Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം

ജോബിന്‍സ് തോമസ് Published on 24 July, 2021
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഭരണസമിതിക്കെതിരെ പ്രതികളുടെ കുടുംബം
കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന 100 കോടിയില്‍പരം രൂപയുടെ തട്ടിപ്പില്‍ ഭരണസമിതിയെ പഴിച്ച് ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നവരുടെ കുടുംബങ്ങള്‍ രംഗത്ത്. തന്റെ ഭര്‍ത്താവ് തെറ്റു ചെയ്തിട്ടില്ലെന്നും ഭരണസമിതിയ്ക്കാണ് തട്ടിപ്പില്‍ പങ്കെന്നും അവര്‍ തന്റെ ഭര്‍ത്താവിനെ കുടുക്കുകയായിരുന്നുവെന്നും അക്കൗണ്ടന്റ് ജില്‍സിന്റെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

തട്ടിപ്പില്‍ ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന്  കേസിലെ മറ്റൊരു പ്രതി സുനില്‍ കുമാറിന്റെ അച്ഛനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ മാനേജരും പ്രതിയുമായ ബിജു കരീമിന്റെ കുടുംബം ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. 

ബിജു കരീം ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവിലാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പ് പുറത്ത് വന്നത്. ക്രമരഹിതമായി വായ്പകള്‍ നല്‍കിയും ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയുമായിരുന്നു തട്ടിപ്പുകള്‍ നടന്നത്. 

ഇതിനിടെ തട്ടപ്പുകേസ് കേന്ദ് ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുമെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇരിങ്ങാലക്കുട പേലീസിനോട് ഇതു സംബന്ധിച്ച് ഇഡി വിശദാംശങ്ങല്‍ തേടിയിട്ടുണ്ട്. വിവരങ്ങളുടെ പ്രാഥമീക പരിശോധനകള്‍ക്കു ശേഷം ഇഡി അന്വേഷണത്തില്‍ ഉത്തരവിറങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക