EMALAYALEE SPECIAL

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

Published

on

അവാർഡ് ജേതാവിന്  അഭിനന്ദനം. ഇ-മലയാളിയുടെ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ? അവാർഡ് നിങ്ങൾക്ക് ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ വികാരം?

മലയാള ഭാഷയിലുള്ള രചനകൾക്ക് കൂടുതൽ പ്രാധാന്യം നല്കുന്ന ഇ-മലയാളി പോലൊരു പോർട്ടലിന്റെ അവാർഡിന് പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എഴുതാൻ താല്പര്യമുള്ള നമ്മുടെ യുവതലമുറയ്ക്ക് ഇംഗളീഷ് ആയിരിക്കും കൂടുതൽ വഴങ്ങുന്നത് എന്നതിനാൽ അവരെ പ്രോത്സാഹിപ്പിക്കാൻ
വഴിയൊരുക്കണമെന്ന് പലപ്പോഴും എഡിറ്ററോട് തുറന്നുപറഞ്ഞിട്ടുണ്ട്.

ഇ-മലയാളി പതിവായി വായിക്കുന്നുണ്ടാകുമല്ലോ? ഇ-മലയാളിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ എന്തൊക്കെ?

അമേരിക്കയിൽ നടക്കുന്ന  ഏറ്റവും പുതിയ സംഭവങ്ങൾ‌ ആളുകളിലേക്ക് അതിവേഗം എത്തിക്കുന്നതിൽ  ഇ-മലയാളിയുടെ പരിശ്രമം അഭിനന്ദനമർഹിക്കുന്നു. ഒരു ദിവസത്തിൽ തന്നെ പല തവണ ഞാൻ സന്ദർശിക്കാറുള്ള ഓൺലൈൻ പോർട്ടലാണിത്. അനുദിനം മെച്ചപ്പെടുന്നുണ്ട്. അടുത്തിടെ അവതരിപ്പിച്ച പുതിയ ഫോർമാറ്റ് എനിക്ക് വളരേ ഇഷ്ടമായി.

അമേരിക്കൻ മലയാളസാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു. നിങ്ങളുടെ രചനകൾ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ചയെ  എങ്ങനെ സഹായിക്കും?

ആ വായന ഞാൻ ഏറെ ആസ്വദിക്കുന്നു. വിദേശ മലയാളികൾക്ക് അവരുടെ ഉള്ളിലെ സാഹിത്യവാസന  പ്രകടിപ്പിക്കാനുള്ള അവസരമായിത് കണക്കാക്കാം.ഇ-മലയാളിയിലൂടെ തന്നെ അത്തരത്തിൽ നിരവധി എഴുത്തുകാരുടെ വളർച്ച കാണാൻ സാധിച്ചിട്ടുണ്ട്.

ഒരു എഴുത്തുകാരനാകുക എന്നത് നിങ്ങളുടെ ബാല്യകാല സ്വപ്നമായിരുന്നോ? ആ സ്വപനം സാക്ഷാത്കരിക്കപ്പെട്ടുവെന്നു നിങ്ങൾ വിശ്വസിക്കുന്നോ? ഇ-മലയാളിയുടെ താളുകൾ അതിനു നിങ്ങൾക്ക് സഹായകമായോ? അറിയപ്പെടുന്ന ഒരെഴുത്തുകാരൻ ആയിത്തീരുക  എന്നതാണോ നിങ്ങളുടെ നിങ്ങളുടെ സ്വപനം? എന്തുകൊണ്ട് നിങ്ങൾ എഴുതുന്നു?

അങ്ങനെ സ്വപ്നങ്ങളൊന്നും നെയ്തുകൂട്ടിയിട്ടില്ല. മനുഷ്യാവകാശങ്ങളോടും മതസ്വാതന്ത്ര്യത്തോടുമുള്ള എന്റെ അഭിനിവേശമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. പേനയേക്കാൾ ശക്തമായി മറ്റൊന്നുമില്ല. നമ്മുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും അത് നേടിയെടുക്കുന്നതിനും ഒരു മികച്ച മാർഗ്ഗമാണിത്.

എഴുത്തുകാർക്ക് അവാർഡ്/അംഗീകാരം കൊടുക്കുന്നതിനെ അമേരിക്കൻ മലയാളികൾ എതിർക്കുകയോ, പരിഹസിക്കുകയോ ചെയ്യുന്നുണ്ടല്ലോ? അതേക്കുറിച്ച് എന്ത് പറയുന്നു? പ്രസ്തുത മനോഭാവമുള്ള ഒരു സമൂഹത്തിൽ ഇത്തരം അംഗീകാരങ്ങൾ നിരസിക്കണമെന്നു തോന്നിയിട്ടുണ്ടോ?

അംഗീകാരങ്ങൾ നിരസിക്കുന്നവർ വളരെ കുറവായിരിക്കും.ആളുകൾ  മത്സരബുദ്ധിയോടെ നീങ്ങുന്ന നമ്മുടെ സമൂഹത്തിൽ , അംഗീകരിക്കപ്പെടുന്നത്  പ്രചോദനവും പ്രോത്സാഹനവുമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും, മികവിനും നേട്ടങ്ങൾക്കും ആളുകളെ തേടി  അംഗീകാരങ്ങൾ  എത്തുന്നു. എന്നിരുന്നാലും, സമഗ്രതയോടും അന്തസ്സോടും കൂടി വേണം അത് നടപ്പാക്കാൻ. പക്ഷപാതത്തിനോ സ്വജനപക്ഷപാതത്തിനോ  വേണ്ടി ഈ പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്താൽ ആളുകൾ അതിനെ ചോദ്യം ചെയ്തെന്നോ കുറ്റപ്പെടുത്തിയെന്നോ വരാം.

ഒരെഴുത്തുകാരനാകണമെന്ന് സ്വയം തോന്നിയതെപ്പോൾ? ആദ്യത്തെ രചന എപ്പോൾ നടത്തി, എവിടെ പ്രസിദ്ധീകരിച്ചു?

എഴുത്തുകാരനാകുന്നതിനെക്കുറിച്ച്  ഒരിക്കലും ചിന്തിച്ചിരുന്നില്ല. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം, തുല്യനീതി,  താഴേത്തട്ടിൽ നിന്നുള്ള വികസനം എന്നിവ ഉൾച്ചേരുന്ന  മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കണമെന്നതായിരുന്നു  എന്റെ ആഗ്രഹം. ഞാൻ 1968 ലാണ് ആദ്യമായി  യുഎസിൽ എത്തുന്നത്.  ഇവിടെ വന്നിറങ്ങിയ ശേഷം ഞാൻ അനുഭവിച്ച സാംസ്കാരികമായ   അന്തരത്തിന്റെ ഞെട്ടലിനെക്കുറിച്ച്  എന്റെ അഭിപ്രായം ഒരു ലേഖനമായി  എഴുതാൻ  സുഹൃത്ത് ആവശ്യപ്പെട്ടു.  കൊളംബിയ യൂണിവേഴ്സിറ്റി ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷന് അന്നൊരു
വാർത്താക്കുറിപ്പ് ഉണ്ടായിരുന്നു. അതിന്റെ എഡിറ്റർ കൂടിയായിരുന്ന സുഹൃത്ത് അത് പ്രസിദ്ധീകരിച്ചു. അങ്ങനെ ആദ്യത്തെ ലേഖനം  1969 ൽ വിദ്യാർത്ഥിയായിരിക്കെ വെളിച്ചം കണ്ടു.

നിങ്ങൾക്കിഷ്ടമുള്ള സാഹിത്യകൃതി? ഏതു എഴുത്തുകാരൻ? നിങ്ങളുടെ അഭിപ്രായത്തിൽ അമേരിക്കൻ മലയാളസാഹിത്യം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ പുരോഗതി എവിടെ എത്തിനിൽക്കുന്നു. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ആരുടെയൊക്കെ നിങ്ങൾ വായിച്ചിട്ടുണ്ട്. അവയിൽ നിങ്ങൾക്കിഷ്ടമായവ. ഒരു ദിവസത്തെ ആയുസ്സിൽ അവയെല്ലാം വിസ്മരിക്കപ്പെട്ടുപോകാതെ എങ്ങനെ അവയെ അമേരിക്കൻ മലയാള സാഹിത്യ ഭണ്ടാഗാരത്തിൽ സൂക്ഷിക്കാം?

കേശവദേവിന്റെ ഓടയിൽ നിന്ന്, പൊൻകുന്നം വർക്കിയുടെ ഇടിവണ്ടി തുടങ്ങിയവ കേരളത്തിൽ  വിദ്യാർത്ഥിയായിരിക്കെ  എന്നെ വളരെയധികം സ്വാധീനിച്ച പുസ്തകങ്ങളാണ് . അന്തരിച്ച ജോസഫ് പടന്നമക്കലായിരുന്നു ഇ-മലയാളിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ. ഞാനൊരു  ഹിസ്റ്ററി ബഫാണ് (ചരിത്രകുതുകി) എന്നതാണ് അതിന്റെ കാരണം. സുധീർ പണിക്കവീട്ടിലിന്റെ
രചനകളും ഇഷ്ടമാണ്, പരേതനായ ജോയൻ ജോയൻ കുമാരകത്തിന്റെ  പ്രസംഗങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ കേൾക്കാൻ പ്രത്യേക താൽപ്പര്യം ഇപ്പോഴുമുണ്ട്.

നിങ്ങളെ സ്വാധീനിച്ച എഴുത്തുകാരൻ. എന്തുകൊണ്ട് ആ സ്വാധീനം  നിങ്ങളിൽ ഉണ്ടായി. ഇപ്പോൾ ആ സ്വാധീനത്തിൽ നിന്നും മുക്തനായി സ്വതന്ത്രമായി ഒരു ശൈലി രൂപപ്പെടുത്തിയെടുത്തുവെന്ന് കരുതുന്നുണ്ടോ

എന്റെ മാതാപിതാക്കൾ കഴിഞ്ഞാൽ, എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് പാലാ കെ.എം. മാത്യു.  അദ്ദേഹമായിരുന്നു എന്റെ വഴികാട്ടി. സമകാലിക പ്രശ്‌നങ്ങളെ  അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തുന്ന തീപ്പൊരി പ്രസംഗങ്ങൾ ഞാൻ ഏറെ ആസ്വദിച്ചിരുന്നു. ഏത് വിഷയത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവും അവബോധവും  എന്നെ എപ്പോഴും
ആകർഷിച്ചിരുന്നു.  ജീവിതത്തിൽ മാതൃകയാക്കി മാറ്റാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എന്നാൽ, ആ ശൈലിയും ആഴത്തിലുള്ള അറിവും കടമെടുക്കാനുള്ളത്ര കഴിവ് എനിക്കുണ്ടെന്നു ഞാൻ കരുതുന്നില്ല. എന്റെ  ശൈലി തികച്ചും വേറിട്ടതാണ്.

നിങ്ങളുടെ രചനകളെക്കുറിച്ച് വായനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കാറുണ്ടോ? അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

പ്രശംസയും തുറന്നടിച്ചുള്ള വിമർശനങ്ങളും കേൾക്കാറുണ്ട്. നേരിട്ട് സംസാരിക്കുമ്പോൾ പറയുന്ന അഭിപ്രായങ്ങൾക്കേ ഞാൻ  പ്രതികരിക്കാറുള്ളു. വിമർശനത്തെ ക്രിയാത്മകമായി എടുക്കണമെന്നും  കൈകാര്യം  ചെയ്യണമെന്നുമാണ് ഞാൻ കരുതുന്നത്. ചില സമയത്തത്‍  സഹായകരമാവുകയും വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുകയും ചെയ്യാറുണ്ട്. പ്രതികൂലമായി എന്തൊക്കെ ഉണ്ടായാലും, സ്വന്തം
അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. വിമർശകന്റെ പ്രതിമ എവിടെയും കണ്ടെത്താനാവില്ലെന്ന് ഒരു പഴമൊഴി പോലും ഉണ്ടല്ലോ. പ്രവർത്തിക്കുന്നവനെക്കുറിച്ചെ കാലം അടയാളങ്ങൾ തീർക്കു.

അമേരിക്കൻ മലയാളി എഴുത്തുകാർ നാട്ടിലെ പ്രസിദ്ധീകരണങ്ങളിൽ എഴുതണം. എങ്കിൽ മാത്രമേ സാഹിത്യത്തിൽ ഒരു സ്ഥാനം ലഭിക്കുവെന്ന  ചില എഴുത്തുകാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങളോട് യോജിക്കുന്നോ? ?

അത് ഓരോ എഴുത്തുകാരന്റെയും മുന്നിലുള്ള വായനക്കാരെ  ആശ്രയിച്ചിരിക്കും. അവനവന്റെ സർഗാത്മകതയ്ക്ക് വേണം ഊന്നൽ കൊടുക്കാൻ. അംഗീകാരവും ജനപ്രീതിയും നമ്മളെ തേടിയെത്തേണ്ട കാര്യങ്ങളാണ്. അതിന്റെ പിന്നാലെ പോകേണ്ട കാര്യമില്ല. എന്നിരുന്നാലും, അറിയപ്പെടുക എന്നതായിരിക്കരുത് എഴുത്തുകാരന്റെ പരമമായ ഉദ്ദേശം. നിങ്ങളുടെ ആശയങ്ങൾകൊണ്ട് ഒരാളെയെങ്കിലും സ്വാധീനിക്കുകയോ  അയാളെ ശരിയായ വഴിയിലൂടെ നടത്താൻ പ്രേരണ ആയി തീരുകയോ ചെയ്‌താൽ, എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ എന്തെങ്കിലും നേടിയെന്ന്
കരുതാം.

ഇതുവരെ എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അല്ലെങ്കിൽ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങൾ പൂർണ്ണസമയ എഴുത്തുകാരനാണോ?  അതോ സമയമുള്ളപ്പോൾ കുത്തിക്കുറിക്കുന്നയാളോ? എഴുത്തിനെ  ഗൗരവമായി കാണുന്നുണ്ടോ? അതോ ജോലിത്തിരക്കിൽ നിന്നും വീണുകിട്ടുന്ന സമയം സാഹിത്യത്തിനുപയോഗിക്കാമെന്ന ചിന്തയാണോ?

പുസ്തകങ്ങളൊന്നും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതൊക്കെ  വളരെ ശ്രമകരമായ കാര്യമാണ്. എന്റെ ലേഖനങ്ങൾ പുസ്തകരൂപത്തിൽ സമാഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

പ്രതിദിനം അമേരിക്കൻ മലയാളികളിൽ പുതിയ പുതിയ എഴുത്തുകാർ ചിലരൊക്കെ അറുപതും എഴുപതും കടന്നവർ പ്രത്യക്ഷപ്പെടുന്നു. അവരൊക്കെ ശരിക്കും സർഗ്ഗപ്രതിഭയുള്ളവരായിരിക്കുമോ? അത്തരക്കാരുടെ കടന്നാക്രമണം സാഹിത്യത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

എഴുത്തിലേക്ക് കടന്നുവരാൻ വൈകി എന്നതുകൊണ്ട് അവർക്ക് കഴിവ് കുറവാണെന്ന് ഞാൻ കരുതുന്നില്ല. അവരുടെ രചനകൾ ആധികാരികമാകുന്നിടത്തോളം കാലം അവരെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.  വിരമിച്ച ശേഷമാണ് ഞാനും എഴുത്തിൽ കൂടുതൽ സജീവമായത്, അത് വളരെ സാധാരണമായ ഒരു കാര്യമാണ്. തിരക്കുകൾ ഒഴിയുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം ലഭിക്കും. അവിടെ പ്രായം പ്രസക്തമായി തോന്നുന്നില്ല.

നിങ്ങൾ ഒരു നല്ല വായനക്കാരനാണോ? ഒന്നിൽ കൂടുതൽ പ്രാവശ്യം നിങ്ങൾ വായിച്ച
കൃതിയേത്? ഒരു പുസ്തകത്തെപ്പറ്റി ഒരു നിരൂപകനും ഒരു കൂട്ടം വായനക്കാരും പറയുന്ന അഭിപ്രായം നിങ്ങളെ സ്വാധീനിക്കാറുണ്ടോ? അതോ നിങ്ങൾ നിങ്ങളുടേതായ അഭിപ്രായം രൂപീകരിക്കാറുണ്ടോ?

അത്യാവശ്യം നന്നായി വായിക്കുന്ന ആളാണ് ഞാൻ. സാം പിട്രോഡയുടെ റീഡിസൈൻ ദി
വേൾഡ് വേൾഡ്- ലോകത്തെ പുനർരൂപകൽപ്പന ചെയ്യുക’ എന്ന പുസ്തകമാണ് ഒടുവിൽ
വായിച്ചത്. ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ ലോകത്തെ കൂടുതൽ മികച്ചതാക്കി
മാറ്റുന്നതിനെക്കുറിച്ചുള്ള   കൗതുകകരമായ വിവരണമാണ് അതിൽ കൊടുത്തിരിക്കുന്നത്.

അവാർഡുകൾ, അംഗീകാരങ്ങൾ, അനുമോദനങ്ങൾ ഇവ നേടിയവരെ മാദ്ധ്യമങ്ങൾ
കൊട്ടിഘോഷിക്കുന്നു. അതവർ അർഹിക്കുന്നില്ല. അർഹിക്കുന്നവർ വേറെ ചിലരാണു
എന്നു തോന്നിയിട്ടുണ്ടോ?  ഒരു ഉദാഹരണം സാഹിത്യ അക്കാദമി അവാർഡ്?

ഈ ചോദ്യത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല.

ഇവിടത്തെ വെള്ളക്കാരുടെയും, കറുത്തവരുടെയും, സ്പാനിഷ്‌കാരുടെയും ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയെന്ന ഒരു ധാരണ മലയാളികൾ വച്ചുപുലർത്തുന്നുണ്ട്. അതേക്കുറിച്ച് പൊടിപ്പും, തൊങ്ങലും, വച്ച് എഴുതുന്നതാണോ അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതുന്ന കഥകൾ. സംസ്കാര സംഘർഷമനുഭവിക്കുന്ന പുതിയ തലമുറയുടെ ധർമ്മസങ്കടങ്ങൾ ഒരു എഴുത്തുകാരനോ അല്ലെങ്കിൽ ഒരു ചിത്രകാരനോ അവരുടെ ഭാവനയിൽ പകർത്താൻ മാത്രമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

 മുൻവിധികളോടും ജാതീയതയോടും കൂടിയാണ് നമ്മൾ  ഇവിടേക്ക് എത്തപ്പെട്ടതെന്നത്  സംശയമില്ലാത്ത കാര്യമാണ്, അത് നമ്മുടെ ചിന്തകളിലും എഴുത്തിലും പ്രതിഫലിച്ചേക്കാം. നിഗമനങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ഈ മഹത്തായ ദേശത്തേക്ക് നമ്മെ  നയിച്ച ആളുകളുടെ ചരിത്രം നമ്മുടെ എഴുത്തുകാർ ശരിക്കും പരിശോധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന്,
വർഷങ്ങളോളം അടിമത്തം സഹിച്ചുകൊണ്ട് രൂപം കൊണ്ട ആഫ്രിക്കൻ അമേരിക്കൻ
സമൂഹത്തിൽപ്പെട്ട  ശക്തരായ കുടുംബങ്ങൾ.  ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച്
രചനകളിലുള്ള കഠിനമായ വിധിന്യായങ്ങൾ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കിയേക്കാം.

നിങ്ങൾ  ആദ്യമെഴുതിയ രചന  ഏത്  എപ്പോൾ?. അതേക്കുറിച്ച് ചുരുക്കമായി പറയുക.  ഒരു എഴുത്തുകാരനാകാൻ  നിങ്ങൾക്ക് കഴിയുമെന്ന് തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ആനന്ദം പങ്കുവയ്ക്കുക.

ആദ്യ  ലേഖനത്തെക്കുറിച്ച് മറ്റൊരു ചോദ്യത്തിൽ പരാമർശിച്ചിരുന്നല്ലോ. അതിന്റെ തലക്കെട്ട്  എനിക്ക് ഓർമിക്കാൻ കഴിയുന്നില്ല. സത്യം പറഞ്ഞാൽ, എഴുത്തുകാരൻ ആകണമെന്ന ലക്ഷ്യത്തോടെ എഴുതി തുടങ്ങിയ ആളല്ല ഞാൻ. നിങ്ങൾക്ക് എന്നെ ആകസ്മിക എഴുത്തുകാരൻ എന്ന്  വേണമെങ്കിൽ വിളിക്കാം.

ഒരു എഴുത്തുകാരന്റെ വളർച്ചക്ക് അവന്റെ കുടുംബവും സമൂഹവും കൂട്ടുനിൽക്കണമെന്നു പറയാറുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരെ നിർദ്ദയം പുച്ഛിക്കുന്ന അമേരിക്കൻ മലയാളി സമൂഹം എഴുത്തുകാർക്ക് ദ്രോഹം ചെയ്യുന്നുവെന്ന് ചിന്തിക്കുന്നുണ്ടോ?

 എഴുത്തുകാരനെന്ന നിലയിൽ വളരാൻ കുടുംബത്തിന്റെ  പിന്തുണയും പ്രോത്സാഹനവും
അനിവാര്യമാണെന്ന്  തന്നെയാണ് ഞാൻ  വിശ്വസിക്കുന്നത്. നിങ്ങളുടെ പങ്കാളി ആയിരിക്കാം ഒരു പക്ഷെ നിങ്ങളുടെ രചനകളുടെ ഏറ്റവും മികച്ച വിമർശക. വസ്തുതകളിൽ അധിഷ്തിതമല്ലാതെ കൂട്ടം ചേർന്നുള്ള വിമര്ശനം കൊണ്ട് എഴുത്തുകാരൻ നിരുത്സാഹപ്പെടരുത്. എന്നാൽ സൃഷ്ടിപരമായ വിമര്ശനം എല്ലായ്പ്പോഴും സ്വാഗതാർഹമാണ്.

എഴുത്തുകാർ അവരുടെ രചനകൾ വിവിധ മാധ്യമങ്ങളിൽ ഒരേ സമയം കൊടുക്കുന്നത് നല്ല
പ്രവണതയാണോ? എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു?

അതത്ര നല്ല പ്രവണതയല്ല. എന്നിരുന്നാലും, ഇന്നത്തെ വെബ് പോർട്ടലുകളിൽ പരിമിതമായ വായനക്കാരെ മാത്രമേ എഴുത്തുകാരന് ലഭിക്കുന്നുള്ളൂ എന്നതുകൂടി കണക്കിലെടുക്കാം. അതായിരിക്കാം, ഒരേ സമയം അവർ പലർക്കും രചനകൾ അയക്കുന്നത്. ഒരു വിധം എസ്റ്റാബ്ലിഷ്ഡ് ആയ പോർട്ടലുകൾ മുമ്പ്പ്രസിദ്ധീകരിച്ച മാറ്ററുകൾ   സ്വീകരിക്കാറില്ല. ഇ-മലയാളിയിൽ അത്തരം
ഒഴിവാക്കലുകൾ കാണാറുണ്ട്.  അത് നല്ല കാര്യമാണ്.

അംഗീകാരങ്ങൾ/വിമർശനങ്ങൾ// നിരൂപണങ്ങൾ/പരാതികൾ/അഭിനന്ദനങ്ങൾ ഇവയിൽ ഏതാണ്നിങ്ങളുടെ അഭിപ്രായത്തിൽ ഒരു എഴുത്തുകാരന് പ്രോത്സാഹനമാകുക. എന്തുകൊണ്ട്?
.
എഴുത്തുകാരന് ഫീഡ്‌ബാക്ക് ആവശ്യമാണ്. ആളുകളുടെ പ്രതികരണം അറിയുന്നതിലൂടെ
സ്വയം മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും. ഏത് തള്ളണം, ഏത് കൊള്ളണമെന്ന് സാമാന്യബുദ്ധിക്ക് ചിന്തിച്ച് തീരുമാനിക്കാൻ എഴുത്തുകാരന് കഴിയണമെന്നുമാത്രം.

അമേരിക്കൻ മലയാളികൾ ഇവിടത്തെ കഥകൾ എഴുതണം. അവർ വിട്ടിട്ട് പോന്ന
നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വമല്ല എന്ന് പറയുന്നതിനോട് യോജിക്കുന്നുണ്ടോ?

ഇല്ല. എഴുത്തുകാരന്റെ ഭാവനയും  ദർശനങ്ങളുമാണ് രചനകളിൽ പ്രതിഫലിക്കുക. ഉള്ളിലെ തോന്നലിനെ പിന്തുടർന്ന് കാൻവാസിലേക്ക് പകർത്തുന്നത് മാത്രമാണ്കലാകാരന്റെ  ധർമ്മം.

se also

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

Facebook Comments

Comments

 1. Raju Mylapra

  2021-07-26 16:41:09

  Congratulations dear George Abraham.. well-deserved.

 2. Sudhir Panikkaveetil

  2021-07-26 14:47:09

  ഇ മലയാളിയുടെ അംഗീകാരം ലഭിച്ചതിൽ സാറിനു അഭിനന്ദനം നേരുന്നു. സാറിന്റെ ഇംഗളീഷ് ലേഖനങ്ങൾ പുതുതലമുറക്ക് ഉപകാരപ്രദമാകുന്നപോലെ തന്നെ അവരും എഴുത്തിന്റെ ലോകത്തേക്ക് വരാൻ താല്പര്യമുള്ളവരാകും. പിന്നെ എന്റെ രചനകൾ ഇഷ്ടമാണെന്നു തുറന്നു എഴുതിയതിനു നന്ദി.

 3. Thomas T Oommen

  2021-07-26 05:48:43

  Congratulations to dear George Abraham. Well deserved.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഈ മനോഹര തീരത്തുവരുമോ ഇനിയൊരു ജൻമം കൂടി (നൈന മണ്ണഞ്ചേരി)

ഉറ്റ ബന്ധു ആര്? നമിതാ ജേക്കബിന്റെ പോസ്റ്റ് വരുത്തിയത് നയം മാറ്റം

കപടസദാചാരത്തിന്റെ തടവറയിൽ ജീവിതം ഹോമിക്കുന്ന മലയാളികൾ - സർഗ്ഗവേദിയിൽ സംവാദം

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

View More