Image

സ്ത്രീധന പീഡനം; യുവതിയും അച്ഛനും ആക്രമിക്കപ്പെട്ട കേസ്, പൊലീസിന് വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷന്‍

Published on 24 July, 2021
സ്ത്രീധന പീഡനം; യുവതിയും അച്ഛനും ആക്രമിക്കപ്പെട്ട കേസ്, പൊലീസിന് വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷന്‍
കൊച്ചി: സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയും അച്ഛനും ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന രൂക്ഷ വിമര്‍ശനവുമായി വനിത കമ്മീഷന്‍. വീഴ്ച വരുത്തിയ എറണാകുളം നോര്‍ത്ത് സിഐയെ വിളിച്ച്‌ വരുത്തി വിശദീകരണം തേടാന്‍ വനിത കമ്മീഷന്‍ തീരുമാനം എടുത്തു. ഗാര്‍ഹിക പീഡന പരാതിയില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണ ആരംഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

ചക്കരപ്പറമ്ബിലെ ജോര്‍ജ്ജിന്‍റെ മകള്‍ ഡയാനയ്ക്കാണ് സ്ത്രീധനത്തിന്‍റെ പേരില്‍ പനച്ചിക്കല്‍ സ്വദേശി ജിപ്സനില്‍ നിന്ന് ദിവസങ്ങളോളം മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. മകള്‍ക്ക് നേരെയുണ്ടായ ഉപദ്രവത്തെക്കുറിച്ച്‌ അന്വേഷിക്കാനെത്തിയ അച്ഛന്‍റെ കാല് അടിച്ചൊടിക്കുകയും ചെയ്യുകയായിരുന്നു.

ജൂലൈ 12 ന് ഡയാന ഗാര്‍ഹിക പീഡനത്തെക്കുറിച്ച്‌ വനിത സെല്ലിലും, അച്ഛന് നേരെയുണ്ടായ ആക്രമണത്തില്‍ 17ന് എറണാകുളം നോര്‍ത്ത് പോലീസിലും പരാതി നല്‍കിയിരുന്നു. പക്ഷെ പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപണം ഉയര്‍ത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക