Image

കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച്‌ കേന്ദ്രം

Published on 27 July, 2021
കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍; ആശങ്കയറിയിച്ച്‌ കേന്ദ്രം
കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്ത്ശതമാനത്തിന് മുകളിലാണ്. ഏഴുജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതിന്‍റെ ആവശ്യകതയും കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യത്ത് 22 ജില്ലകളിലാണ് കോവിഡ് സാഹചര്യം രൂക്ഷം. ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, കേരളം കടുത്ത വാക്സിന്‍ ക്ഷാമം നേരിടുകയാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് വാക്സിനേഷനുണ്ടായിരുന്നില്ല. വാക്സിന്‍ എത്തിയില്ലെങ്കില്‍ നാളെ വാക്സിനേഷന്‍ പൂര്‍ണമായും മുടങ്ങിയേക്കും. പതിനെട്ട് വയസിന് മുകളിലുള്ള 1.48 കോടി പേര്‍ വാക്സിനു വേണ്ടി കാത്തിരിക്കുമ്ബോഴാണ് വാക്സിന്‍ ക്ഷാമം രൂക്ഷമായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക