്തും. 

എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഇനം. അതുപോലെ തന്നെ ഡാലിയയും. റോസ് ഫ്ലവർസിനെ മറന്നു പറയുന്നതല്ല, പൂക്കളിൽ സുന്ദരി ഡാലിയ, '' നദികളിൽ സുന്ദരി യമുന, സഹികളിൽ സുന്ദരി അനാർക്കലി" എന്ന പോലെ തന്നെ.   കളക്ഷനിൽ വലിയ കളക്ഷൻ തന്നെ. 

വിവിധ ഇനങ്ങളിലായി ആയിരം എണ്ണത്തിൽ എത്തി നില്കുന്നു. അത് മറ്റൊരവസരത്തിൽ നിങ്ങളിലേക്ക് എത്തിക്കാം. അത് യൗവനത്തിൽ നിന്നും പുഷ്പിച്ചു വരുന്നു. 
പച്ചക്കറികൾ ഒരുമാസത്തിനുള്ളിൽ അതിന്റെ പൂർണതയിൽ എത്തും. നിങ്ങളുടെ ഒക്കെ സഹകരണമാണ് എന്റെ അവാർഡ്. അതിൽ കൂടുതൽ എന്തവാർഡ്?.

https://www.facebook.com/photo/?fbid=993409924818426&set=pcb.993412161484869

കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)കണ്ണിനു വസന്തമായി വെർബീന (ഫിലിപ്പ് ചെറിയാൻ)
Join WhatsApp News
Mini 2021-07-30 13:39:12
Beautiful
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക