Image

പിണറായി 'കേരളത്തിന്റെ ദൈവം' വിവാദ പോസ്റ്റര്‍ എടുത്തു മാറ്റി; പോസ്റ്ററിനെ പറ്റി അറിയില്ലെന്ന് സിപിഎം

Published on 24 July, 2021
പിണറായി 'കേരളത്തിന്റെ ദൈവം' വിവാദ പോസ്റ്റര്‍ എടുത്തു മാറ്റി; പോസ്റ്ററിനെ പറ്റി അറിയില്ലെന്ന് സിപിഎം
മലപ്പുറം: വ​ളാ​ഞ്ചേ​രി​ക്ക് സമീപമായി ക​ച്ചേ​രി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ദൈ​വ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ കൊണ്ടുള്ള ഫ്ലെക്സ് ബോ​ര്‍​ഡ്. പ്ര​ദേ​ശ​ത്തുള്ള ഒ​രു ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ഫ്ലെക്സ് വ​ച്ചത്.

“ആ​രാ​ണ് ദൈ​വം എ​ന്ന് നി​ങ്ങ​ള്‍ ചോ​ദി​ച്ച്‌, അ​ന്നം ത​രു​ന്ന​വ​രെ​ന്ന് ജ​നം പ​റ​ഞ്ഞു, കേ​ര​ള​ത്തി​ന്‍റെ ദൈ​വം’ എ​ന്നാ​ണ് ഫ്ലെക്സ് ബോ​ര്‍​ഡി​ലെ വാചകം. തു​ട​ര്‍​ന്ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​യ ചി​ല​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തിയതോടെ ഫ്ലെക്സ് ബോ​ര്‍​ഡ് മാറ്റുകയും ചെയ്തു .

സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് ബോ​ര്‍​ഡ് വ​ച്ച​തെ​ന്ന് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ പറയുന്നു. പക്ഷെ ആ​രോ​പ​ണം പൂര്‍ണമായും പ്രാ​ദേ​ശി​ക നേ​തൃ​ത്വം നി​ഷേ​ധി​ക്കു​ക​യാ​ണ്.
സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഎം പ്രദേശിക ഘടകം പ്രതികരിച്ചു.

അമ്ബലമുറ്റത്ത് തന്നെ ഇത്തരത്തില്‍  ഫ്ലെക്സ് സ്ഥാപിച്ചതിനെ ഒരിക്കലും അംഗീകരിച്ചു നല്‍കാനാകില്ലായെന്ന് ക്ഷേത്ര ഭരണ സമിതി അംഗങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തുവന്നതോടെ  ഫ്ലെക്സ് മാറ്റി സ്ഥാപിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക