Image

അന്വേഷണ സമിതിക്ക് മുമ്പില്‍ എല്ലാം നിഷേധിച്ച് ജി.സുധാകരന്‍

ജോബിന്‍സ് തോമസ് Published on 25 July, 2021
അന്വേഷണ സമിതിക്ക് മുമ്പില്‍ എല്ലാം നിഷേധിച്ച് ജി.സുധാകരന്‍
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിച്ചെന്ന പരാതിയില്‍ ജി സുധാകരന്‍ സിപിഎം അന്വേഷണ സമിതിയ്ക്ക് മുമ്പില്‍ ഹാജരായി. ആരോപണങ്ങളെല്ലാം അക്കമിട്ട് നിഷേധിച്ച സുധാകരന്‍ തന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ വന്നിട്ടില്ലെന്ന് രേഖകള്‍ നിരത്തി വാദിക്കുകയും ചെയ്തു. 

ആലപ്പുഴ മണ്ഡലത്തില്‍ 10,000 വോട്ടുകള്‍ കുറഞ്ഞപ്പോള്‍ അമ്പലപ്പുഴയില്‍ കുറഞ്ഞത് 1700 വോട്ടുകള്‍ മാത്രമാണെന്നായിരുന്നു സുധാകരന്റെ വാദം. മണ്ഡലത്തില്‍ തനിക്ക് കൂടുതല്‍ സ്വാധീനമുള്ള മേഖലകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ട് കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി ഓഫസീലാണ് കമ്മീഷന്‍ അംഗങ്ങളായ കെ.ജെ. തോമസ്, എളമരം കരീം എന്നിവര്‍ സിറ്റിംഗ് നടത്തിയത്. രാവിലെ ഒമ്പതു മണിയോടെ രേഖകളും കണക്കുകളും അടങ്ങിയ വലിയ ഫയലുമായാണ്  സുധാകരന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയത്. 

മൂന്നര മണിക്കൂറോളം കമ്മീഷന്‍ അംഗങ്ങളുമായി സംസാരിച്ചശേഷമാണ് പുറത്തിറങ്ങിയത്. അപ്പോള്‍ പുറത്ത് പരാതി നല്‍കിയ എച്ച് സലാം ഉണ്ടായിരുന്നു അദ്ദേഹത്തോടും കുറച്ചു നേരം സംസാരിച്ചശേഷം ഉച്ചഭക്ഷണവും കഴിച്ചാണ് സുധാകരന്‍ ഓഫീസില്‍ നിന്നും മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക