news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍-ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് തോമസ്

Published

on

ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കായി വെള്ളി നേടിയത്. മീരാഭായി മണിപ്പൂര്‍ സ്വദേശിനിയാണ് . ചൈനയാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്. സ്വീഡന്‍ വെങ്കലം കരസ്ഥമാക്കി. എന്നാല്‍ ഏറെ പ്രതീക്ഷവെച്ച ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. 
*****************************
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വന്‍ കൊള്ളയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ തട്ടിപ്പില്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും മുന്‍ മന്ത്രി എ.സി. മൊയ്തീനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. 
*****************************************
സംസ്ഥാനത്ത് ഇന്ന് 18531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.91 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15,507 പേര്‍ രോഗവിമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,598 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
*********************************
പത്താംക്‌ളാസ് പരീക്ഷയായ ഐസിഎസ്ഇ, പ്‌ളസ് ടു പരീക്ഷയായ ഐഎസ്സി ഫലം പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്സിഇ)യുടെ വെബ്‌സൈറ്റായ cisce.orgയിലോ results.cisce.orgയിലോ ഫലം ലഭിക്കും. ഐസിഎസ്ഇക്ക് 99.98 ശതമാനവും ഐഎസ്സിക്ക് 99.76 ശതമാനവുമാണ് വിജയം. കേരളത്തില്‍ പത്താംക്‌ളാസില്‍ വിജയം 100 ശതമാനമാണ്. പന്ത്രണ്ടാം ക്‌ളാസിന് 99.96 ശതമാനവും.
******************************
മഹാരാഷ്ട്രയില്‍ രണ്ട് ദിവസമായി ശക്തമായ മഴ ശമനമില്ലാതെ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലുലുമായി ഇതിനോടകം 136 മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
വിവിധ ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. സൈന്യവും എന്‍ഡിആര്‍എഫ് ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ തുടരുന്നു. 
***********************************
കുട്ടികള്‍ക്കുള്ള കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് സെപ്റ്റംബറില്‍ തുടങ്ങാനായേക്കുമെന്ന് സൂചന നല്‍കി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. സൈഡസ് കാഡില്ലയുടെ വാക്‌സിന്‍ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ കുട്ടികളില്‍ അവസാന ഘട്ടം പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
***********************************
കോഴിക്കോട് കൂരാചുണ്ടില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിച്ചു. ഭേപ്പാലില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കോഴിഫാമില്‍ കോഴികള്‍ ചത്തത്. കേരളത്തിലെ രണ്ട് ലാബുകളില്‍ പരിശോധന നടത്തില്‍ ഒരിടത്തു നിന്നും കിട്ടിയ റിസല്‍ട്ട് പോസിറ്റീവായത് ആശങ്കയ്ക്കിടയാക്കിയിരുന്നു. 
***********************************
ശ്രീലങ്കയില്‍ നിക്ഷേപം നടത്താനായി കിറ്റക്‌സിനെ ക്ഷണിച്ചുകൊണ്ട് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോക്ടര്‍ ദ്വരൈ സ്വാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെത്തി. ഇന്ന് രാവിലെ ചെന്നെയില്‍ നിന്ന് 9.30 ന് നെടുംബാശേരി വിമാന താവളത്തില്‍ എത്തിയ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കിഴക്കമ്ബലത്തെ കിറ്റെക്‌സ് ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബുമായി മുന്ന് മണിക്കൂറോളം കൂടികാഴ്ച്ച നടത്തി. കിറ്റക്‌സിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്ദാനം ചെയ്യ്തുകൊണ്ടാണ് അദേഹം മടങ്ങിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഗണേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് മുന്‍ കൊല്ലം ജില്ലാ കളക്ടര്‍

ഓര്‍ത്തഡോക്‌സ് - യാക്കോബായ തര്‍ക്കം ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

കോണ്‍ഗ്രസും ബിജെപിയും വര്‍ഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് സിപിഎം

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ഈഴവ വിഭാഗത്തോട് ഫാ. റോയ്​ കണ്ണൻചിറ മാപ്പ്​ പറഞ്ഞു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

View More