news-updates

കള്ളപ്പണ നിക്ഷേപം; ആരോപണം കുഞ്ഞാലിക്കുട്ടിയുടെ മകനിലേയ്ക്കും

ജോബിന്‍സ് തോമസ്

Published

on

ഇക്കഴിഞ്ഞ മെയ്മാസം ആദായനികുതി വകുപ്പ് മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ നിന്നും കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടിയത് 110 കോടി രൂപയായിരുന്നു. ഈ പണത്തില്‍ മുസ്ലീംലീഗ് നേതാവും എംഎല്‍എയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ നിക്ഷേപവും ഉണ്ടെന്ന വിവരങ്ങളാണ് ഇന്ന് ഒരു പ്രമുഖ മലായാളം ചാനല്‍ രേഖകള്‍ സഹിതം പുറത്തു വിട്ടത്. 

53 പേരുടെ നിക്ഷേപങ്ങള്‍ കൈമാറുന്നതും പിന്‍വലിക്കുന്നതും വിലക്കി കണ്ടുകെട്ടുന്നുവെന്നായിരുന്നു ആദായനികുതി വകുപ്പ് അറിയിച്ചത്. ഈ 53 പേരുടെ പട്ടികയിലെ ഒന്നാം പേരുകാരന്‍ ഹാഷിഖ് പാണ്ടിക്കടവത്താണ്. ഇത് കുഞ്ഞാലിക്കുട്ടിയുടെ മകനാണ്. ഇദ്ദേഹത്തിന്റെ മൂന്നരക്കോടി രൂപയാണ് കണ്ടു കെട്ടിയതെന്നാണ് പുറത്തു വരുന്ന വിവരം.

ഈ കേസില്‍ അന്വേഷണം ഇഴയുന്നതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പങ്ക് പുറത്ത് വരുന്നത്. എന്നാല്‍ ഇത് കള്ളപ്പണമല്ലെന്നും രേഖകള്‍ ചാര്‍ട്ടേട് അക്കൗണ്ടന്റ് മുഖേന ആദായ നികുതി വകുപ്പിന് മുന്നില്‍ ഹജരാക്കിയിട്ടുണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. 

എന്നാല്‍ പണം കണ്ടുകെട്ടുന്നതിന് മുമ്പ് എല്ലാവര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ ആദായനികുതി വകുപ്പ് അവസരം നല്‍കിയിരുന്നു.  ഇതില്‍ പരാജയപ്പെട്ടവരുടെ പണമാണ് കണ്ടുകെട്ടിയതെന്നാണ് വിവരം. സിപിഎം അംഗങ്ങള്‍ ഉള്‍പ്പെട്ട കൊടകര ബാങ്ക തട്ടിപ്പിന് പിന്നാലെ ലീഗ് നേതാവിന്റെ മകന്റെ കള്ളപ്പണവിവരം പുറത്ത് വന്നത് ഏറെ വിവാദമാകുമെന്നുറപ്പ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

'മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത മാമ്മോദീസ'; 'ആര്‍ഭാട' വിമര്‍ശനങ്ങള്‍ക്കെതിരേ എല്‍ദോ എബ്രാഹം

സിപിഐ നേതൃത്വത്തെ കടന്നാക്രമിച്ച്‌ കേരള കോണ്‍​ഗ്രസ് എം

സംഘപരിവാര്‍ കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ജസ്യൂട്ട് വൈദികന്‍

മദ്യം വാങ്ങാനെത്തുന്നവരെ സമൂഹത്തിന് മുന്നില്‍ കാഴ്ചവസ്തുക്കളാക്കരുതെന്ന് ഹൈക്കോടതി

താലിബാൻ ഭരണത്തിൽ അഫ്ഗാനില്‍ അല്‍-ഖ്വയ്ദ പിടിമുറുക്കുന്നുവെന്ന് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍

ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരർ ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡല്‍ സ്‌ഫോടന പരമ്പര

സല്യൂട്ട് വിവാദത്തിൽ സുരേഷ്​ ഗോപി എം.പിയെ ​ പിന്തുണച്ച്‌​ ഗണേഷ്​ കുമാര്‍ എം.എല്‍.എ

വിവാഹം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി

മതബോധന പുസ്തക വിവാദം: ഒരു മതത്തേയും വിശ്വാസത്തേയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; തെറ്റിദ്ധാരണ വന്നിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായി താമരശ്ശേരി രൂപത

സുരേഷ് ഗോപിയ്ക്ക് ചെരിപ്പുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സല്യൂട്ട്

കോവിഡ് വാക്‌സിന്‍ എടുത്തശേഷം ആര്‍ത്തവ ചക്രം തെറ്റുന്നെന്ന് പരാതി

പാർട്ടി വിട്ട​വ​ര്‍ നേ​താ​ക്ക​ള​ല്ല, മാ​ലി​ന്യ​ങ്ങളെന്ന് കെ സു​ധാ​ക​ര​ന്‍

ടെററിസമെന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണെന്ന് പറഞ്ഞാലെങ്ങനാ ; എം.പിയ്ക്ക് സല്യൂട്ട് പാടില്ലെന്നാര് പറഞ്ഞെന്നും സുരേഷ് ഗോപി

കേരളീയ സമൂഹമെന്ന രീതിയില്‍ നാം ആര്‍ജ്ജിച്ചെടുത്ത വിവേകത്തിന്റെയും ഔചിത്യബോധത്തിന്റെയും മഹത്തായ ദൗത്യം നമുക്ക് നിര്‍വ്വഹിക്കാനുണ്ട്; സമാധാന സന്ദേശവുമായി പണക്കാട് സയ്യിദ് മുനവ്വറലി ശിഹബ് തങ്ങള്‍

മത അധ്യക്ഷന്‍മാര്‍ മാര്‍പാപ്പയെ കണ്ട് പഠിക്കണം; പാലാ ബിഷപ്പിന്റെ പ്രസ്താവന വിഭാഗീയത സൃഷ്ടിക്കുന്നത്: കാനം രാജേന്ദ്രന്‍

പാലായില്‍ സമാധാനയോഗം; സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിക്ക് ധാരണ

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍ നടത്തുന്നു; വിവാദ കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത.

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

കരുണാകരന്‍ പോയപ്പോള്‍ പോലും ഒരു ചുക്കും സംഭവിച്ചില്ലെന്ന് വി.ഡി. സതീശന്‍

ബരാദര്‍ ഉടക്കി തന്നെ ; താലിബാനില്‍ തമ്മിലടി രൂക്ഷം

സോളാര്‍ പീഡനക്കേസ് : കെ.സി. വേണുഗോപാലിനെതിരെ സിബിഐയ്ക്ക് തെളിവുകള്‍ കൈമാറി

കേരളാ പോലീസ് ഹെലികോപ്ടറില്‍ പൊടിച്ചത് കോടികള്‍

മംഗലാപുരത്ത് ആശങ്കയൊഴിഞ്ഞു ; നിപയല്ലെന്ന് സ്ഥിരീകരണം

ആര്‍എസ്പി വഞ്ചകര്‍ ; അവര്‍ ഇടത്തേയ്ക്ക് വരേണ്ടെന്ന് എം.എ. ബേബി

ലീഗ് പ്രതികാര നടപടി തുടരുന്നു ; ഷൈജലും പുറത്ത്

ആറന്‍മുളയില്‍ വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായി

സിപിഐയ്ക്ക് പേടി ; പരാതി നല്‍കാനുറച്ച് ജോസ് കെ. മാണി

മാര്‍ കല്ലറങ്ങാട്ടിനെതിരെ ഫാ. പോള്‍ തേലക്കാട്ട്

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

കെ.പി അനില്‍ കുമാര്‍ സിപിഎമ്മില്‍

View More