America

വൈദേഹി ഡോംഗ്രെ   2021 ലെ മിസ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു 

Published

on

ന്യൂജേഴ്‌സി: മിഷിഗനിൽ നിന്നുള്ള മറാഠി സുന്ദരി  വൈദേഹി ഡോംഗ്രെ , ജോർജിയയുടെ അർഷി ലാലാനിയെ തോൽപ്പിച്ചുകൊണ്ട് 2021മിസ്സ് ഇന്ത്യ യുഎസ്എ കിരീടമണിഞ്ഞു.  

നോർത്ത് കരോലിനയിലെ മീര കസാരി (സെക്കൻഡ് റണ്ണർ അപ്പ്) മൂന്നാം സ്ഥാനത്തെത്തി 

മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്ത 25 കാരി  ഡോംഗ്രെ, നിലവിൽ  ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി പ്രവർത്തിക്കുകയാണ്. ഇന്ത്യയിൽ ജനിച്ച് യുഎസിൽ വളർന്ന  ഡോംഗ്രെയുടെ വിജയകിരീടം, യു‌എസിൽ താമസിക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാർക്ക് അഭിമാനകരമായ നേട്ടമാണ്. യുവതികൾക്ക് മാതൃകയാകാനാണ് തന്റെ ശ്രമമെന്ന് വിജയത്തിൽ പ്രതികരിച്ചുകൊണ്ട് ഡോംഗ്രെ വ്യക്തമാക്കി. ദക്ഷിണേഷ്യൻ പൈതൃകത്തിൽ അഭിമാനിക്കുന്നു എന്നും അവർ പറഞ്ഞു.

ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന മിസ്സ്‌ ഇന്ത്യ വേൾഡ് വൈഡ് എന്ന ഗ്ലോബൽ സംഘടന ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ഇന്ത്യ ഫെസ്റ്റിവലിൽ മിഷിഗണിൽ നിന്നുള്ള മലയാളി നവ്യ പൈങ്കോൾ  മിസ്സ്‌ ടീൻ ഇന്ത്യ 2021 കിരീടം ചൂടി 

1990 ൽ ധർമ്മാത്മാ ശരൺ മുൻകൈയെടുത്തു സ്ഥാപിച്ച മിസ്സ്‌ ഇന്ത്യ വേൾഡ് വൈഡ് ഇന്ത്യക്കാരായ യുവപ്രതിഭകളെ കണ്ടെത്തി വിവിധ തലങ്ങളിൽ മാറ്റുരച്ചു അവസാന വിജയികളെ കണ്ടെത്തി കിരീടമണിയിക്കുന്നു.
                             
ദക്ഷിണേഷ്യൻ വംശജരായ യുവതികൾക്ക് ഇത്തരമൊരു  വേദി ഒരുക്കിയതിന് സൗന്ദര്യമത്സരത്തിന്റെ ആസൂത്രകരായ ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി , ധർമ്മാത്മാ ശരൺ, നീലം ശരൺ എന്നിവരോട് ഡോംഗ്രെ നന്ദി രേഖപ്പെടുത്തി.

അധ്യാപകർ ,  മറ്റ് മത്സരാർത്ഥികൾ , മാതാപിതാക്കൾ എന്നിവരോടും അവർ നന്ദി അറിയിച്ചു.
തന്നിലും സഹോദരൻ വിനീതിലും ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾ പകർന്നുതന്ന ജീവിതമൂല്യങ്ങളാണ് ഏത് ഇരുട്ടിലും വെളിച്ചവും വഴികാട്ടിയുമാകുന്നതെന്ന് ഡോംഗ്രെ പറഞ്ഞു. മക്കൾ മറാഠിയും ഹിന്ദിയും എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണമെന്ന അവരുടെ നിർബന്ധമാണ് തന്റെ വേരുകൾക്ക് കരുത്ത് പകർന്നതെന്നു പറഞ്ഞ  ഡോംഗ്രെ, യു എസിൽ താമസിച്ചുകൊണ്ട് നമ്മുടെ പുരാണങ്ങളും സംസ്കാരവും ഭക്ഷണവും സ്നേഹവും ആത്മീയതയും നിലനിർത്താൻ അച്ഛനമ്മമാർ വഹിച്ച പങ്കിനെക്കുറിച്ചും വാചാലയായി. അതൊരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു,

മിസ്സ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഡോംഗ്രെ. ഐ.എഫ്.സി തന്നെ  സംഘടിപ്പിക്കുന്ന മിസ്സ് ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ യു‌എസിൽ നിന്നുള്ള  പ്രതിനിധിയാണ് മിസ് ഇന്ത്യ യു‌എസ്‌എ വിജയി.

see also

നവ്യ പൈങ്കോൾ  മിസ് ടീൻ ഇന്ത്യ- യൂ. എസ്‌. എ.; കിരീടം ചൂടുന്ന ആദ്യ മലയാളി

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കരകൗശലശേഖരം മടക്കികൊണ്ടുപോയി (കാർട്ടൂൺ - കോരസൺ)

ഇരുൾ കലരാത്ത വെളിച്ചം,സ്വരം കലരാത്ത ശാന്തത (മൃദുമൊഴി 27: മൃദുല രാമചന്ദ്രൻ)

കേരള പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്‌സിന്

മുല്ലപ്പള്ളിയേയും സുധീരനേയും വിമർശിച്ച് ജെയിംസ് കൂടൽ

പ്രസിഡന്റ് ജോ ബൈഡൻ ബൂസ്റ്റർ ഷോട്ട് സ്വീകരിച്ചു

ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കികാണുമ്പോൾ (മുരളി തുമ്മാരുകുടി)

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഹെയ്തിയിൽ നിന്നുള്ള 12,000 അഭയാര്‍ത്ഥികളെ   രാജ്യത്തു പ്രവേശിപ്പിച്ചു 

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മീഡിയാ കോണ്‍ഫ്രന്‍സ് : രജിഷ്ട്രേഷന്‍ പുരോഗമിക്കുന്നു.

മോഹനസുന്ദരന്‍, 58, അന്തരിച്ചു

ന്യൂയോർക്ക്  സിറ്റി സംവിധാനം തിരുത്താൻ ഡോ. ദേവി -1 (അഭിമുഖം കോരസൻ  വർഗീസ്)

ടെക്‌സസ് സംസ്ഥാനത്ത് കോവിഡ് കേസ്സുകള്‍ 4 മില്യണ്‍ കവിഞ്ഞു

മോഡിയുടെ സന്ദര്‍ശനം യു.എസ്. മാധ്യമങ്ങള്‍ തമസ്‌കരിച്ചുവോ? (ഏബ്രഹാം തോമസ്)

ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് വാക്‌സിനേഷനുള്ള കാലാവധി ഒക്ടോബര്‍ 27 ന് അവസാനിക്കും

പിറവം നേറ്റീവ് അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സംഗമം വര്‍ണാഭമായി

കമലയുടെ ഇന്ത്യന്‍ രക്ഷകന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ - സര്‍ഗ്ഗവേദിയില്‍ ഒരു സംവാദം

മോന്‍സണ്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കം ചെയ്തു

ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)

അമേരിക്കൻ മലയാളി  രാജു തോട്ടം നായക വേഷമിടുന്ന ഹോളി ഫാദർ ചിത്രീകരണം തുടങ്ങി

മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ (മാസ്കോൺ) ഓണാഘോഷം ശ്രദ്ധേയമായി

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ നാളെ തുടക്കം

വിജയാശംസകളുമായി ഇന്ത്യ പ്രസ് ക്ലബിന്റെ എല്ലാ ചാപ്റ്റർ ഭാരവാഹികളും ഒരു കുടക്കീഴിൽ

ആംട്രാക്ക് ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

തടാകത്തിലേക്ക് വലിച്ചെറിഞ്ഞ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു; അഞ്ചു വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ , മാതാവ് അറസ്റ്റിൽ

കോവിഡ് -19: കാനഡ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് നീക്കി, നാളെ മുതൽ വിമാനങ്ങൾ പുനരാരംഭിക്കും

വൈറ്റ് ഹൗസ് ലക്ഷ്യം വച്ച് വീണ്ടും ട്രംപിറങ്ങുന്നുവെന്ന് സൂചന

പി കെ ചാണ്ടി കുഞ്ഞ് അന്തരിച്ചു

View More