Image

മലയാള ചിത്രം ഫോറന്‍സിക് ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നു

Published on 27 July, 2021
മലയാള ചിത്രം ഫോറന്‍സിക് ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്നു
ബോളിവുഡ് ചിത്രം ഫോറന്‍സിക് ന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. വിശാല്‍ ഫ്യൂറിയ സംവിധാനം ചെയ്യുന്ന ചിത്രം മലയാള ചിത്രം ഫോറന്‍സിക്കിന്‍റെ ഹിന്ദി റീമേക് ആണ്. ക്രാന്ത് മാസ്സിയും രാധിക ആപ്‌തെയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ടോവിനോ തോമസ്, മമ്ത മോഹന്‍‌ദാസ്, റെബ മോണിക്ക ജോണ്‍ എന്നിവരാണ് മലയാളം ഫോറന്‍സിക്കില്‍ അഭിനയിച്ചത്. 14 ഫെരെയില്‍ ആണ് അവസാനമായി കൃതി ഖര്‍ബന്ദയ്‌ക്കൊപ്പം വിക്രാന്ത് മാസി അഭിനയിച്ചത്. ചിത്രത്തില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥനായി വിക്രാന്ത് അഭിനയിക്കും. സിനിമയുടെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ഫോറന്‍സിക്കിന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് മലയാള ചിത്രം ഒരുക്കിയത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക