Image

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കോവിഡ്

Published on 24 July, 2021
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്ക് കോവിഡ്


മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടപ്പുരോഗികളില്‍ കോവിഡ് പടരുന്നു. വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്പതോളം നഴ്സുമാര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും ആശുപത്രിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന. നഴ്സുമാരുള്‍പ്പടെയുള്ള ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് ഷിഫ്റ്റ് കൃത്യമായി നടപ്പിലാക്കാന്‍ കഴിയാത്തതാണ് രോഗം പടരാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. 

കഴിഞ്ഞയാഴ്ച ആശുപത്രിയിലെ 45 എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്കും പത്തോളം പി.ജി. വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം വാര്‍ഡിലേക്കും വലിയതോതില്‍ കോവിഡ് പടരുകയായിരുന്നു. ഇവര്‍ പല വാര്‍ഡുകളിലായി ജോലി ചെയ്തിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം. തുടര്‍ന്ന്, മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ അടച്ചിടുകയും പരീക്ഷകള്‍ ഓണ്‍ലൈനാക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക