Image

ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ 9 പേര്‍ക്ക് ദാരുണാന്ത്യം: വീഡിയോ

Published on 25 July, 2021
ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ 9 പേര്‍ക്ക് ദാരുണാന്ത്യം: വീഡിയോ
ഷിംല: ഹിമാചല്‍പ്രദേശില്‍ മണ്ണിടിച്ചില്‍. കിന്നൗറിലാണ് സംഭവം. മലയുടെ ഒരു ഭാഗമാണ് അടര്‍ന്നു വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഒമ്ബത് പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഗ്ല താഴ്‌വരയിലാണ് അപകടം ഉണ്ടായത്. ഡല്‍ഹിയില്‍ നിന്നും വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ലി താഴ്‌വരയിലെ ബട്സേരി പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു. മാലയില്‍ നിന്നും കൂറ്റന്‍ പാറകള്‍ താഴേക്ക് പതിച്ചാണ് പാലം തകര്‍ന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക