Image

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ

Published on 27 July, 2021
എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത് ; പോലീസുമായുള്ള വാക്കുതര്‍ക്കത്തില്‍ ഗൗരിനന്ദ


കൊല്ലം: പോലീസിന്റെ അന്യായ നടപടി ചോദ്യം ചെയ്ത പ്ലസ്ടുക്കാരിക്ക് പിന്തുണയേറുന്നു. കൊല്ലത്ത് പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഗൗരി നന്ദയ്‌ക്കെതിരേ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവരെ പിന്തുണച്ച് ആള്‍ക്കാര്‍ വന്നത്. അതേസമയം പോലീസ് മോശമായി പെരുമാറിയതിനാലാണ് തനിക്ക് ചോദ്യം ചെയ്യേണ്ടി വന്നതെന്ന് ഒരു മാധ്യമത്തോട് ഇവര്‍ പ്രതികരിച്ചു.

എസ് ഐ മോശമായി സംസാരിച്ചതിനാലാണ് തനിക്കും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടി വന്നതെന്നും തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളില്‍ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരിനന്ദ പറഞ്ഞു. പ്ലസ് ടു പരീക്ഷ കഴിഞ്ഞുനില്‍ക്കുന്ന  ഗൌരി നന്ദ പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിരുന്നു. സംഭവം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയിലൊക്കെ വിഡിയോ കണ്ടതെന്നും ആരാണ് വിഡിയോ എടുത്തതെന്ന് അറിയില്ലെന്നും പറഞ്ഞു. 

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങിനെയായിരുന്നു. ''ഞാന്‍ ആശുപത്രിയില്‍ പോയിട്ട് എടിഎമ്മില്‍ നിന്ന് പൈസ എടുക്കാന്‍ കയറിയതായിരുന്നു. എടിഎമ്മില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ ഒരുപാടുപേര്‍ ഉണ്ടായിരുന്നു. അകലം പാലിച്ചുതന്നെയാണ് ആളുകള്‍ നിന്നിരുന്നത്. എന്നാല്‍ അടുത്തടുത്ത് അഞ്ചും ആറും പേരുമായി ജീപ്പില്‍ വന്ന പോലീസുകാര്‍ ആള്‍ക്കാര്‍ക്ക് എന്തോ എഴുതിക്കൊടുക്കുന്നതും ഒരാള്‍ ചൂടായി പോലീസുകാരോട് സംസാരിക്കുന്നതും കണ്ടു. പ്രശ്‌നമെന്താണെന്ന് ചോദിച്ചപ്പോള്‍ അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവര്‍ പറയുന്നെ എന്നുപറഞ്ഞു. അപ്പോള്‍  ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെപ്പോയി പരാതിപ്പെട്ടാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.

ഇതിനിടെ മറ്റൊരു സാര്‍ പേരു വിളിച്ചു ചോദിച്ചു. ഗൗരി എന്ന് പറഞ്ഞപ്പോള്‍ അഡ്രസും ചോദിച്ചു. എന്തിനാണ് അഡ്രസ് എഴുതുന്നതെന്ന് ചോദിച്ചപ്പോള്‍ അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റി എഴുതാനാണെന്ന് പറഞ്ഞു. അപ്പോ ഞാന്‍ ചോദിച്ചു സാറ് പെറ്റിയാണോ എഴുതുന്നെ? ഞാന്‍ മാസ്‌ക് വെച്ചിട്ടുണ്ട്, എടിഎമ്മില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാന്‍ ചോദിച്ചത്. അത്രേ ചെയ്തുള്ളൂ എന്ന പറഞ്ഞ?പ്പോള്‍  കൂടുതല്‍ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാര്‍ പറഞ്ഞു. നിയമങ്ങള്‍ അറിഞ്ഞുകൂടെങ്കില്‍ പഠിക്കണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോ പറഞ്ഞു ഉത്തരവാദിത്വമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം സാര്‍ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറഞ്ഞു. 

ഇതിനിടെ എസ്‌ഐ മോശമായി സംസാരിച്ചപ്പോഴാണ് തനിക്കും ശബ്ദമുയര്‍ത്തേണ്ടി വന്നത്. ഞാന്‍ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ പഠിപ്പിക്കേണ്ടെന്ന് പറഞ്ഞു.  പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ലെന്നും ആണായിരുന്നേല്‍ പിടിച്ചുതള്ളിയേനെയെന്നും എസ്‌ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് പറഞ്ഞപ്പോള്‍  കൂടുതല്‍ സംസാരിക്കണ്ട, ഉയര്‍ന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്നും പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാന്‍ വീട്ടിലെത്തി.''

അതേസമയം കേസെടുത്തു എന്ന വിവരം താന്‍ വീട്ടിലെത്തി മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും പോലീസ് ഇക്കാര്യത്തില്‍ തനിക്ക് ഒരു അറിയിപ്പും ഇതുവ?രെ തന്നിട്ടില്ലെന്നും ഗൗരിനന്ദ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക