America

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ 2021 പുരസ്ക്കാരം പത്മശ്രീ യൂസഫ്അലി ഏറ്റുവാങ്ങി

Published

on

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ് മീറ്റ്  (ICONIC INSIGHTS) ബിസിനസ് സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും സമൂഹത്തിനാകെയും ദിശാബോധം പകരുന്നതായി. ജൂലൈ 24 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് നടന്ന വിര്‍ച്ച്യുല്‍ മീറ്റിംഗില്‍  ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ ഡോ. യൂസഫ്അലിക്ക് 'ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ 2021' പുരസ്ക്കാരവും  സമ്മാനിച്ചു.

ജസ്റ്റിസ് കുര്യന്‍ ജോസഫ് ചെയര്‍മാനായും കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടര്‍, മുന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍ എന്നിവര്‍ അംഗങ്ങളായും ഉള്ള കമ്മിറ്റിയാണ് പത്മശ്രീ ഡോ.യൂസഫ്അലി എം.എ യെ 'ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐക്കണ്‍ 2021' ആയി തെരെഞ്ഞടുത്തത്.

 നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകള്‍, ഇന്ത്യയിലെ നിക്ഷേപക സാധ്യതകള്‍, പുതു സംരംഭകര്‍ക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങള്‍ അവതരിച്ചുകൊണ്ട് യൂസഫ്അലി  നടത്തിയ സംവാദത്തില്‍ വിര്‍ച്ച്യുല്‍ സൂമിലൂടെയും യുട്യൂബ്, ഫേസ്ബുക്ക് ലൈവിലൂടെയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവിധ റീജിയനുകളില്‍ നിന്നും ലോകത്തിന്റെ  വിവിധ സ്ഥലങ്ങളില്‍നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കാളികളായി. കേരളാ ചീഫ് സെക്രട്ടറി ഇ.പി.ജോയി, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ്, മുന്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറി ജെ.അലക്‌സാണ്ടര്‍ ഐഎസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് പി. ജോണ്‍ മോഡറേറ്റര്‍ ആയിരുന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് ടി.പി.വിജയന്‍, മുന്‍ ചെയര്‍മാന്‍ ഡോ.എ.വി.അനൂപ് എന്നിവര്‍ പ്രസംഗിച്ചു.

ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍ സ്വാഗതവും കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്ക് ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍ കൃതജ്ഞതയും പറഞ്ഞു. അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി അവതാരകനായി പരിപാടികള്‍ നിയന്ത്രിച്ചു.

ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളില്‍, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ വി.പി.അഡ്മിന്‍ സി.യു.മത്തായി, ഗ്ലോബല്‍ വി.പി ഓര്‍ഗനൈസര്‍ ബേബി മാത്യു സോമതീരം, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജീവ് നായര്‍, തുടങ്ങിയവര്‍ ബിസിനസ് മീറ്റിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ വേള്‍ഡ് വൈഡ് ചേംബര്‍ ഓഫ് കോമേഴ്‌സ്, കേരളാ ട്രാവല്‍ മാര്‍ട്ട്, മലബാര്‍ ഇന്നൊവേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് സോണ്‍, കേരളാ ആയുര്‍വേദിക് മെഡിസിന്‍ മാനുഫാച്ചേര്‍സ് അസോസിസേഷന്‍ തുടങ്ങിയ സംഘടനകള്‍ ബിസിനസ് മീറ്റിന് സംവാദത്തില്‍ പങ്കെടുത്തു. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കുന്നതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറവും കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് ഫോറവും നടത്തുന്ന വെബ് സീരിസിന് ഗ്ലോബല്‍ മീറ്റില്‍ തുടക്കം കുറിച്ചു. ബിസിനസ് മേഖലയില്‍നിന്നും ടുറിസും രംഗത്ത് നിന്നും ഒട്ടേറെ പ്രമുഖര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് ചെയര്‍ പേര്‌സണ്‍സ് ഡോ . സൂസന്‍ ജോസഫ്
ഡോ.അജികുമാര്‍ കവിദാസന്‍, ജോര്‍ജ് കുളങ്ങര, രാജീവ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി ജിമ്മികുട്ടി, ദിനേശ് നായര്‍, ജോയിന്റ് സെക്രട്ടറി ഡോ.സുനന്ദകുമാരി, എന്‍.പി.വാസുനായര്‍, ജോയിന്റ് ട്രഷറര്‍ പ്രൊമി മാത്യൂസ്, വൈസ് പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് റീജിയന്‍ ചാള്‍സ് പോള്‍, യൂറോപ്പ് റീജിയന്‍ ജോസഫ് കിള്ളിയന്‍, ആഫ്രിക്ക റീജിയന്‍ സിസിലി ജേക്കബ്, അമേരിക്ക റീജിയന്‍ എസ്.കെ. ചെറിയാന്‍, ഇന്ത്യ റീജിയന്‍ ഷാജി എം മാത്യു, ഫാര്‍ ഈസ്റ്റ് റീജിയന്‍ ഇര്‍ഫാന്‍ മാലിക്, ഗ്ലോബല്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍, പ്രസിഡന്റ് ജാനറ്റ് വര്‍ഗീസ്, സെക്രട്ടറി ആന്‍സി ജോയ്, ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാന്‍, വൈസ് പ്രസിഡന്റെ ജോര്‍ജ്ജ് ഈപ്പന്‍,സെക്രട്ടറി സീമ ബാലകൃഷ്ണന്‍, ട്രഷറര്‍ അഞ്ജലി വര്‍മ്മ, എന്‍വിയോര്‍മെന്‍റ് & ഹ്യൂമന്‍ റൈറ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ചെയര്‍മാന്‍ അഡ്വ.ശിവന്‍ മഠത്തില്‍, മലയാളം ലാംഗ്വേജ് പ്രൊമോഷന്‍ ഫോറം സി.പി. രാധാകൃഷ്ണന്‍, ഹെല്‍ത്ത് & ന്യൂട്രീഷന്‍ ഫോര്‍ അണ്ടര്‍ പ്രിവിലേജ്ഡ് & പാന്‍ഡമിക് മെഡിക്കല്‍ സപ്പോര്‍ട്ട് ഫോറം ചെയര്‍മാന്‍ ഡോ.റെജി കെ ജേക്കബ്, റൂറല്‍ ഹെല്‍ത്ത് കെയര്‍ ഫോറം ചെയര്‍മാന്‍ ഡോ: മനോജ് തോമസ്, പ്രവാസി കോണ്‍ക്ലേവ് എന്‍ആര്‍കെ/എന്‍ആര്‍ ഐ ഫോറം ചെയര്‍മാന്‍ മൂസ കോയ, സ്റ്റാര്‍ട്ട് അപ്പ് ടെക്‌നോളജി & ഐടി ഫോറം ചെയര്‍മാന്‍ തുഷാര പ്രഭി, ഒസിഐ റിഡ്രസ്സല്‍, ഇമ്മിഗ്രേഷന്‍ & ലേബര്‍ ഫോറം ചെയര്‍മാന്‍ ഡേവിസ് തെക്കുംതല, പ്രവാസി റിട്ടേര്‍നെസ്സ് വെല്‍ഫേര്‍ & പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ഫോറം ചെയര്‍മാന്‍ സുജിത് ശ്രീനിവാസന്‍, സെക്രട്ടറി ജോ പോള്‍, എഡ്യൂക്കേഷന്‍/ആര്‍ട്ട് & കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ ഡോ. ഷെറിമോന്‍ പി.സി, ട്രാവല്‍& ടുറിസം ഫോറം ചെയര്‍മാന്‍ ബാബു പണിക്കര്‍, വിഷ്വല്‍ സോഷ്യല്‍ മിഡിയാ & വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂസ് ഫോറം ചെയര്‍മാന്‍ വിജയചന്ദ്രന്‍, ബ്ലൂ എക്കണോമി റെവല്യൂഷന്‍ ഫോറം ചെയര്‍മാന്‍ അഡ്വ.നാനൂ വിശ്വനാഥന്‍, പ്രസിഡന്റ് തങ്കം അരവിന്ദ്, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ ഡോ.ശശി നടക്കല്‍, പ്രസിഡന്റ് ടി.എന്‍. രവി, മിഡില്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ ടി.കെ.വിജയന്‍, പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ഫാര്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ അജോയ് കല്ലാന്‍കുന്നില്‍, പ്രസിഡന്റ് സന്തോഷ് നായര്‍, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ഡോ.പ്രതാപ് ചന്ദ്രന്‍, പ്രസിഡന്റ് അജിത് എം.ചാക്കോ എന്നിവര്‍ ക്കൊപ്പം  ആറു റീജിയനുകളില്‍നിന്നും 64 പ്രോവിന്‍സില്‍ നിന്നും നൂറുകണക്കിന് പ്രതിനിധികള്‍ സൂം മുഖേന ഗ്ലോബല്‍ മീറ്റില്‍ സജീവമായി പങ്കെടുത്തു. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ ടീം പരിപാടികള്‍ പരിപാടികള്‍ക്ക് കൂടുതല്‍ സാങ്കേതിക മികവ് നല്‍കി.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ഓണാഘോഷം സെപ്റ്റം.19ന്

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം ഹ്യൂസ്റ്റനിൽ; സന്യാസി ശ്രേഷ്‌ഠർ പങ്കെടുക്കും

ശോശാമ്മ ചെറിയാന്‍, 91, അന്തരിച്ചു

മാത്യുസ് മാർ സേവേറിയോസ് ഒമ്പതാം കാതോലിക്കോസ്, ഇരുപത്തിരണ്ടാം   മെത്രാപോലിത്ത  (കുര്യൻ പാമ്പാടി)

പിറവം നേറ്റീവ് അസോസിയേഷൻ വീട് വച്ച് നൽകുന്നു 

ഷിക്കാഗോ മലയാളി അസോസിയേഷന്‍ 56 കാര്‍ഡ് ഗെയിംസ് നടത്തി

ഡോ. മാത്യുസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനാകും; പ്രഖ്യാപനം നാളെ

91-ാം വയസ്സില്‍ 45-ാമത്തെ ചിത്രവുമായി ക്ലിന്റ് ഈസ്റ്റ് വുഡ് (ഏബ്രഹാം തോമസ്)

മകന് 10 മില്യണ്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് സ്വയം മരണം വരിക്കാന്‍ ഹിറ്റ്മാനെ വാടകക്കെടുത്ത് അറ്റോര്‍ണിയായ പിതാവ് .

കാലിഫോര്‍ണിയ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന റിപ്പബ്ലിക്കന്‍ ആവശ്യം തള്ളി വോട്ടര്‍മാര്‍

ഡാളസ് കൗണ്ടിയില്‍ വൈറസ് വ്യാപനം കുറഞ്ഞുവരുന്നതായി കൗണ്ടി ജെഡ്ജി

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇന്‍സ്പിരേഷന്‍ 4 ; ബഹിരാകാശ ടൂറിസത്തിന് തുടക്കമിട്ട് ഇലോണ്‍ മസ്‌ക്

അമേരിക്കൻ കമ്പനി ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയ കോൺഫ്രൻസ് സ്പോൺസർ: ബി&കെ എക്വിപ്‌മെന്റ്‌ പ്ലാറ്റിനം സ്പോൺസർ

Inspiration4: SpaceX's all-civilian mission launches to orbit

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷം: ന്യൂയോര്‍ക്കില്‍ സെപ്റ്റംബര്‍ 19 ന്‌

യു.എസ്.സി.ഐ.എസ് കുടിയേറ്റക്കാർക്ക് കൊറോണ വാക്സിൻ നിർബന്ധമാക്കി

കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം

'സർഗാരവത്തിൽ ജോസ് പനച്ചിപ്പുറം: വിഷയം: എഴുത്തുകാരും മാധ്യമങ്ങളും- സെപ്തം 18 ശനി

ചിക്കാഗോ സമ്മേളനത്തിന് കൂടുതൽ പ്രതിനിധികളുമായി പ്രസ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ

പാലാ ബിഷപ്പും നാര്‍ക്കോട്ടിക് ജിഹാദും (തോമസ് കൂവള്ളൂര്‍)

ഇരുൾ വീണ വഴികളിൽ തിരിനാളമായ് "റൈറ്റ് വേ" ചാരിറ്റബിൾ ഫൗണ്ടേഷൻ

കാതേട്ട് വീട്ടില്‍ കെ.സി.വര്‍ഗീസ്(95) അന്തരിച്ചു

നിധി റാണ, ആയുഷ് റാണാ എന്നിവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

പ്രശ്‌നങ്ങളുടെ ഭാഗമായി മാറുകയല്ല പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി മാറണം ; പാസ്റ്റര്‍ ജോര്‍ജ് കെ സ്റ്റീഫന്‍സണ്‍

ക്‌നായി തോമയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു

അമേരിക്കന്‍ നുണയന്‍മാര്‍#8(കാര്‍ട്ടൂണ്‍ : സിംസണ്‍)

സന്തോഷത്തോടെ കടന്നു ചെല്ലൂ ചെറിയാന്‍ ഫിലിപ്പ് കാത്തിരിക്കുന്നു!(അഭി: കാര്‍ട്ടൂണ്‍)

വിഭവ് മിത്തല്‍ സുപ്പീരിയര്‍ കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

View More