news-updates

സിറോ മലബാര്‍ സഭയില്‍ അള്‍ത്താര അഭിമുഖ കുര്‍ബാന സിനഡ് അടിച്ചേല്പിക്കരുത്: സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറം

Published

on



കൊച്ചി: സിറോ മലബാര്‍ മെത്രാന്മാരുടെ സിനഡില്‍ പുര്‍ണ്ണ ജനാഭിമുഖ കുര്‍ബാന നിര്‍ത്തലാക്കുന്ന ഗൗരവമേറിയ തീരുമാനം ഓണ്‍ലൈന്‍ മീറ്റിംഗില്‍ സ്വീകരിക്കരുതെന്ന്  സിറിയന്‍ കാത്തലിക്ക് ലിറ്റര്‍ജിക്കല്‍ ഫോറത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഫാ. ജോണ്‍ അയ്യന്‍കാനായില്‍. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പള്ളികളില്‍ കുര്‍ബാന പോലും നടക്കാത്ത സാഹചര്യത്തില്‍ ഇത്തരം ഗൗരവമേറിയ തീരുമാനം മെത്രാന്മാര്‍ നേരിട്ട് സന്നിഹിതരാകുന്ന സിനഡില്‍ വിപുലമായി ചര്‍ച്ച ചെയ്തതിനു ശേഷം എടുക്കുന്നതാണ് വിവേകമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

ലിറ്റര്‍ജിക്കല്‍ ടെക്സ്റ്റിന്റെ നവീകരണത്തെക്കുറിച്ച് സിനഡിന്റെ ആവശ്യപ്രകാരം എല്ലാ രൂപതകളിലും ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതിനുശേഷമാണ് മാര്‍പാപ്പയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത്.  പക്ഷേ, പൂര്‍ണമായ ജനാഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്തുന്ന കാര്യം വൈദികരും സന്ന്യസ്തരും അല്മായരുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഏറെ പ്രത്യേകിച്ച് അരനൂറ്റാണ്ടിലേറെക്കാലമായി പൂര്‍ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന എറണാകുളം-അങ്കമാലി, തൃശ്ശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, താമരശ്ശേരി, മാനന്തവാടി എന്നീ രൂപതകളില്‍ പുര്‍ണ്ണ ജനാഭിമുഖ കുര്‍ബാനയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് ഗൗരവമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്. സാധാരണ വിശ്വാസികള്‍ക്ക് യാതൊരു പരിചയവുമില്ലാത്ത പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവുമായ കുര്‍ബാന സിനഡ് പിതാക്കന്മാര്‍ അടിച്ചേല്പി ക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നും ഇപ്പോള്‍ പൂര്‍ണ്ണമായും ജനാഭിമുഖ കുര്‍ബാന ചൊല്ലുന്ന രൂപതകളില്‍ അത് വലിയ അന്തച്ഛിദ്രത്തിനും സംഘര്‍ഷത്തിനും കാരണമാകുമെന്നും പുതുതായി രൂപം കൊണ്ട സിറിയന്‍ കാത്തലിക്ക് ലിറ്റര്‍ജിക്കല്‍ ഫോറം ഏകകണ്ഠേന അഭിപ്രായപ്പെട്ടു. 

ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായ തീരുമാനം അടിച്ചേല്പിച്ചാല്‍ ഉണ്ടാകുന്ന ഗൗരവമായ പ്രശ്നങ്ങളെക്കുറിച്ച് എത്രയും വേഗം ഇന്ത്യയിലും റോമിലുമുള്ള സഭാധികാരികളെ ഭീമ ഹര്‍ജികള്‍ വഴി അറിയിക്കുമെന്നും യോഗം തീരുമാനിച്ചു. വിവിധ രൂപതകളില്‍ നിന്നുമുള്ള വൈദിക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ഫാ. ജോസ് ഇടശ്ശേരി (എറണാകുളം-അങ്കമാലി), ഫാ. ഡേവീസ് ചക്കാലയ്ക്കല്‍ (തൃശ്ശൂര്‍), ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ (ഇരങ്ങിലാക്കുട), ഫാ. ജോസ് വടക്കേടം, (താമരശ്ശേരി)  ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ (പാലക്കാട്) എന്നിവരെ സിറിയന്‍ കാത്തലിക് ലിറ്റര്‍ജിക്കല്‍ ഫോറത്തിന്റെ കണ്‍വീനര്‍മാരായും ഫാ. രാജന്‍ പുന്നയ്ക്കലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.



Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്‌കൂള്‍ തുറക്കലില്‍ നിലനില്‍ക്കുന്ന ആശങ്ക

പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം സര്‍ക്കാരിനെതിരെ വീണ്ടും ചെന്നിത്തല

കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ തിരികെയെത്തി

മ​ത​സൗ​ഹാ​ര്‍​ദ​വും സ​മു​ദാ​യ സ​ഹോ​ദ​ര്യ​വും സം​ര​ക്ഷി​ക്ക​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ആ​ല​ഞ്ചേ​രി

ഈഴവ വിഭാഗത്തോട് ഫാ. റോയ്​ കണ്ണൻചിറ മാപ്പ്​ പറഞ്ഞു

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

സ്‌കൂളുകള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസ മന്ത്രി

സെമി കേഡറാവാന്‍ കര്‍ശന മാനദണ്ഡങ്ങളുമായി കോണ്‍ഗ്രസ്

കേരളത്തിന്റെ ചില മേഖലകളില്‍ താലിബാനൈസേഷന്‍ നടക്കുന്നുണ്ടെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

ടി.പി. വധം : ഗുരുതര ആരോപണവുമായി കെ.കെ.രമ

അമരീന്ദറിനെ അപമാനിച്ചിറക്കിവിട്ടെന്ന് പരാതി ; വിമതനീക്കം ശക്തം

തെലങ്കാനയില്‍ കൂടുതല്‍ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്‌സ്

ജനുവരിയോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ലക്ഷ്യം വച്ച് കേരളം

കനയ്യ കുമാര്‍ പാര്‍ട്ടി വിടില്ലെന്ന് സിപിഐ

വീണ്ടും ഐപിഎല്‍ ആവേശം ; ധോണിയും രോഹിത്തും നേര്‍ക്കുനേര്‍

മലപ്പുറം എആര്‍ നഗര്‍ ബാങ്കില്‍ ലീഗിന്റെ പ്രതികാര നടപടി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വാക്‌സിനേഷനില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ

ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞ് ഹാജരായില്ല

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ ഒരു കന്യാസ്ത്രീയും

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

വി.എന്‍. വാസവനെ വിമര്‍ശിച്ച് സുന്നി മുഖപത്രത്തില്‍ ലേഖനം

സിപിഎം കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് മൂടിവച്ചു ; ദീപികയില്‍ വീണ്ടും ലേഖനം

പ്ലസ് വണ്‍ ടൈംടേബിള്‍ ഉടന്‍ ; സ്‌കൂളുകളും ഉടന്‍ തുറന്നേക്കും

കേരളാ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇഡി അന്വേഷണം

അമേരിക്കയില്‍ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ; അതൃപ്തി അറിയിച്ച് വിദഗ്ദ സമിതി

ഒറ്റക്കെട്ടായി എതിര്‍ത്തു; പെട്രോളും ഡീസലും ജി.എസ്.ടിയിലില്ല; ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്പുകള്‍ ജി.എസ്.ടിയില്‍

സമൂഹ മാധ്യമങ്ങളില്‍ മത സ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്

പാലാ ബിഷപ്പിന്റെ പരാമര്‍ശം ഗൗരവമുള്ളതാണെന്നു തോന്നുന്നില്ല- ബിജെപി നേതാവ് സി.കെ പത്മനാഭന്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

View More