VARTHA

600 കോടിയുമായി മുങ്ങിയ, ബി.ജെപി നേതാക്കള്‍ കൂടിയായ 'ഹെലികോപ്ടര്‍ സഹോദര'ന്മാരുടെ വീട്ടില്‍ റെയ്ഡ്

Published

on

ചെന്നൈ: 600 കോടി രൂപമായി മുങ്ങിയ 'ഹെലികോപ്ടര്‍ സഹോദരന്മാര്‍' എന്നറിയപ്പെടുന്ന ബി.ജെപി നേതാക്കളുടെ വീട്ടില്‍ റെയ്ഡ്.  ഇവരുടെ തഞ്ചാവൂരിലെ ഓഫിസിലും വസതിയിലുമാണ് റെയ്ഡ് നടത്തിയത്.

12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫിനാന്‍സ് കമ്ബനി മാനേജരായ ശ്രീകാന്തിനെ (56) പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പണമിരട്ടിപ്പ് വാഗ്ദാനം ചെയ്താണ് തഞ്ചാവൂര്‍ കുംഭകോണം ശ്രീനഗര്‍ കോളനിയിലെ സഹോദരങ്ങളായ എം.ആര്‍. ഗണേഷ്, എം.ആര്‍. സ്വാമിനാഥന്‍ എന്നിവര്‍ പൊതുജനങ്ങളില്‍നിന്ന് പണം തട്ടിയെടുത്തത്. ഒരു വര്‍ഷം കൊണ്ട് ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് നാട്ടുകാരില്‍നിന്ന് പണം കൈപ്പറ്റിയിരുന്നത്.
രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു.

ബി.ജെ.പി വ്യാപാരി വിഭാഗം ഭാരവാഹികളാണിവര്‍. നിക്ഷേപകര്‍ പരാതി നല്‍കിയതോടെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ട ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല-ഫിറോസ്ബാനു ദമ്ബതികളാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തഞ്ചാവൂര്‍ ജില്ല ക്രൈംബ്രാഞ്ച് വഞ്ചന, വിശ്വാസലംഘനം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നാണ് പ്രതികളുടെ വസതികളിലും ധനകാര്യ സ്ഥാപനത്തിലും പൊലിസ് റെയ്ഡ് നടത്തിയത്.

തിരുവാരൂര്‍ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറു വര്‍ഷം മുന്‍പാണ് കുഭകോണത്തേക്ക് താമസം മാറ്റിയത്. ക്ഷീരോല്‍പന്ന കമ്ബനിയായിരുന്നു ആദ്യം തുടങ്ങിയത്. പിന്നീട് വിക്ടറി ഫിനാന്‍സ് എന്നപേരില്‍ ധനകാര്യ സ്ഥാപനവും 2019ല്‍ അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ വ്യോമയാന കമ്ബനിയും തുടങ്ങി. ഗണേഷിന്റെ കുട്ടിയുടെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഇരുവരും ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും പ്രകോപനവുമായി ചൈന.എട്ടിടങ്ങളില്‍ സൈനിക ടെന്റുകള്‍ നിര്‍മ്മിച്ചു

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

മക്കളെ കെട്ടിത്തൂക്കി കൊന്നു, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച യുവാവ് ജീവനൊടുക്കി

വാവേ ഉന്നത ഉദ്യോഗസ്ഥ മെങ് വാന്‍ഷോയെ കാനഡ മോചിപ്പിച്ചു

ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ മുങ്ങി

കമല ഹാരിസിനെ പോലെ സോണിയ അധികാരത്തിലേക്ക് വരണമായിരുന്നുവെന്ന് കേന്ദ്രമന്ത്രി

ഹൈക്കമാന്‍ഡ് തിരുത്തണം, പുതിയ സംസ്ഥാന നേതൃത്വത്തിനെതിരേ സുധീരന്‍

മോന്‍സന്റെ അടുത്ത് പോയത് ഡോക്ടറായതില്‍ ചികിത്സയ്ക്ക്: കെ. സുധാകരന്‍

ബലൂചിസ്താനില്‍ ജിന്നയുടെ പ്രതിമ സ്‌ഫോടത്തില്‍ തകര്‍ന്നു

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൂടി കോവിഡ്; 58 മരണം

വിഎം സുധീരനെ അനുനയിപ്പിക്കാന്‍ താരിഖ് അന്‍വര്‍ ചർച്ച നടത്തുന്നു

പുരുഷന്മാര്‍ തലമുടി ഭംഗിയായി വെട്ടരുത്, താടി വടിയ്‌ക്കരുത്: നിയമങ്ങള്‍ കടുപ്പിച്ച് താലിബാന്‍: മൂളിപ്പാട്ടും പാടില്ല

മോന്‍സന്റെ തട്ടിപ്പില്‍ മാധ്യമപ്രവര്‍ത്തകനെതിരെയും ആരോപണം !

സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അഫ്ഗാനില്‍ നിന്നും ജര്‍മനിയിലെ ക്യാമ്ബിലെത്തിച്ച 3000 സ്ത്രീകളില്‍ 2000 പേരും ഗര്‍ഭിണികള്‍ ! ഇവരുടെ യു എസ് യാത്ര നീളുന്നതില്‍ ആശങ്ക

ഉത്തരേന്ത്യ സ്തംഭിപ്പിച്ച്‌ കര്‍ഷകരുടെ ഭാരത് ബന്ദ്: രാജ്യതലസ്ഥാനത്ത് വന്‍ ഗതാഗത കുരുക്ക്, പ്രതിഷേധത്തിനിടെ കര്‍ഷകന്‍ മരിച്ചു

ഗൂഗിളിന് 23ാം പിറന്നാള്‍; ആഘോഷമാക്കി ഡൂഡില്‍

മോൻസന്റെ പണമിടപാടിൽ പങ്കില്ല; ആരോപണത്തിനു പിന്നിലെ കറുത്ത ശക്തികൾ മുഖ്യമന്ത്രി: കെ.സുധാകരൻ

ഇന്‍ബോക്‌സില്‍ മെയിലുകള്‍ എളുപ്പത്തില്‍ തിരയാന്‍ പുതിയ സെര്‍ച്ച്‌ ഫില്‍റ്റര്‍ അവതരിപ്പിച്ച്‌ ഗൂഗിള്‍

മുന്‍ ഡിജിപിയെ പോലും പറ്റിച്ചയാളെന്ന് പ്രോസിക്യുഷന്‍; തെളിവില്ലെന്ന് മോന്‍സന്റെ ജാമ്യാപേക്ഷ

പോലീസില്‍ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം വരുന്നു

കാട്ടാന ആക്രമണത്തിലും ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തിലും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ലോക റാബീസ് ദിനം: പേവിഷബാധ മൂലമുള്ള മരണങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

രാജ്യത്ത് ഇതുവരെ നല്‍കിയത് 86 കോടി ഡോസ് കൊവിഡ് വാക്‌സിന്‍

ഗുലാബ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് കാറ്റും മഴയും തുടരും, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

26,041 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 276 മരണം റിപ്പോര്‍ട്ട് ചെയ്തു

മോന്‍സന്‍ മാവുങ്കലിനെതിരായ അന്വേഷണത്തില്‍ ഇടപെട്ട ഐ.ജിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടികള്‍ രണ്ടു പേരും മരിച്ചു

View More