Image

ടോക്കിയോ ഒളിംപിക്‌സ് : ആദ്യ സ്വര്‍ണ്ണം ചൈനയ്ക്ക്

ജോബിന്‍സ് തോമസ് Published on 24 July, 2021
ടോക്കിയോ ഒളിംപിക്‌സ് : ആദ്യ സ്വര്‍ണ്ണം ചൈനയ്ക്ക്
ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണ്ണം ചൈന സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ റൈഫിളിലാണ്  ചൈന സ്വര്‍ണ്ണ കൊയ്ത്തിന് തുടക്കമിട്ടത്. യാങ് കിയാനാണ് സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ റഷ്യയ്ക്കാണ് വെള്ളി. സ്വിസ് താരത്തിന് വെങ്കലം ലഭിച്ചു. 

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഈയിനത്തില്‍ കടുത്ത നിരാശയാണ് സമ്മാനിച്ചത്. ഇന്ത്യയ്ക്കായി മാറ്റുരച്ച ഇളവേനില്‍ വാളരിവനും അപൂര്‍വ്വി ചന്ദേലയ്ക്കും ഫൈനലില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. യോഗ്യതാ റൗണ്ടില്‍ ഇളവേനില്‍ 16-ാം സ്ഥാനത്തും അപൂര്‍വ്വ 36-ാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്. 

ഇളവേനില്‍ ലോക ഒന്നാം നമ്പര്‍ താരവും അപൂര്‍വ്വ ലോക റെക്കോര്‍ഡിനുടമയുമാണ്. ഇതിനാല്‍ തന്നെ ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ പ്രതീക്ഷിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക