Image

ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം

Published on 27 July, 2021
ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം; ഒമാനില്‍ 17 മരണം
മസ്കറ്റ്: ഗള്‍ഫില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഒമാനില്‍ 491 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 17 രോഗികള്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായവരുടെ എണ്ണം 295,017 ആയി ഉയര്‍ന്നു. 3788 രോഗികള്‍ ഇതിനോടകം മരണപ്പെട്ടു. 277,010 പേര്‍ രോഗമുക്തി നേടി. 93.9 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 കോവിഡ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 666 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 281 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു പേര്‍ മരിച്ചതോടെ ആകെ മരണം 1929 ആയി. 1539 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1497 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികള്‍: 6,74,724. രോഗമുക്തി നേടിയവര്‍: 6,52,180.  ചികിത്സയിലുള്ളവര്‍: 20,615. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക