Image

നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യന്‍ വനിതാ ഹോക്കി

Published on 24 July, 2021
നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുകുത്തി ഇന്ത്യന്‍ വനിതാ ഹോക്കി


ടോക്യോ: ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വിയോടെ തുടക്കം. പൂള്‍ എയിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സ് ഇന്ത്യയെ അനായാസം കീഴടക്കി. 5-1നായിരുന്നു ഇന്ത്യയുടെ തോല്‍വി.  ഒന്നാം ക്വാര്‍ട്ടറിലും രണ്ടാം ക്വാര്‍ട്ടറിലും മത്സരം 1-1ന് സമനിലയില്‍ ആയിരുന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ മത്സരം കൈവിട്ടു. മൂന്നു ഗോളുകളാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യന്‍ വലയിലെത്തിച്ചത്. 12 മിനിറ്റിനിടെയാണ് ഈ മൂന്നു ഗോളുകളും വന്നത്.  ഇതോടെ  നെതര്‍ലന്‍ഡ്സ് 4-1ന്റെ ലീഡ് നേടി. നാലാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ കൂടി നേടി നെതര്‍ലന്‍ഡ്സ് മത്സരം 5-1ന് വിജയിച്ചു

ആറാം മിനിറ്റില്‍ ആല്‍ബെര്‍സ് ഫെലിസയിലൂടെ നെതര്‍ലന്‍ഡ്സ് ലീഡെടുത്തു. 28-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. ക്യാപ്റ്റന്‍ റാണി രാംപാല്‍ ആണ് ഗോള്‍ നേടിയത്. 33-ാം മിനിറ്റില്‍ വാന്‍ ഗെഫെനിലൂടെ നെതര്‍ലന്‍ഡ്സ് 2-1ന് മുന്നിലെത്തി. 43-ാം മിനിറ്റില്‍ ആല്‍ബെര്‍സ് വീണ്ടും വല ചലിപ്പിച്ചു. 45-ാം മിനിറ്റില്‍ മിനിറ്റില്‍ മാറ്റ്ലയും 52-ാം മിനിറ്റില്‍ വാന്‍ മസാക്കറും ലക്ഷ്യം കണ്ടതോടെ നെതര്‍ലന്റ്സിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 

പൂള്‍ എയിലെ മറ്റൊരു മത്സരത്തില്‍ അയര്‍ലന്റ് എതിരില്ലാത്ത രണ്ട് ഗോളിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. പൂള്‍ എയില്‍ ഇനി ജര്‍മനിക്കെതിരെയാണ് ഇന്ത്യയുടെ അടുതത് മത്സരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക