Image

കര്‍ഷകരെ അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കും : രാകേഷ് ടിക്കായത്

Published on 24 July, 2021
കര്‍ഷകരെ അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കും : രാകേഷ് ടിക്കായത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ വിമര്‍ശനം കടുപ്പിച്ച്‌ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു .

‘കര്‍ഷക മഹാസഭയിലൂടെ ബധിരരും മൂകരുമായ സര്‍ക്കാരിനെ ഉണര്‍ത്താനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു. കര്‍ഷകരെ അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങള്‍ക്കറിയാം. ആരും അത് മറക്കണ്ട.’,ട്വീറ്റില്‍ രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടുന്നു .

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്ത് പ്രതിഷേധം കടുപ്പിക്കുമെന്ന് ഈ മാസം തുടക്കത്തില്‍ സര്‍ക്കാരിന് ടിക്കായത്ത് അന്ത്യശാസനം നല്‍കിയിരുന്നു. ‘സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുന്നില്ല. വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. രണ്ടുമാസം സമയം നല്‍കും. സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരും.’ ടിക്കായത്ത് ആവര്‍ത്തിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക