Image

ദേവികുളത്തും തോല്പ്പിക്കാന്‍ ശ്രമം; മുന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം.

ജോബിന്‍സ് തോമസ് Published on 25 July, 2021
ദേവികുളത്തും തോല്പ്പിക്കാന്‍ ശ്രമം; മുന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം.
അമ്പലപ്പുഴയില്‍ ജി.സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പേ ഇടുക്കി ദേവി കുളത്തും മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി സ്ഥാനാര്‍ത്ഥി എ രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി. വര്‍ഗ്ഗീസ് , വി.എന്‍. മോഹനന്‍ എന്നിവരടങ്ങിയ രണ്ടംഗ സമിതിയെ പാര്‍ട്ടി നിയോഗിച്ചു. ദേവികുളം എംഎല്‍എയായിരുന്ന എസ്. രാജേന്ദ്രന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ഗുരുതര ആരോപണമാണ് പാര്‍ട്ടിയെ കുഴയ്ക്കുന്നത്. 

തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പിളര്‍പ്പുണ്ടാക്കി അതിന്റെ പേരില്‍ വോട്ട് കുറച്ച് എ.രാജയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. എ. രാജ, എസ് രാജേന്ദ്രന്‍, ഈ മേഖലയിലെ പാര്‍ട്ടി അംഗങ്ങള്‍ എന്നിവരില്‍ നിന്നും അന്വേഷണ കമ്മീഷന്‍ വിവരങ്ങള്‍ തേടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക