Image

വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളാൻ ബൈഡന് അധികാരമില്ലെന്ന് സ്പീക്കർ നാൻസി പെലോസി 

Published on 29 July, 2021
വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളാൻ ബൈഡന് അധികാരമില്ലെന്ന് സ്പീക്കർ നാൻസി പെലോസി 

അമേരിക്കയുടെ പ്രസിഡന്റ് ആണെന്നതുകൊണ്ട് ജനങ്ങൾ കരുതുന്നതുപോലെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനുള്ള അധികാരം ജോ ബൈഡനില്ലെന്ന് ഹൗസ് സ്പീക്കർ നാൻസി പെലോസി. 

വായ്‌പ തിരിച്ചടയ്ക്കാനുള്ള സമയം നീട്ടിക്കൊടുക്കാനോ  താമസിപ്പിക്കാനോ  അല്ലാതെ അത്  നിയമമാക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നും അക്കാര്യം കോൺഗ്രസ്  വേണം നടപ്പാക്കാനെന്നും പെലോസി വ്യക്തമാക്കി. ചർച്ച ചെയ്തുള്ള നയരൂപീകരണം പ്രസിഡന്റിന്റെ അധികാരപരിധിയിൽ പെടുന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു. 

എല്ലാവരുടെയും  വിദ്യാഭ്യാസ വായ്‌പ എഴുതിത്തള്ളുക പ്രായോഗികമല്ലെന്നും ആളുകളുടെ സാഹചര്യം വിലയിരുത്തി അർഹരായവർക്ക്‌ ആനുകൂല്യം ലഭ്യമാക്കുമെന്നും പെലോസി വിശദീകരിച്ചു. 

പ്രസിഡന്റ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട്  50,000 ഡോളർ വരെയുള്ള വിദ്യാഭ്യാസ വായ്പകൾ  എഴുതിത്തള്ളണമെന്ന്  സെനറ്റ് മെജോറിറ്റി ലീഡർ ചക് ഷുമേർ, സെനറ്റർ എലിസബത്ത് വാറൻ  ഉൾപ്പെടെയുള്ളവർ ബൈഡനുമേൽ സമ്മർദ്ദം ചെലുത്തി വരികയാണ്.

കുറഞ്ഞത് അടുത്ത മാർച്ച് 31  വരെയെങ്കിലും വായ്പ തിരിച്ചടക്കുന്നതിനു ഇളവ് ലഭിക്കുമെന്ന് കരുതുന്നു. ഇപ്പോഴത്തെ ഇളവ് സെപ്റ്റംബറിൽ അവസാനിക്കും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക