Image

ഒളിമ്പിക്‌സ് വേദിയില്‍ അമേരിക്കന്‍ താരം നിഖില്‍ തിളങ്ങുമ്പോള്‍ അഭിമാനിക്കാം മലയാളിക്കും

ജോബിന്‍സ് തോമസ് Published on 25 July, 2021
ഒളിമ്പിക്‌സ് വേദിയില്‍ അമേരിക്കന്‍ താരം നിഖില്‍ തിളങ്ങുമ്പോള്‍ അഭിമാനിക്കാം മലയാളിക്കും
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം നിഖില്‍ കുമാര്‍ ഒളിംമ്പിക്‌സ് വേദിയില്‍ തിളങ്ങുന്നു. ആദ്യ റൗണ്ട് മത്സരത്തില്‍ മംഗോളിയന്‍ താരം എങ്ക്ബത്ത് ഖവാസുരനെയാണ് നിഖില്‍ പരാജയപ്പെടുത്തിയത്. 4-1 നായിരുന്നു നിഖിലിന്റെ വിജയം. 

കണ്ണൂരിലെ നരിക്കാംവള്ളി സ്വദേശി  ശശികുമാറിന്റെയും ബീന നമ്പ്യാരുടെയും  പുത്രനാണ്.  ഇരുവരും കാലിഫോർണിയയിൽ സോഫ്ട്വെയർ എഞ്ചിനിയർമാരാണ് 

2013 മുതല്‍ ടേബിള്‍ ടെന്നീസില്‍ സജീവമായ നിഖില്‍ ഇതിനകം തന്നെ അമേരിക്കന്‍ ടേബിള്‍ ടെന്നീസില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ചു കഴിഞ്ഞ താരമാണ്

തന്റെ പ്രായത്തിലെ ചെറുപ്പം അന്താരാഷ്ട്രവേദികളില്‍ തനിക്കൊരു ബുദ്ധിമുട്ടല്ലെന്നു പറഞ്ഞ നിഖില്‍ ടേബിള്‍ ടെന്നീസ് പ്രായത്തിന്റെ കളിയില്ല കഴിവിന്റെ കളിയാണെന്നും തന്നെക്കാള്‍ പ്രായം കുറഞ്ഞവരുമായി ഏറ്റുമുട്ടുമ്പോള്‍ ചിലപ്പോള്‍ അവരായിരിക്കും മികച്ച പ്രകടനം പുറത്തെടുക്കുന്നതെന്നും പ്രായം കൂടിയ കളിക്കാരുമായി ഏറ്റുമുട്ടുമ്പോള്‍ യാതൊരു സമ്മര്‍ദ്ദവുമുണ്ടാകാറില്ലെന്നും പറഞ്ഞു. 

2019 മുതല്‍ പാന്‍ അമേരിക്കന്‍ ഗെയിമില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവായ നിഖില്‍ 2020 ലെ ഐടിടിഎഫ് പോര്‍ച്ചുഗല്‍ ഓപ്പണില്‍ വെങ്കലമെഡലും കരസ്ഥമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക