VARTHA

ക്രിമിനല്‍ കേസ് പ്രതി കോട്ടയം അമ്മഞ്ചേരി സിബി തൂങ്ങിമരിച്ച നിലയില്‍

Published

on

കോട്ടയം: കോട്ടയം ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അമ്മഞ്ചേരി സിബിയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം അതിരമ്ബുഴ അമ്മഞ്ചേരി ഗാന്ധിനഗര്‍ ഹൗസിംഗ് കോളനിയിലെ വാടക വീട്ടിനു പുറകുവശത്താണ് രാവിലെ മൃതദേഹം കണ്ടത്. മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജില്‍ ജോണിന്റെ മകന്‍ ആണ് അമ്മഞ്ചേരി സിബി എന്നു വിളിക്കുന്ന സിബി ജി. ജോണ്‍. വാടക വീടിന്റെ അടുക്കള വശത്ത് ഗ്രില്ലിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

അമ്മഞ്ചേരി സിബി തൂങ്ങിമരിച്ചത് ആകാമെന്ന പ്രാഥമികനിഗമനം ആണ് ഗാന്ധിനഗര്‍ പോലീസ് നടത്തുന്നത്. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണമെന്ത് എന്ന് വ്യക്തമല്ല.സംഭവ സ്ഥലത്ത് ടെറസില്‍ കയറാന്‍ ഉപയോഗിച്ച ഏണിയും ഒഴിഞ്ഞ മദ്യക്കുപ്പിയും വെള്ളക്കുപ്പിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കെട്ടിയ ശേഷം താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് നടത്തുന്ന വിലയിരുത്തല്‍. ടെറസില്‍ കെട്ടിയ കയര്‍ താഴേക്ക് വലിഞ്ഞു കിടക്കുകയായിരുന്നു. പുതിയ പ്ലാസ്റ്റിക് കയറില്‍ ആണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 

കോട്ടയം ജില്ലയില്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇയാള്‍ ഏറെയും കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളത്. ഇവിടെ മാത്രം നിരവധി കേസുകള്‍ പ്രതിക്കെതിരെ ഉണ്ട്. സമീപ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പല കേസുകളിലും അമ്മഞ്ചേരി സിബി പ്രതിയാണ്. കൊലപാതകശ്രമം അടക്കമുള്ള ഗൗരവമേറിയ കുറ്റങ്ങളും ഇയാള്‍ ചെയ്തിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലും അമ്മഞ്ചേരി സിബി പ്രതിയാണ്. പോലീസ് വാഹനം തല്ലിത്തകര്‍ത്ത കേസും ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ പോലീസ് ചുമത്തിയിട്ടുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ചരണ്‍ജിത് സിങ് ചന്നിപഞ്ചാബ് മുഖ്യമന്ത്രിയാകും

കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്, 152 മരണം

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ യുവാക്കള്‍ക്ക് പരിശീലനം ലഭിക്കുന്നുവെന്ന് ഫാദര്‍ റോയി കണ്ണന്‍ചിറ

ക്യാപ്‌റ്റന് പിന്‍ഗാമിയായി സുഖ്ജിന്തര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയാകും

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ്; പൊലീസ് കേസെടുത്തു

ബംഗളൂരുവില്‍ നിശാപാര്‍ട്ടി; മലയാളികള്‍ ഉള്‍പ്പെടെ 28 പേര്‍ അറസ്റ്റില്‍

പഞ്ചാബ് മുഖ്യമന്ത്രിയാകാനില്ല; രാഹുലിനെ തീരുമാനം അറിയിച്ച്‌ അംബിക സോണി

ബിജെപി സംസ്ഥാന അധ്യക്ഷനാവാനില്ലെന്ന് സുരേഷ് ഗോപി

കെ എം റോയിസാറിന് നാടകക്കളരി പ്രസ്ഥാനത്തിൻറെ ആദരാഞ്ജലികൾ; ജോൺ ടി വേക്കൻ

ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച്‌ കൊണ്ടുപോകാന്‍ കഴിവുണ്ട് പിണറായി വിജയന് , കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കെന്നും കെ മുരളീധരന്‍ എം പി

'മുസ്‍ലിംകള്‍ ലാന്‍ഡ് ജിഹാദ് നടത്തുന്നു': ആരോപണവുമായി ബിജെപി എം എല്‍ എ

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് ഫാന്‍സ്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധങ്ങളും മൊബൈലുകളും കുഴിച്ചിട്ട നിലയില്‍

ആഭ്യന്തര വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ അനുമതി

സ്വത്തുക്കള്‍ എഴുതി വാങ്ങിയ ശേഷം ഭക്ഷണം പോലും നല്‍കാതെ 6 മാസത്തോളം മക്കള്‍ പിതാവിനെ മുറിയില്‍ പൂട്ടയിട്ടു

ശശി തരൂരിനെ കഴുതയെന്ന് വിളിച്ച സംഭവം: തെലങ്കാന പിസിസി പ്രസിഡന്റ് മാപ്പ് ചോദിച്ചു

ചെന്നൈയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ മരിച്ചു

സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല

കേരളത്തില്‍ 19,325 പേര്‍ക്കുകൂടി കോവിഡ്; 143 മരണം

കേരളത്തിലെ സ്കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കാന്‍ തീരുമാനം

ശോഭനാ ജോര്‍ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സണ്‍ സ്ഥാനം രാജിവച്ചു;

സമൂഹമാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ഐഎസ്‌ ശ്രമിക്കുന്നതായി മുന്നറിയിപ്പ്

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് പ​രി​ക്ക്; വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍

പൂജപ്പുരയില്‍ ജയില്‍ ചാടിയ കൊലക്കേസ്‌ പ്രതി കോടതിയില്‍ കീഴടങ്ങി; ജയില്‍ ചാടിയത് ഭാര്യയെ കാണാനെന്ന്

വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍

ലൈഫ് മിഷന്‍ പദ്ധതിയിൽ നിര്‍മ്മിച്ച 12,067 വീടുകള്‍ മുഖ്യമന്ത്രി കൈമാറി

കോഴിക്കോട്ട് മുലപ്പാല്‍ ബാങ്ക് തുടങ്ങി

ടൂത് പേസ്റ്റാണെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച 18 കാരിക്ക് ദാരുണാന്ത്യം

പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

കനയ്യ കോണ്‍ഗ്രസിലേക്ക് പോകില്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

View More