Image

കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം സെപ്റ്റംബറില്‍ തുടങ്ങാനായേക്കും: എയിംസ് മേധാവി

Published on 24 July, 2021
കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം സെപ്റ്റംബറില്‍ തുടങ്ങാനായേക്കും: എയിംസ് മേധാവി
ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കൊവിഡ് 19 പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പ് സെപ്റ്റംബറില്‍ തുടങ്ങാനായേക്കുമെന്ന് സൂചന നല്‍കി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. സൈഡസ് കാഡില്ലയുടെ വാക്സിന്‍ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിന്‍ കുട്ടികളില്‍ അവസാന ഘട്ടം പരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

 ഓഗസ്റ്റ്- സെപ്റ്റംബറോടെ ഇതിന് അനുമതി ലഭ്യമായേക്കും. ഫൈസര്‍ വാക്സിന് ഇതിനകം എഫ്ഡിഎ (യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) യുടെ സര്‍ട്ടിഫിക്കെറ്റ് ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം പരിഗണിക്കുമ്ബോള്‍ സെപ്റ്റംബറില്‍ കുട്ടികള്‍ക്കുള്ള വാക്സിന്‍ വിതരണം ആരംഭിക്കാനാകുമെന്നു കരുതുന്നു.അതേസമയം, രാജ്യത്തെ ആകെ ജനസംഖ്യയുടെ ആറു ശതമാനത്തിനു മാത്രമാണു പൂര്‍ണമായി വാക്സിന്‍‌ ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക