VARTHA

50 ആരോഗ്യ സ്ഥാപനങ്ങള്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

Published

on

തിരുവനന്തപുരം: അപ്രതീക്ഷിതമായി നാട്ടില്‍ ആഞ്ഞടിച്ച നിപ, കോവിഡ് തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ സാധിച്ചതിന് പിന്നില്‍ പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇന്ന് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം. അത്രമാത്രം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നടന്നത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ആര്‍ദ്രം മിഷനിലൂടെ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു. ഇതേ കാഴ്ചപ്പാടോടെ തന്നെയായിരിക്കും ഈ സര്‍ക്കാരും മുന്നോട്ടു പോകുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചിലവില്‍ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ട്, ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുണ്ട്, താലൂക്കാശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ആരംഭിക്കുന്ന പുതിയ പദ്ധതികളുണ്ട്. ആര്‍ദ്രം മിഷന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 886 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചത്. ഇതില്‍ 474 എണ്ണം പൂര്‍ത്തീകരിച്ചിരുന്നു. ബാക്കിയുള്ളവയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആറ് സ്ഥാപനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയത്.

ആലപ്പുഴ കടമ്പൂര്‍, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കല്‍, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണവ. ഏറ്റവും നല്ല പ്രാഥമികചികിത്സ ഉറപ്പാക്കാന്‍ ഇവയിലൂടെ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, അത്രമേല്‍ മികച്ച സൗകര്യങ്ങളാണ് ഇവയോരോന്നിലും ഒരുക്കിയിരിക്കുന്നത്. ഇതില്‍ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തെ മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

രണ്ടര കോടി രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 28 ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ കൂടി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ 1,603 ആരോഗ്യ സബ് സെന്ററുകളെ നേരത്തെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തിയിരുന്നു. സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളായി മാറുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാന്‍ പോകുന്നത്.

വയനാട് ജില്ലയിലെ ആദിവാസി സമൂഹത്തിന് പ്രത്യേക പരിഗണന നല്‍കുന്ന ചില പദ്ധതികളുമുണ്ട്. ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളെ കുടുംബ സമേതം താമസിപ്പിച്ച് അവര്‍ക്ക് പ്രസവ ശുശ്രൂഷ നല്‍കുന്നതിനായി 6.14 ലക്ഷത്തിലേറെ രൂപ വീതം ചിലവഴിച്ച് ബത്തേരിയിലും വൈത്തിരിയിലും നിര്‍മ്മിച്ച ആന്റിനേറ്റല്‍ ട്രൈബല്‍ ഹോം, 20 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മാനന്തവാടി ടി.ബി. സെല്‍ എന്നിവയാണവ. ആദിവാസി സമൂഹത്തോടുള്ള ഈ സര്‍ക്കാരിന്റെ പ്രത്യേകമായ കരുതല്‍ വെളിവാക്കുന്നവയാണ് ഈ പദ്ധതികളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മോണ്‍സന്‍ പോലീസുകാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതായി ഡ്രൈവറുടെ വെളിപ്പെടുത്തല്‍

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കനയ്യ പാര്‍ട്ടിയെ ചതിച്ചുവെന്ന് സി പി ഐ

രാഹുലിന്റെ കൈ പിടിച്ച്‌ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍

ഉത്തരാഖണ്ഡില്‍ ചൈനീസ് സേന കടന്നുകയറിയതായി റിപ്പോര്‍ട്ട്

ഇന്‍സമാമിന് ഹൃദയാഘാതം; മുന്‍ പാക് നായകന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ശത്രുത മറന്ന് ഇന്ത്യന്‍ ആരാധകരും

ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച്‌ മന്ത്രി വീണാ ജോര്‍ജ്

ഡല്‍ഹി കലാപം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്: കോടതി

ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; അമിത് ഷായെ കാണും

നവ്‌ജ്യോതി സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

കണ്ണൂരിലേയ്ക്ക് മാറ്റണം, കൊടി സുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരത്തില്‍

മോന്‍സണ്‍ അയല്‍വാസി മാത്രം, താന്‍ വേട്ടയാടപ്പെടുന്നുവെന്ന് നടന്‍ ബാല

മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‌ലിം ആണെന്ന ബോധം മറക്കരുതെന്ന് നൂര്‍ബിന റഷീദ്

ലീഗ് നേതാക്കളെ വേദനിപ്പിക്കില്ലെന്ന് ഹരിതയുടെ പുതിയ നേതൃത്വം

മുട്ടില്‍ മരംമുറി ; പ്രതികളുടെ ജാമ്യം തള്ളി ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസ്: പ്രതികളെ വീണ്ടും ചോദ്യം ചെയ്തു തുടങ്ങി

മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ വനംവകുപ്പിന്റെ പരിശോധന

രക്തസമ്മര്‍ദ്ദം: മോന്‍സന്‍ മാവുങ്കല്‍ ആശുപത്രിയില്‍

വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പെട്ട മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

മെരുങ്ങാത്ത ഡി.വൈ.എസ്.പിയെ ഫയര്‍ ചെയ്യാന്‍ ഐ.ജിക്ക് നിര്‍ദേശം; ഫോണ്‍ ചോര്‍ത്തിനല്‍കിയും പോലീസ്

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; സജീവ രോഗികളില്‍ 55 % കേരളത്തില്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

മോന്‍സനുമായുള്ള ബന്ധം: നടന്‍ ബാലയും ആരോപണനിഴലില്‍; വിശദീകരണവുമായി ബാല

വീണ്ടും പ്രകോപനവുമായി ചൈന.എട്ടിടങ്ങളില്‍ സൈനിക ടെന്റുകള്‍ നിര്‍മ്മിച്ചു

ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ച് യുവാവും യുവതിയും മരിച്ചു

ഭബാനിപൂരില്‍ ബിജെപി ദേശീയ ഉപാധ്യക്ഷനുനേരെ കൈയേറ്റശ്രമം; തോക്കുചൂണ്ടി അംഗരക്ഷകര്‍

മോന്‍സന്‍ മാവുങ്കലിനെ ആറ് വരെ റിമാന്‍ഡ് ചെയ്തു

മക്കളെ കെട്ടിത്തൂക്കി കൊന്നു, വീഡിയോ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച യുവാവ് ജീവനൊടുക്കി

View More