FILM NEWS

ബന്ധം വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന് മേതില്‍ ദേവിക

ആശ എസ്. പണിക്കര്‍

Published

on

മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന തന്റെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. മുകേഷുമായുള്ള തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും തുടര്‍ന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക വ്യക്തമാക്കി. 

രണ്ടു പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചു പോകുന്ന സാഹചര്യമില്ല എന്നു തോന്നിയതിനാലാണ് മുകേഷുമായുള്ള ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല പിരിയുന്നത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും. 

എറണാകുളത്തെ അഭിഭാഷകന്‍ മുഖനയാണ് ബന്ധം വേര്‍പിരിയുന്നത്. എട്ടു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ബന്ധം വേര്‍പിരിയുന്നത്. 

2013 ഒക്‌ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും വിവാഹിതരായത്. അതിനു മുമ്പ് കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് ഇരുവരുടെയും വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. ഇരുവരും 1987ലാണ് വിവാഹിതരായത്. ഇരുപതതിയഞ്ച്വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.  


     എം.. മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുക്കണം: ബിന്ദു കൃഷ്ണ

നടനും കൊല്ലം എം.എല്‍.എയുമായ മുകേഷും മേതില്‍ ദേവികയും വിവാഹ മ#ോചിതരാകുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ. മുകേഷിന്റെയും ദേവികയുടെയും സ്വകാര്യ ജീവിതത്തില്‍ ഇടപടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കാന്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 

എം.മുകേഷ് എം.എല്‍.എയുടെയും മേതില്‍ ദേവികയുടെയും സ്വാകാര്യ ജീവിതത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല.എന്നാല്‍ ദേവിക എന്ന സ്ത്രീ അനുഭവിച്ച ദുരവസ്ഥയെകുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ല. കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാമെങ്കില്‍ എം.മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് ് കേസെടുക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധിയായ മുകേഷിനെതിരേ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം. 

കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷില്‍ നിന്നും പല തവണ കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസുള്ള വിദ്യാര്‍ത്ഥിക്കെതിരേ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സംസാര ശൈലി അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സരിത തന്നെ പല തവണ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അപ്പോഴെല്ലാം മുകേഷിന് വെള്ളപൂശി സംരക്ഷിച്ചത് ഇടതു പക്ഷമാണ്.
മുകേഷിന്റെ നിലവിലെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് തിരഞ്ഞെടുപ്പ് സമയത്തുതന്നെ പല തരത്തിലുള്ള വിവരങ്ങളും ലഭിച്ചിരുന്നു. പക്ഷേ കുടുംബപ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മേതില്‍ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാന്‍ മനസ്സിലാക്കിയത് അന്നത്തെ അവരുടെ നിലപാടുകളിലൂടെയായിരുന്നു. അന്ന് മുകേഷിനെതിരേ ഒരു വാക്ക് പോലും പറയാന്‍ ദേവിക തയ്യാറായില്ല. ഒരു തരത്തിലുളള നെഗറ്റീവ് വാര്‍ത്തകളിലും ഇടം പിടിക്കാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. 

തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ എന്റെ കുടുംബചിത്രം ഫേസ്ബുക്കില്‍ പങ്കു വച്ചപ്പോള്‍ മുകേഷ് അതില്‍ പരിഹാസ രൂപത്തില്‍ കമന്റ് എഴുതിയിട്ടിരുന്നു. പരിഹാസ കമന്റുകള്‍ എഴുതി മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോഴും തന്റെ കുടുംബം തന്നില്‍ നിന്നും അകന്നു പോകുന്നു എന്ന സത്യം മുകേഷ് മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചതു തന്നെ അസത്യ പ്രചരണങ്ങള്‍ കൊണ്ടാണ്. 

പച്ചക്കളളങ്ങള്‍ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരേ അസത്യ പ്രചാരണങ്ങള്‍ നടത്താനോ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനോ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യു.ഡി.എഫ് ആയുധമാക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്നു മനസ്സിലാക്കാന്‍ മുകേഷിന് കഴിയാതൈ പോയി. 

ഭാര്യയെന്ന നിലയില്‍ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്തത്. സ്ത്രീസംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എം.മുകേഷിനെതിരേ  നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'ഒരു വയനാടന്‍ പ്രണയകഥ'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'മൂത്താശാരി'യായി മാമുക്കോയ; 'ഉരു' പോസ്റ്റര്‍ റിലീസ് ചെയ്തു

സുരാജ് വെഞ്ഞാറമൂട് - നായകനായ പുതിയ ചിത്രം ദുബായില്‍ ആരംഭിക്കുന്നു

സേതുമാധവന്റെ പ്രണയത്തിനും വിരഹത്തിനും സാക്ഷ്യം വഹിച്ച കിരീടം പാലത്തിന്റെ മുഖച്ഛായ മാറുന്നു

'ഉടുപ്പ്' ഒടിടി റിലീസിന്

വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദര്‍ശിച്ച്‌ നയന്‍താര: വീഡിയോ

അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

'ഞങ്ങളുടെ സിനിമയ്ക്ക് നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി'; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍

നാടക നടന്‍ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

'നോ ടൈം ടു ഡൈ 007' സെപ്തംബര്‍ 30ന് ഇന്ത്യന്‍ തിയേറ്ററുകളില്‍

'സണ്ണി'യിലെ ആദ്യ ഡയലോഗ് ആറു വിധത്തില്‍ സിദ്ദിഖ് ചെയ്തു കാണിച്ചെന്ന്‌ രഞ്ജിത് ശങ്കര്‍

ബോളിവുഡ് സംവിധായകനാകുന്ന വലിയ സന്തോഷം പങ്കുവച്ച്‌ ഒമര്‍ ലുലു

ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ എന്ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഗിന്നസ്‌ ലക്ഷ്യമിട്ട്‌ വന്ദേഭാരത്‌ ഖ്വാമി വീഡിയോ ഗാനം : ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ട്‌ കേരള ഗവര്‍ണ്ണര്‍

പൃഥ്വിരാജ് ചിത്രം 'ഭ്രമം' ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമില്‍ റിലീസ്

'വരാല്‍' സെറ്റില്‍ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോന്‍

നാല്‍പത്തിയഞ്ചാം പിറന്നാള്‍ കൂട്ടുകാരികള്‍ക്കൊപ്പം ആഘോഷമാക്കി മീന

സണ്ണി; മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആര്‍)

ദിഗംബരന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്; സംവിധായകന്‍ വിവേക്

കാടകലം ആമസോൺ പ്രൈംമിൽ

നാഗ ചൈതന്യ-സായ് പല്ലവി 'ലവ് സ്റ്റോറി' നാളെ തീയറ്ററില്‍ പ്രദര്‍ശനത്തിന്

ടോവിനോയുടെ 'മിന്നല്‍ മുരളി' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ദിലീപ് - റാഫി കൂട്ടുകെട്ടില്‍ 'വോയിസ് ഓഫ് സത്യനാഥന്‍'

സ്വീഡിഷ് ചലച്ചിത്ര മേളയില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമായി 'ജോജി'

രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ്, ടൊവിനോയുടെ പേജിലൂടെ... ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

നടി മേഘ്ന രാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് വാര്‍ത്തകള്‍, പ്രതികരിച്ച് പ്രഥം

സൈമ അവസാനം എനിക്ക് ഒരു അവാര്‍ഡ് തന്നല്ലോ, കുറച്ച് ത്രില്ലൊക്കെയുണ്ട്, താങ്ക്യൂട്ടോ; വൈറലായി ശോഭനയുടെ വാക്കുകള്‍

മോഹന്‍ലാലിനെ കാണെണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് ഒടുവില്‍ നടന്റെ വക സര്‍പ്രൈസ്

View More