Image

വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

Published on 27 July, 2021
വ്യാജ അഭിഭാഷക മുങ്ങിയ സംഭവം; പോലീസ് ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്ന് ആരോപണം
ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തി മുങ്ങിയ വ്യാജ അഭിഭാഷകയെ കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ കോടതിയില്‍ ഹാജരാകാന്‍ എത്തി മുങ്ങുകയായിരുന്നു. ബാര്‍ അസോസിയേഷനിലെ ബന്ധപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തില്‍, മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.

ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം ലഭിക്കുന്ന വിധത്തിലാണ് പൊലീസ് ആദ്യം കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷകരില്‍ ഒരു വിഭാഗം ആരോപിക്കുന്നു. ബാര്‍ അസോസിയേഷന്‍ സെക്രട്ടറിതന്നെ വാദിയായി നല്‍കിയ കേസില്‍ പ്രതി നേരിട്ട് കീഴടങ്ങി ജാമ്യമെടുക്കട്ടെ എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത് എന്നാണ് ആരോപണം. അതേസമയം, തെളിവുകള്‍ ശേഖരിക്കുകയാണെന്നും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ പോകാനുള്ള സാധ്യത ഒഴിവാക്കാനാണു ശ്രമമെന്നും പൊലീസ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക