Image

കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കിയ കേസ്; ഒരാള്‍ അറസ്റ്റില്‍

Published on 25 July, 2021
കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കിയ കേസ്; ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: കടക്കെണിയിലായ കര്‍ഷകന്‍ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കല്ലേക്കാട് വാലിപ്പറമ്പ് സുധാകരനെ (46)  ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റു ചെയ്തു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ എ.സി.വിപിനാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ ചന്ദ്രനഗര്‍ കറുപ്പത്ത് വീട്ടില്‍ ദേവദാസ് (ദേവന്‍), ഇയാളുടെ സഹോദരന്‍ പ്രകാശ് എന്നിവരെ പൊലീസ് തിരയുന്നു. വള്ളിക്കോട് കമ്പ പാറലോടി വേലുക്കുട്ടിയുടെ (55) മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

2016ല്‍ മകളുടെ വിവാഹത്തിന് 3 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയതില്‍ 10 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും സ്ഥലം റജിസ്റ്റര്‍ ചെയ്തു നല്‍കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് വേലുക്കുട്ടി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയതെന്നു വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.  വേലുക്കുട്ടിയുടെ മരണത്തില്‍ പരാതി ലഭിച്ചതോടെ ബ്ലേഡ് മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക