Image

കോവിഡ് മരണനിരക്കിലും കേരളം മുന്നില്‍; മഹാരാഷ്ട്രയെ മറികടന്നു

Published on 24 July, 2021
കോവിഡ് മരണനിരക്കിലും കേരളം മുന്നില്‍; മഹാരാഷ്ട്രയെ മറികടന്നു
ന്യൂഡല്‍ഹി: രാജ്യത്ത്് പ്രതിദിന രോഗികളും മരണനിരക്കും കൂടുതല്‍ കേരളത്തില്‍. 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത് 35,342 പേര്‍ക്കാണ്. ഇതില്‍ 17,518ഉം കേരളത്തിലാണ്. തൊട്ടുപിറകിലുള്ള മഹാരാഷ്ട്രയില്‍ 7,302 കേസുകളാണുള്ളത്.

മഹാരാഷ്ട്രയില്‍ പ്രതിദിന മരണം 120 ആണെങ്കില്‍ കേരളത്തില്‍ 132 ആയി. മറ്റു സംസ്ഥാനങ്ങളില്‍ 2,000ത്തിനു താഴെയാണ് കേസുകള്‍. അതേസമയം, 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 38,740 പേര്‍ സുഖം പ്രാപിച്ചു. 97.36 ശതമാനമാണ് രോഗമുക്തി നിരക്ക്.

നിലവില്‍ ചികിത്സയിലുള്ളത് 4,05,513 പേരാണ്. ഇതുവരെ 42,34,17,030 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക