Image

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

Published on 23 July, 2021
 ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി


റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗമായ സുരേഷ് ബാബുവിന് യൂണിറ്റിന്റെ നേത്വത്വത്തില്‍ കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പ് നല്‍കി. അല്‍ അറൈഷ് പ്ലെ ഗ്രൗണ്ട് കമ്പനിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തിരുന്ന സുരേഷ് ബാബു കൊല്ലം ചവറ സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഷിബു തോമസ് സ്വാഗതം ആശംസിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ സെക്രട്ടറി ബേബിക്കുട്ടി, ഏരിയാ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ മനോഹരന്‍, ഏരിയ ജോയിന്റ് സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ഹുസൈന്‍ മണക്കാട് ,രക്ഷാധികാരി അംഗം ബൈജു ബാലചന്ദ്രന്‍, മുന്‍ ഏരിയ കമ്മിറ്റി അംഗം തോമസ് ജോയി, യൂണിറ്റ് ട്രഷറര്‍ ബി. അനൂബ് , ഡി. രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷിബു തോമസ് സുരേഷ് ബാബുവിന് കൈമാറി. സുരേഷ് ബാബു യാത്രയയപ്പിന് നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക